twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷക മനസുകളില്‍ നിന്ന് മായാത്ത അഞ്ച് ജയസൂര്യ കഥാപാത്രങ്ങള്‍ ഈ ചിത്രങ്ങളിലാണ്! കാണാം

    By Midhun
    |

    Recommended Video

    ജയസൂര്യയുടെ കരിയറിലെ അഞ്ച് മികച്ച കഥാപാത്രങ്ങള്‍

    മലയാളത്തില്‍ ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജയസൂര്യ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സിനിമയില്‍ തുടങ്ങിയ നടന്‍ വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്. സിനിമയില്‍ ഏതു തരം കഥാപാത്രങ്ങളും വെല്ലുവിളികള്‍ സ്വീകരിച്ച് ഏറ്റെടുക്കുന്ന താരം കൂടിയാണ് ജയസൂര്യ.

    കാനില്‍ ശ്രദ്ധേയമായി നിത്യ മേനോന്‍ ചിത്രം 'പ്രാണ'! സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകാര്യതകാനില്‍ ശ്രദ്ധേയമായി നിത്യ മേനോന്‍ ചിത്രം 'പ്രാണ'! സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകാര്യത

    കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി പലപ്പോഴും നടന്‍ വ്യത്യസ്ത മേക്ക് ഓവറുകള്‍ ചെയ്യാറുളളത് എല്ലാവരും കണ്ടിട്ടുളളതാണ്. സാധാരണ ചിത്രങ്ങള്‍ക്കൊപ്പം തന്നെ സിനിമാ പ്രേമികളുടെ മനസില്‍ നിന്ന് മായാത്ത ഒരു പിടി നല്ല കഥാപാത്രങ്ങളും ജയസൂര്യ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ കരിയറിലെ അഞ്ച് മികച്ച കഥാപാത്രങ്ങള്‍ ഈ ചിത്രങ്ങളിലാണുളളത്.തുടര്‍ന്ന് വായിക്കൂ....

    ഇയ്യോബിന്റെ പുസ്തകത്തിലെ അങ്കൂര്‍ റാവുത്തര്‍

    ഇയ്യോബിന്റെ പുസ്തകത്തിലെ അങ്കൂര്‍ റാവുത്തര്‍

    ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇയോബിന്റെ പുസ്തകം. 2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ജയസൂര്യയായിരുന്നു ഫഹദിന്റെ വില്ലനായി എത്തിയിരുന്നത്. ഇയ്യോബിന്റെ പുസ്തകത്തിലെ അങ്കുര്‍ റാവൂത്തര്‍ ജയസൂര്യയുടെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. നായകവേഷങ്ങള്‍ക്കിടെയുളള ജയസൂര്യയുടെ പ്രതിനായക വേഷത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. ഫഹദിനൊപ്പം മല്‍സരിച്ചുളള അഭിനയമായിരുന്നു ചിത്രത്തില്‍ ജയസൂര്യ നടത്തിയിരുന്നത്. ഫഹദിനും ജയസൂര്യക്കും പുറമെ ലാല്‍, ചെമ്പന്‍ വിനോദ്, ജിനു ജോസ്ഫ്,പദ്മപ്രിയ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ഇയ്യോബിന്റെ പുസ്തകം.

