twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2018 ലെ ഹിറ്റ് സിനിമകള്‍ ഇവയാണ്! ബാക്കിയുള്ളവയോ? ഇനി വരാനിരിക്കുന്നത് തകര്‍പ്പന്‍ സിനിമകളും..

    |

    Recommended Video

    2018 Malayalam Super Hit Malayalam Movies | filmibeat Malayalam

    കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഹിറ്റ് സിനിമകളുടെ എണ്ണത്തില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷം തിയറ്ററുകളിലേക്ക് എത്തിയ ചിത്രങ്ങളെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഈ വര്‍ഷമിറങ്ങാനുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആ കുറവ് പരിഹരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    ഡെറിക് അബ്രഹാം കരുതിയിരുന്നോ? പിന്നിലുള്ളത് കരുത്തനാണ്! റെക്കോര്‍ഡുകള്‍ പൊട്ടിക്കാന്‍ എളുപ്പമാണ്..ഡെറിക് അബ്രഹാം കരുതിയിരുന്നോ? പിന്നിലുള്ളത് കരുത്തനാണ്! റെക്കോര്‍ഡുകള്‍ പൊട്ടിക്കാന്‍ എളുപ്പമാണ്..

    ജൂലൈ ആദ്യ പകുതിയോടെ മൂന്ന് സിനിമകളായിരുന്നു റിലീസ് ചെയ്തിരുന്നത്. മാസാവസാനമായി നാല് സിനിമകള്‍ കൂടി റിലീസിനെത്തിയിരിക്കുകയാണ്. 2018 ന്റെ ഏഴ് മാസങ്ങള്‍ കഴിയുമ്പോള്‍ തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനം നടത്തിയ സിനിമകളെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങനെയാണ്.

    ആരുമറിയാതെയാണ് ആസിഫ് അലിയുടെ പ്രകടനം! ആസിഫ് പുതിയ വിജയം നേടിയത് ആരെങ്കിലും അറിഞ്ഞോ?ആരുമറിയാതെയാണ് ആസിഫ് അലിയുടെ പ്രകടനം! ആസിഫ് പുതിയ വിജയം നേടിയത് ആരെങ്കിലും അറിഞ്ഞോ?

    ആദി

    ആദി

    ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ബസ്റ്റര്‍ മൂവിയായിരുന്നു ആദി. താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച സിനിമയായ ആദി ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരുന്നു റിലീസിനെത്തിയത്. രാജാവിന്റെ മകന്‍ എന്ന ലേബലിലെത്തിയ ചിത്രത്തില്‍ മലയാള സിനിമയ്ക്ക് അത്ര പരിചയമില്ലാത്ത പാര്‍ക്കൗര്‍ വിദ്യയും പ്രണവ് അവതരിപ്പിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങളില്‍ അസാധ്യ മെയ്‌വഴക്കത്തോടെയായിരുന്നു പ്രണവിന്റെ അഭിനയം. തിയറ്ററുകളില്‍ നല്ല പ്രകടനം കാഴ്ച വെച്ച ചിത്രം ബോക്‌സോഫീസിലും മിന്നിച്ചിരുന്നു.

    ഈ മ യൗ

    ഈ മ യൗ

    കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡ് ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് നേടി കൊടുത്ത ചിത്രമാണ് ഈ മ യൗ. മേയ് മാസമായിരുന്നു സിനിമ പ്രദര്‍ശനത്തിനെത്തിയത്. ചെമ്പന്‍വിനോദും വിനായകനും ഉള്‍പ്പടെയുള്ള താരങ്ങളുടെ തിളക്കമാര്‍ന്ന പ്രകടനവും ക്യാമറ, സംഗീതം ഉള്‍പ്പടെയുള്ള സാങ്കേതികമേഖലയും മികച്ച് നിന്നതോടെ ഈ മ യൗ ശ്രദ്ധേയമായി. വെറും പതിനെട്ട് ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രമെന്ന റെക്കോര്‍ഡും ഈ മ യൗ സ്വന്തമാക്കിയിരുന്നു.

    സുഡാനി ഫ്രം നൈജീരിയ

    സുഡാനി ഫ്രം നൈജീരിയ

    സഹസംവിധായകന്‍, സഹനടന്‍ എന്നീ വേഷങ്ങള്‍ കൈകാര്യം ചെയ്ത സൗബിന്‍ ഷാഹിര്‍ നായകനായി അഭിനയിച്ച സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മലപ്പുറത്തെ സെവന്‍സ് ഫുട്ബോള്‍ പ്രേമത്തെ ഇതിവൃത്തമാക്കിയായിരുന്നു എത്തിയത്. നൈജീരിയയില്‍ നിന്നുമെത്തിയ സാമുവല്‍ അബിയോളാ റോബിന്‍സണ്‍ ആയിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ചെറിയ കഥാപാത്രങ്ങളിലൂടെ വേറെയും താരങ്ങള്‍ പ്രേക്ഷകരുടെ പ്രീതി നേടിയിരുന്നു. തിയറ്ററുകളിലും ബോക്സോഫീസിലും ഗംഭീര പ്രകടനമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

     ഞാന്‍ മേരിക്കുട്ടി

    ഞാന്‍ മേരിക്കുട്ടി

    പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ തരംഗമായി മാറിയ ജയസൂര്യ, രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലെത്തിയ ഏറ്റവും പുതിയ സിനിമയാണ് ഞാന്‍ മേരിക്കുട്ടി. മുന്‍പത്തെ സിനിമകള്‍ പോലെ തന്നെ തിയറ്ററുകളില്‍ നിന്നും പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ സ്വന്തമാക്കാന്‍ മേരിക്കുട്ടിയ്ക്കും കഴിഞ്ഞിരുന്നു. ജൂണില്‍ റിലീസ് ചെയ്ത സിനിമ ഇപ്പോഴും നല്ല രീതിയില്‍ പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലെത്തിയ സിനിമയാണെന്നുള്ളതാണ് മേരിക്കുട്ടിയുടെ പ്രത്യേകതകളില്‍ ഒന്ന്. കേരള സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാനപ്പെട്ടൊരു വിഷയമാണ് സിനിമ ഇതിവൃത്തമാക്കിയിരിക്കുന്നത്.

    അബ്രഹാമിന്റെ സന്തതികള്‍

    അബ്രഹാമിന്റെ സന്തതികള്‍

    മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. പോലീസ് സ്റ്റോറിയും ഫാമിലി സെന്റിമെന്റ്‌സും ഒരു പോലെയുള്ള ഒരു ക്ലീന്‍ ത്രില്ലറായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. മലയാളത്തിന്റെ മെഗാസ്റ്റാറിന് ഏറെ കാലത്തിന് ശേഷം കിട്ടിയ ബ്ലോക്്ബസ്റ്റര്‍ മൂവിയാണിത്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കിയത്. ജൂണില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമ കോടികള്‍ വാരിക്കൂട്ടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

    കൂടെ

    കൂടെ

    ബാംഗ്ലൂര്‍ ഡെയിസിന് സേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് കൂടെ. പൃഥ്വിരാജ്, നസ്രിയ നസിം, പാര്‍വ്വതി, രഞ്ജിത്ത്, മാല പാര്‍വ്വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ജൂലൈയിലാണ് റിലീസ് ചെയ്തത്. ഗംഭീര തുടക്കം ലഭിച്ച സിനിമ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. നിലവില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സിലടക്കം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. വരും ദിവസങ്ങളില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് സൂചന.

    English summary
    Best Malayalam Movies Of 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X