Don't Miss!
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Finance
വിപണിയില്‍ തിരിച്ചടി; സെന്‍സെക്സില്‍ 652 പോയിന്റ് ഇടിവ്; നിഫ്റ്റി 17,800-ന് താഴെ
- News
3700 അടി ഉയരത്തില്‍ വിമാനത്തിലെ പൈലറ്റ് ഉറങ്ങി; ജീവന് കയ്യില്പിടിച്ച് യാത്രക്കാര്‍; പിന്നെ നടന്നത്
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ക
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
'മൈക്കിളെ നിനക്കും ഇതുപോലൊരെണ്ണം വാങ്ങിക്കൂടേ'; ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ ഞെട്ടിച്ച ആ 'അമ്മ' ഇവരാണ്
സിനിമാപ്രഖ്യാപനം മുതല്‍ റിലീസ് വരെ മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ ആരാധകരുടെ മൈക്കിളപ്പനായി നിറഞ്ഞാടുകയായിരുന്നു മമ്മൂട്ടി. വ്യത്യസ്തമായ ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളില്‍ നിന്നും ഏറെ വേറിട്ടു നിന്ന ചിത്രമായിരുന്നു ഭീഷ്മ.
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഏറെ സൂക്ഷ്മത പുലര്‍ത്തിയ ചിത്രത്തിലെ താരങ്ങളെല്ലാം ഏറെ മികച്ചു നിന്നിരുന്നു. പലരേയും പേരെടുത്തു തന്നെ പരാമര്‍ശിക്കാന്‍ സാധിക്കും. അത്യ കൃത്യവും ശക്തവുമായിരുന്നു ഡയലോഗ് ഡെലിവറിയും ശരീരഭാഷയും.

ഭീഷ്മയിലെ ഒരു പഞ്ച് ഡയലോഗിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയ നടിയാണ് മേഴ്സി ജോര്‍ജ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂട്ടുകാരി ആലീസിന്റെ അമ്മ കഥാപാത്രമായെത്തിയ മേഴ്സി ജോര്‍ജ് ഒരു സീനില്‍ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.
'മൈക്കിളെ നിനക്കും ഇതുപോലൊരെണ്ണം വാങ്ങിക്കൂടെ, പത്ത് സെക്കന്റില്‍ പണിതീരും' എന്ന് തോക്ക് ചൂണ്ടിക്കൊണ്ട് കാണിച്ചുകൊണ്ട് പറയുന്ന ആ അമ്മയെ ചിത്രം കണ്ട ആരും മറന്ന് കാണില്ല. ചിത്രം കണ്ട് പുറത്തിറങ്ങിയവര്‍ അന്വേഷിച്ച ആ അമ്മ ആരാണെന്ന് അനേകം ആരാധകര്‍ അന്വേഷിച്ചിരുന്നു.
സിനിമയോട് ഏറെ ചേര്‍ന്ന് നില്ക്കുന്ന ഒരാള്‍ കൂടിയാണ് മേഴ്സി ജോര്‍ജ്. സിനിമയില്‍ ഇതുവരെ അഭിനയിച്ചിട്ടെങ്കിലും സിനിമയുടെ പള്‍സ് സ്വന്തം മകളിലൂടെ തൊട്ടറിഞ്ഞിട്ടുണ്ട് ഈ 'അമ്മ. കാരണം വര്‍ഷങ്ങളോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന സുമ ജയറാം എന്ന അഭിനേത്രിയുടെ അമ്മയാണ് മേഴ്സി ജോര്‍ജ്. ഒപ്പം സംവിധായകന് അന്‍വര്‍ റഷീദ് മേഴ്സി ജോര്‍ജിന്റെ മരുമകനാണ്.
അടുത്തിടെ ഫ്ലവഴ്സ് ടി വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയുടെ വേദിയില്‍ മത്സരിക്കാന്‍ സുമയോടൊപ്പം എത്തിയപ്പോഴാണ് മേഴ്സിയാണ് ആ താരമെന്ന് തിരിച്ചറിഞ്ഞത്. മത്സരത്തില്‍ പങ്കെടുക്കാന്‍ അഭിനേത്രിയായ മകള്‍ക്കൊപ്പം എത്തിയതായിരുന്നു ആ അമ്മ.

ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടേറിയ കാലങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട് സുമയ്ക്കും അമ്മയ്ക്കും. പിതാവിന്റെ മരണശേഷം ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടിയ സുമ, അഭിനയത്തിലേക്ക് തിരിയുകയായിരുന്നു.
തന്റെ സഹോദരങ്ങളെ പഠിപ്പിക്കാനും അവര്‍ക്ക് മികച്ച ജീവിതം ഉറപ്പുവരുത്താനും പഠനം ഉപേക്ഷിച്ച് അഭിനയിക്കാന്‍ ഇറങ്ങിയ സുമ തന്റെ ജീവിതത്തെക്കുറിച്ചും സിനിമ അഭിനയത്തെക്കുറിച്ചുമെല്ലാം മനസ് തുറക്കുന്നുണ്ട് ഈ വേദിയില്‍. മുപ്പത്തിയേഴാം വയസില്‍ വിവാഹിതയായ സുമയ്ക്ക് ഇപ്പോള്‍ അഞ്ച് മാസം പ്രായമായ രണ്ട് ഇരട്ടകുട്ടികളുണ്ട്.
-
ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ വില്ലനായി റോബിൻ! സിനിമയിൽ വില്ലനായാലും ഞങ്ങളുടെ ഹീറോയാണ് റോബിനെന്ന് ആരാധകർ
-
ആലിയയുടെ അക്കാര്യം ഇന്നും ഞാന്‍ മിസ് ചെയ്യുന്നുണ്ട്! മുന്‍കാമുകിയെക്കുറിച്ച് സിദ്ധാർത്ഥ് മല്‍ഹോത്ര
-
മൂന്ന് പ്രണയം ചീറ്റി! പ്രിയതമയെ പിന്നീട് പരിചയപ്പെടുത്താം; വിവാഹിതനാവാൻ പോവുന്ന സന്തോഷം പങ്കുവെച്ച് റെയ്ജൻ രാജ