For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊലമാസ് ഡയലോഗുമായി മോഹന്‍ലാല്‍ അവതരിച്ചു! ബിഗ് ബ്രദര്‍ കേറി കൊളുത്തും! അടപടലം ട്രോളാണ്!

  |

  സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന സിനിമകളിലൊന്നായ ബിഗ് ബ്രദറിന്റെ രണ്ടാമത്തെ ട്രയിലറും പുറത്തുവന്നിരിക്കുകയാണ്. പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയായിരുന്നു ഇത്. മോഹന്‍ലാലും സിദ്ദിഖും ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു. സിനിമയുടെ ടീസറും ആദ്യ ട്രെയിലറുമൊക്കെയെത്തിയപ്പോള്‍ ആവേശം ഇരട്ടിക്കുകയായിരുന്നു. അനൂപ് മേനോന്‍, അര്‍ബാസ് ഖാന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സര്‍ജാനോ ഖാലിദ് തുടങ്ങി വന്‍താരനനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

  ക്ഷണനേരം കൊണ്ടാണ് ബിഗ് ബ്രദറിന്റെ പുതിയ ട്രെയിലര്‍ തരംഗമായി മാറിയത്. പതിവ് പോലെ തന്നെ സ്‌റ്റൈലിഷ് ലുക്കിലാണ് മോഹന്‍ലാല്‍ എത്തിയിട്ടുള്ളത്. വ്യത്യസ്തമായ ലുക്കുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഈ ബിഗ് ബ്രദര്‍ സൂപ്പറാണെന്ന ചിത്രത്തിലെ അന്വര്‍ത്ഥമാക്കുമോ ഈ സിനിമയുമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. മോഹന്‍ലാലും സൂര്യയും ആരാധകര്‍ക്ക് കിടിലന്‍ വിരുന്നുമായി ഒരേ സമയം എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ബിഗ് ബ്രദര്‍ പുതിയ ട്രെയിലറുമായി ബന്ധപ്പെട്ട രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  ബോക്‌സോഫീസ് വേട്ടയ്ക്ക് തുടക്കം

  ബോക്‌സോഫീസ് വേട്ടയ്ക്ക് തുടക്കം

  കരിയറില്‍ ഒന്നൊന്നായി നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് മോഹന്‍ലാല്‍. ഈ ചിത്രവും നിരാശപ്പെടുത്തില്ലെന്നും പുതിയ റെക്കോര്‍ഡുകള്‍ നേടുമെന്നുമാണ് ആരാധകര്‍ പറയുന്നത്. വലിയ വീരവാദങ്ങളൊന്നുമില്ലെന്നും ചിത്രത്തിന് പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെങ്കില്‍ ഈ വര്‍ഷത്തെ ലാലേട്ടന്റെ ബോക്‌സോഫീസ് വേട്ടയ്ക്ക് തുടക്കമായെന്ന് കരുതിക്കോളൂയെന്നാണ് ട്രോളര്‍മാരും പറയുന്നത്.

  ബോക്‌സോഫീസിനെ പഞ്ഞിക്കിടും

  ബോക്‌സോഫീസിനെ പഞ്ഞിക്കിടും

  ബോക്‌സോഫീസിനെ പഞ്ഞിക്കിടാനുള്ള വരവ് തന്നെയാണ് തന്റേതെന്ന് മോഹന്‍ലാലും പറയുന്നുണ്ടെന്നാണ് ട്രോളര്‍മാരുടെ അവകാശവാദം. ഈ സിനിമയുടെ റെക്കോര്‍ഡുകള്‍ മായുന്നതിന് മുന്‍പ് താന്‍ അടുത്ത ചിത്രവുമായെത്തുമെന്നും താരം പറയുന്നതായാണ് ട്രോളുകള്‍. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ മാര്‍ച്ചിലാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

  എങ്ങും പോയിട്ടില്ല

  എങ്ങും പോയിട്ടില്ല

  ആക്ഷനിലൂടെ നിരവധി തവണ അമ്പരപ്പിച്ചിട്ടുണ്ട് മോഹന്‍ലാല്‍. മെയ് വഴക്കവും ആക്ഷനും ഇന്നും അദ്ദേഹം അത് പോലെ തന്നെ നിലനിര്‍ത്തുന്നുണ്ട്. ഈ 59 കാരന്റെ കൈകളില്‍ ഈ രണ്ട് കാര്യവും ഇപ്പോഴും ഭദ്രമാണ്. ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ ഇക്കാര്യം വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

