For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക മാത്രമാണ് എന്നോട് അത് ചോദിച്ചിട്ടുളളത്, മെഗാസ്റ്റാറിനെ കുറിച്ച് ഇമോഷണലായി ബിബിന്‍ ജോര്‍ജ്ജ്‌

  |

  നടനായും തിരക്കഥാകൃത്തായുമൊക്കെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ബിബിന്‍ ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ കയറിവന്ന ബിബിന്‍ ഇപ്പോള്‍ നായകനടനായി സജീവമാണ്.അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി ബിബിന്‍ തുടങ്ങിയത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ആണ് ബിബിന്‍ തിരക്കഥ എഴുതാറുളളത്. അമര്‍ അക്ബര്‍ അന്തോണിക്ക് പുറമെ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിലൂടെ വിഷ്ണു നായകനായ ശേഷമാണ് ബിബിനും നായകനാവുന്നത്.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയിലാണ് ബിബിന്‍ ജോര്‍ജ്ജ് ആദ്യമായി നായകനായത്. സിനിമ ഹിറ്റായ ശേഷം മാര്‍ഗ്ഗംകളി എന്ന സിനിമയിലും ബിബിന്‍ ഹീറോ റോളില്‍ എത്തി. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച താരമാണ് ബിബിന്‍ ജോര്‍ജ്ജ്.

  മമ്മൂട്ടിക്കൊപ്പം ഷൈലോക്ക് എന്ന ചിത്രത്തിലാണ് നടന്‍ പ്രധാന വേഷത്തില്‍ എത്തിയത്. 2020ല്‍ പുറത്തിറങ്ങിയ ഷൈലോക്ക് തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം മുരുകന്‍ എന്ന കഥാപാത്രമായി ഷൈലോക്കില്‍ ബിബിന്‍ അഭിനയിച്ചു. അതേസമയം മെഗാസ്റ്റാറിനെ കുറിച്ച് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബിബിന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. മമ്മൂട്ടിയെ കുറിച്ച് ഇമോഷണലായാണ് ബിബിന്‍ സംസാരിച്ചത്.

  മമ്മൂക്കയുടെ എഴുപതം പിറന്നാളിന് താന്‍ പോസ്റ്റോ, സ്റ്റാറ്റസോ ഇട്ടിരുന്നില്ലെന്ന് നടന്‍ പറയുന്നു. ഞാന്‍ അദ്ദേഹത്തിന് ഒരു പേഴ്‌സണല്‍ മെസേജ് അയക്കുകയാണ് ചെയ്തത്. മമ്മൂക്കയോട് ഞാന്‍ എത്ര നന്ദി പറഞ്ഞാലും, കണ്ണ് നിറഞ്ഞാലും, കാലില്‍ പിടിച്ച് കരഞ്ഞാലും നന്ദി എനിക്ക് തീരത്തില്ല എന്ന്. ഇപ്പോ മമ്മൂക്ക വിചാരിക്കുന്നുണ്ടാവും അവന് ഞാന്‍ ഒന്നും ചെയ്തിട്ടില്ലല്ലോ, അവന് എനിക്ക് എന്തിനാവും നന്ദി പറയുന്നത് എന്ന്. എന്നോട് സിനിമാ ഫീല്‍ഡില്‍ നിന്ന് എന്‌റെ കാലിന്‌റെ കാര്യത്തെ പറ്റി ചോദിച്ച ഒരേയൊരാള്‍ മമ്മൂക്കയാണ്.

  ഷൈലോക്ക് സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂക്ക എന്നോട് ഇക്കാര്യം ചോദിച്ചത്. ബിബിനെ, നിനക്ക് ഈ കാല് ശരിയാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ. ഇല്ലെങ്കില്‍ നിനക്ക് ശരിയാക്കികൂടെ, ശരിയാക്കിയാല്‍ ഇനിയും നിനക്ക് ഒരുപാട് സിനിമകളില്‍ അഭിനയിക്കാമല്ലോ എന്ന് മമ്മൂക്ക പറഞ്ഞു, ബിബിന്‍ പറയുന്നു. മമ്മൂക്കയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് എപ്പോഴും പലരും ചോദിക്കാറുണ്ട്. എന്നാല്‍ രഹസ്യം ഇത്രയേയുളളൂ അദ്ദേഹത്തിന്‌റെ ഹൃദയം അത്ര നല്ലതാണ്.

  ഇത് പറയുമ്പോ എനിക്ക് തൊണ്ട ഇടറുന്നുണ്ട്. എന്നാല്‍ മറ്റുളളവര്‍ക്ക് ഇത് എത്ര മാത്രം മനസിലാവുമെന്ന് അറിയില്ല. ഇതുവരെ അങ്ങനെയൊരു ചോദ്യം ഈ ഫീല്‍ഡില്‍ നിന്നും ഉണ്ടായിട്ടില്ല. മമ്മൂക്ക നിങ്ങള് പടച്ചോന്‌റെ മനസുളള ആളാണ്, ഹാപ്പി ബെര്‍ത്ത്‌ഡേ മമ്മൂക്ക എന്ന് അന്ന് അയച്ചു, അഭിമുഖത്തില്‍ ബിബിന്‍ ജോര്‍ജ്ജ് പറഞ്ഞു.

  കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥിന്‌റെ പുതിയ സീരിയല്‍, ജോയിന്‍ ചെയ്ത സന്തോഷം പങ്കുവെച്ച് കെ കെ മേനോന്‍

  അതേസമയം തിരിമാലിയാണ് ബിബിന്‍ ജോര്‍ജ്ജിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അന്ന രാജന്‍, ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രാവ് എന്ന ചിത്രത്തിലൂടെയാണ് ബിബിന്‍ ജോര്‍ജ്ജ് അഭിനേതാവായി തുടങ്ങിയത്. തുടര്‍ന്ന് വില്ലനായും സഹനടനായുമൊക്കെ ബിബിന്‍ അഭിനയിച്ചു. അഞ്ചിലധികം സിനിമകള്‍ ബിബിന്‍ ജോര്‍ജ്ജ് തന്‌റെ കരിയറില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് മുന്‍പ് ടിവി പരിപാടികള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയിരുന്നു നടന്‍. ബഡായി ബംഗ്ലാവ് പോലുളള ഷോകള്‍ക്കാണ് നടന്‍ സക്രിപ്റ്റ് ഒരുക്കിയത്.

  അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം നായകന്മാരായി അഭിനയിക്കണം എന്ന ആഗ്രഹത്താല്‍ ബിബിനും വിഷ്ണുവും ഒരുക്കിയ തിരക്കഥയാണ്. സിനിമയിലെ ജയസൂര്യയുടെ കാരക്ടര്‍ ബിബിന്‍ അവതരിപ്പിക്കാന്‍ ആഗ്രഹിച്ച് എഴുതിയതാണ്. എന്നാല്‍ അന്ന് പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയവരെ വെച്ച് നാദിര്‍ഷ സിനിമ എടുക്കുകയായിരുന്നു. സിനിമയില്‍ ചെറിയ റോളുകളില്‍ ബിബിനും വിഷ്ണുവും അഭിനയിച്ചിരുന്നു. തുടര്‍ന്ന് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനില്‍ നായകനാവാനുളള അവസരം വിഷ്ണു ഉണ്ണികൃഷ്ണന് ലഭിച്ചു. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറി.

  കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് പിന്നാലെ നായകനടനായി വിഷ്ണു മലയാളത്തില്‍ സജീവമായിരുന്നു. എന്നാല്‍ നായകനടനാവാനുളള ബിബിന്‌റെ ആഗ്രഹം ഷാഫി ചിത്രം ഒരു പഴയ ബോംബ് കഥയിലൂടെ ആണ് സാധിച്ചത്. കോമഡിക്ക് പ്രാധാന്യം നല്‍കി ബിബിന്‍ നായകനായ ആദ്യ ചിത്രവും തിയ്യേറ്ററുകളില്‍ വിജയം നേടി. പഴയ ബോംബ് കഥയ്ക്ക് ശേഷം മാര്‍ഗംകളിയും നടന്റെതായി വിജയം നേടിയിരുന്നു. അതേസമയം ഷൈലോക്കില്‍ മമ്മൂട്ടിക്കൊപ്പം ബിബിന്‍ അഭിനയിച്ചപ്പോള്‍ ബിഗ് ബ്രദറില്‍ ലാലേട്ടനൊപ്പം അഭിനയിക്കാനുളള ഭാഗ്യം വിഷ്ണുവിന് ലഭിച്ചു.

  ബാലതാരമായി സിനിമയില്‍ എത്തിയ ആളാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്നാല്‍ എഴുത്തിലൂടെയാണ് ബിബിന്‍ സിനിമയിലേക്ക് എത്തുന്നത്. സിനിമയില്‍ എത്തുംമുന്‍പ് നിരവധി പരിപാടികള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട് ബിബിന്‍ ജോര്‍ജ്ജ്. ദുല്‍ഖറിനെ നായകനാക്കി ഒരുക്കിയ ഒരു യമണ്ടന്‍ പ്രേമകഥയും ബിബിന്‍ ജോര്‍ജ്ജ്-വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ വലിയ വിജയം നേടിയിരുന്നു. ചിത്രത്തില്‍ ഇരുവരും പ്രാധാന്യമുളള കഥാപാത്രങ്ങളായി എത്തുകയും ചെയ്തു. വിഷ്ണു ദുല്‍ഖറിന്‌റെ കൂട്ടുകാരനായി അഭിനയിച്ചപ്പോള്‍ ബിബിന്‍ നെഗറ്റീവ് ഷേഡുളള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലും വില്ലന്‍ വേഷത്തില്‍ ബിബിന്‍ ജോര്‍ജ്ജ് എത്തി.

  ജഗതി ആയതുകൊണ്ട് നാട്ടുകാര്‍ ഒന്നും ചെയ്തില്ല, ഷൂട്ടിംഗിനിടെ സംഭവിച്ചത് പറഞ്ഞ് നിര്‍മ്മാതാവ്‌

  Read more about: mammootty bibin george
  English summary
  bibin george's emotional words about megastar mammootty goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X