    കോക്ക്‌ടെയിലിലെ വെങ്കിടേഷ്

    കോക്ക്‌ടെയിലിലെ വെങ്കിടേഷ്

    ജയസൂര്യയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രായിരുന്നു കോക്ക്‌ടെയില്‍. അനൂപ് മേനോനും ഒരു പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ സംവൃതാ സുനിലായിരുന്നു നായികാ വേഷത്തിലെത്തിയിരുന്നത്. ഒരു ത്രില്ലര്‍ സിനിമയായി പുറത്തിറങ്ങിയ കോക്ക്‌ടെയിലില്‍ വെങ്കിടേഷ് എന്ന കഥാപാത്രമായിട്ടായിരുന്നു ജയസൂര്യ എത്തിയിരുന്നത്. വേറിട്ടൊരു പ്രമേയവും അവതരണവും കാണിച്ചുകൊണ്ടിയിരുന്നു ചിത്രം പുറത്തിറങ്ങിയരുന്നത്. കോക്ക്‌ടെയിലില്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുളള അഭിനയ പ്രകടനമായിരുന്നു ജയസൂര്യ നടത്തിയിരുന്നത്. സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുളള ജയസൂര്യ കഥാപാത്രങ്ങളിലൊന്നാണ് കോക്ക്‌ടെയിലിലെ വെങ്കിടേഷ്

    പുണ്യാളനിലെ ജോയ് താക്കോല്‍ക്കാരന്‍

    പുണ്യാളനിലെ ജോയ് താക്കോല്‍ക്കാരന്‍

    പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍ പ്രേക്ഷകരുടെ മനസില്‍ നിന്ന് മായാത്ത ജയസൂര്യ കഥാപാത്രങ്ങളിലൊന്നാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജോയ് എന്ന ബിസിനസുകാരനായിട്ടായിരുന്നു ജയസൂര്യ എത്തിയിരുന്നത്. തൃശ്ശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ എല്ലാ കാര്യങ്ങളെയും പോസ്റ്റിവായിട്ട് കാണുന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരുന്നത്.നൈല ഉഷയായിരുന്നു ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തിയിരുന്നത്. അജു വര്‍ഗീസ്, ശ്രീജിത്ത് രവി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ പുണ്യാളന്‍ ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു.

    ക്യാപ്റ്റനിലെ വിപി സത്യന്‍

    ക്യാപ്റ്റനിലെ വിപി സത്യന്‍

    മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ വിപി സത്യന്റെ ജീവിത കഥ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ക്യാപ്റ്റന്‍. ചിത്രത്തില്‍ വിപി സത്യനായി അസാധ്യ പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. നവാഗത സംവിധായകനായ പ്രജേഷ് സെന്നായിരുന്നു ക്യാപ്റ്റന്‍ ഒരുക്കിയിരുന്നത്. മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോപിക്ക് ചിത്രങ്ങളിലൊന്നായിരുന്നു ക്യാപ്റ്റന്‍. അനു സിത്താരയായിരുന്നു ചിത്രത്തില്‍ സത്യന്റെ ഭാര്യയായ അനിതയെ അവതരിപ്പിച്ചിരുന്നത്. വിവിധ കാലഘട്ടത്തിലെ സത്യന്റെ ജീവിതം സെല്ലുലോയ്ഡില്‍ ജയസൂര്യ അവിസ്മരണീയമാക്കിയെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്.

    ആടിലെ ഷാജി പാപ്പന്‍

    ആടിലെ ഷാജി പാപ്പന്‍

    ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം. ജയസൂര്യ ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ചിത്രത്തിലെ ഷാജി പാപ്പന്‍. ആദ്യ ഭാഗം ബോക്‌സ് ഓഫീസില് തകര്‍ന്നടിഞ്ഞെങ്കിലും രണ്ടാം ഭാഗം ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. കേരളത്തിലെ യുവാക്കളെല്ലാം നെഞ്ചോടു ചേര്‍ത്ത ജയസൂര്യയുടെ കഥാപാത്രമായിരുന്നു ആടിലെ ഷാജി പാപ്പന്‍.

    മാതൃ ദിനത്തില്‍ അമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍! കാണാംമാതൃ ദിനത്തില്‍ അമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍! കാണാം

    അഭിനയത്തില്‍ മാത്രമല്ല! ഈ രംഗത്തും ശിവകാര്‍ത്തികേയന്‍ തന്നെയാണ് താരം! കാണൂഅഭിനയത്തില്‍ മാത്രമല്ല! ഈ രംഗത്തും ശിവകാര്‍ത്തികേയന്‍ തന്നെയാണ് താരം! കാണൂ

    English summary
    best popular characters of jayasurya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X