  അതേ കണ്ണ്

  അതേ കണ്ണ്

  ബിഗ് ബ്രദര്‍ ട്രെയിലറില്‍ മോഹന്‍ലാലിന്റെ കണ്ണ് ശ്രദ്ധിച്ചിട്ടുണ്ടോ, ഇടയ്ക്ക് ചില രംഗങ്ങളില്‍ അദ്ദേഹത്തിന്റെ കണ്ണ് ഇങ്ങനെയാണ്. എസ്രയിലെ പൃഥ്വിരാജിന്റെ കണ്ണും ഇതുപോലെയായിരുന്നില്ലേയെന്ന ചോദ്യവും ട്രോളര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. മിത്തോളജിക്കല്‍ എലമെന്റ് ചിത്രത്തിലുണ്ടാവുമോയെന്നുള്ള സംശയങ്ങളുമുണ്ട്.

  പ്രതീക്ഷകള്‍ ഇരട്ടി

  പ്രതീക്ഷകള്‍ ഇരട്ടി

  തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ട്രെയിലര്‍ കൂടി വന്നതോടെ ഇരട്ടിച്ചിരിക്കുകയാണ്. അതിനാല്‍ത്തന്നെ ഈ സിനിമ തിയേറ്ററുകളിലേക്കെത്തുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് തങ്ങളെന്ന് ആരാധകരും പറയുന്നു. പ്രതീക്ഷ കൂടിയെന്ന കാര്യം ട്രോളര്‍മാരും സമ്മതിക്കുന്നുണ്ട്.

  വിമര്‍ശനങ്ങളൊക്കെ അതുവരെ

  വിമര്‍ശനങ്ങളൊക്കെ അതുവരെ

  റിലീസിന് മുന്‍പ് പലവിധ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ടെങ്കിലും പിന്നീട് അതൊന്നും വിലപ്പോവാറില്ല, ബിഗ് ബ്രദറിന്റെ കാര്യത്തിലും ഇത് അങ്ങനെ തന്നെയാണ്. 2020 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ഈ ലോ ഹൈപ്പ് പടമായിരിക്കുമെന്നാണ് ട്രോളര്‍മാരും പറയുന്നത്.

  ആ ഡയലോഗ് ഈ ചിത്രത്തിലും

  ആ ഡയലോഗ് ഈ ചിത്രത്തിലും

  മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലുള്ള അതേ ഡയലോഗ് ഈ സിനിമയിലും ആവര്‍ത്തിച്ചിട്ടുണ്ട്. നാര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന് ഇത്തവണയും അദ്ദേഹം പറയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ആ ഡയലോഗ് ലൂസിഫറിലും ആവര്‍ത്തിച്ചിരുന്നു.

  അത്ര എളുപ്പമുള്ള കാര്യമല്

  അത്ര എളുപ്പമുള്ള കാര്യമല്

  മോഹന്‍ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ഈ സിനിമയെ അവര്‍ ഏറ്റെടുത്തോളുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നതെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. മരക്കാറിനും എമ്പുരാനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.

  മാറ്റിപ്പറയിപ്പിച്ചു

  മാറ്റിപ്പറയിപ്പിച്ചു

  സിദ്ദിഖിന്റെ ഈ സിനിമയില്‍ വലിയ പ്രതീക്ഷയില്ലെന്ന് പറഞ്ഞവര്‍ ഏറെയായിരുന്നു. എന്നാല്‍ അങ്ങനെ പറഞ്ഞവരില്‍ പലരും ഇന്ന് ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ജനുവരി 16നാണ് ഈ സിനിമ എത്തുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  ട്രാക്ക് മാറ്റിയുള്ള വരവാണ്

  ട്രാക്ക് മാറ്റിയുള്ള വരവാണ്

  പതിവ് പോലെയല്ല ട്രാക്ക് മാറ്റിത്തന്നെയാണ് ഇത്തവണ സിദ്ദിഖ് എത്തിയിട്ടുള്ളതെന്ന് ട്രെയിലര്‍ കണ്ടതോടെ മനസ്സിലായെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയ്