twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അങ്കിളിലൂടെ മമ്മൂട്ടി തുടങ്ങി, പിന്നാലെയെത്തിയ ചിത്രങ്ങളെല്ലാം നിലവാരം നിലനിര്‍ത്തിയിരുന്നോ? കാണൂ!

    |

    Recommended Video

    മെയ് റിലീസുകൾ , ഒരു എത്തി നോട്ടം | Oneindia Malayalam

    ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളായിരുന്നു ഇത്തവണത്തെ വേനല്‍ക്കാലത്ത് പ്രേക്ഷകരെ കാത്തിരുന്നത്. സ്‌കൂള്‍ അടച്ചതും വിഷു അവധിയുമൊക്കെ എത്തിയപ്പോള്‍ സിനിമാപ്രവര്‍ത്തകരും താരങ്ങളും ഉഗ്രന്‍ വിരുന്നുമായാണ് എത്തിയത്. ഏപ്രിലില്‍ മാത്രമല്ല മേയിലും ഇതേ രീതി തന്നെയാണ് അവര്‍ തുടരുന്നത്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത രീതിയിലുള്ള ചിത്രങ്ങളുമായാണ് താരങ്ങള്‍ എത്തുന്നത്. അണിയറപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കുന്നുണ്ട്.

    ദുല്‍ഖറിന്‍റെ തെലുങ്ക് പ്രവേശനത്തിന് കൈയ്യടിച്ച് സിനിമാലോകം, മറികടന്ന റെക്കോര്‍ഡുകള്‍ ചില്ലറയല്ല!!!ദുല്‍ഖറിന്‍റെ തെലുങ്ക് പ്രവേശനത്തിന് കൈയ്യടിച്ച് സിനിമാലോകം, മറികടന്ന റെക്കോര്‍ഡുകള്‍ ചില്ലറയല്ല!!!

    ആഖ്യാനത്തിലും അവതരണത്തിലും പ്രമേയത്തിലുമെല്ലാം വ്യത്യസ്തത നിറഞ്ഞ ഒട്ടേറെ ചിത്രങ്ങളാണ് ഇതുവരെ റിലീസ് ചെയ്തത്. ഇതേ തരത്തില്‍പ്പെടുത്താവുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നതും. മലയാള സിനിമയെ സംബന്ധിച്ചിടത്തോലം ഗുണകരമായ മാറ്റം കൂടിയാണിത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പല സിനിമകളും റിലീസ് ചെയ്തത് അടുത്തിടെയാണ്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലിലേക്ക്, 'അമ്മ' വിളിച്ചപ്പോ സൂര്യ പറന്നെത്തിയതിന് കാര്യമുണ്ടായി!!!മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലിലേക്ക്, 'അമ്മ' വിളിച്ചപ്പോ സൂര്യ പറന്നെത്തിയതിന് കാര്യമുണ്ടായി!!!

    പ്രതീക്ഷ നിലനിര്‍ത്തിയ സിനിമകള്‍

    പ്രതീക്ഷ നിലനിര്‍ത്തിയ സിനിമകള്‍

    നീണ്ട കാത്തിരിപ്പിനൊടുവിലാണ് പല സിനിമകളും തിയേറ്ററുകളിലേക്കെത്തുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ ആരാധകരുടെ മനസ്സില്‍ സ്ഥാനം നേടിയ സിനിമകള്‍ റിലീസ് ചെയ്തപ്പോഴും അതേ സ്വീകാര്യത നിലനിര്‍ത്തിയെന്നുള്ള വിവരമാണ് ബോക്‌സോഫീസില്‍ നിന്നും ലഭിക്കുന്നത്. ഇക്കാര്യത്തില്‍ സിനിമാപ്രേമികള്‍ സംതൃപ്തരാണ്. പ്രതീക്ഷയ്‌ക്കൊത്ത് സിനിമ ഉയരുമ്പോള്‍ കിട്ടുന്ന ആ സംതൃപ്തിയെക്കുറിച്ച് ഇവര്‍ വാചാലരായിരുന്നു.

    അങ്കിളുമായി മമ്മൂട്ടി എത്തിയപ്പോള്‍

    അങ്കിളുമായി മമ്മൂട്ടി എത്തിയപ്പോള്‍

    ഒരേ പാറ്റേണിലുള്ള കഥാപാത്രവുമായി എത്തിയാല്‍ അതിന് അധികം ആയുസ്സുണ്ടാവില്ല. കളം മാറ്റി ചവിട്ടിയും വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ചുമാണ് ഓരോ താരവും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രമായിരുന്നു അങ്കിളിനെ വ്യത്യസ്തമാക്കിയത്. തുടക്കം മുതല്‍ ഒടുക്കം വരെ സസ്‌പെന്‍സ് നിലനിര്‍ത്തി മുന്നേറിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പതിവ് രീതികളില്‍ നിന്നുമുള്ള അദ്ദേഹത്തിന്‍രെ മാറ്റത്തില്‍ ആരാധകരും തൃപ്തരായിരുന്നു.

    അരവിന്ദന്റെ അതിഥികള്‍

    അരവിന്ദന്റെ അതിഥികള്‍

    നല്ലൊരു ഗായകന്‍ മാത്രമല്ല നടനും കൂടിയാണ് താനെന്ന് വിനീത് സ്രീനിവാസന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അടുത്തിടെ റിലീസ് ചെയ്ത ചിത്രമായ അരവിന്ദന്റെ അതിഥികള്‍ ഇക്കാര്യത്തെ ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. ശ്രീനിവാസനും വിനീതും ഒരുമിച്ചെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചരിത്രമേയുള്ളൂ. അത് തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ചത്.

    ലിജോയുടെ മാജിക്

    ലിജോയുടെ മാജിക്

    ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ ഈമയൗവിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്. പതിവ് രീതികളെ പൊളിച്ചെഴുതുന്ന ആഖ്യാനമായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവര്‍ അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് അവതരിപ്പിച്ചത്.

    ആസിഫ് അലിയുടെ ബിടെക്

    ആസിഫ് അലിയുടെ ബിടെക്

    പ്രേക്ഷകരെ എന്റര്‍ടൈയ്ന്‍ ചെയ്യിക്കുന്നതിന് പ്രത്യേക കഴിവുള്ള താരമാണ് ആസിഫ് അലി. യുവതാരങ്ങളില്‍ പ്രധാനിയായ ആസിഫിന്റെ ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്.മികച്ച നിരൂപക ശ്രദ്ധ മാത്രമല്ല ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ കൂടിയാണ് ബിടെക് സ്വന്തമാക്കിയത്.

    ദുല്‍ഖറിന്റെ അന്യഭാഷാ അരങ്ങേറ്റം

    ദുല്‍ഖറിന്റെ അന്യഭാഷാ അരങ്ങേറ്റം

    മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ ഇപ്പോള്‍ അന്യഭാഷയിലും തുടക്കം കുറിച്ചിരിക്കുകയാണ്. മലയാളത്തിന് പിന്നാലെ തമിഴില്‍ അരങ്ങേറിയപ്പോള്‍ ശക്തമായ പിന്തുണയാണ് ലഭിച്ചത്. തെലുങ്കിലെത്തിയപ്പോഴും അത് തന്നെ തുടരുകയാണ്. ബോളിവുഡ് ചിത്രമായ കര്‍വാന്റെ ചിത്രീകരണം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയതാണ്.കൃത്യമായ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

    മറ്റൊരു റിലീസ് ദിനം കൂടി

    മറ്റൊരു റിലീസ് ദിനം കൂടി

    വെള്ളിയാഴ്ചയെന്നാല്‍ കാഴ്ചയുടെ നിറവസന്തമൊരുങ്ങുന്ന ദിനമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പുതിയ സിനിമകളുമായാണ് സിനിമാപ്രേമികള്‍ ഓരോ വെള്ളിയാഴ്ചയേയും വരവേല്‍ക്കുന്നത്. ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. യുവതാരനിരയും സൂപ്പര്‍ താരങ്ങളുമൊക്കെയായി നിരവധി സിനിമകളാണ് ഈ വാരത്തില്‍ റിലീസ് ചെയ്തിട്ടുള്ളത്.

    English summary
    From Uncle To B. Tech: It is A Prosperous Time For Malayalam Movies!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X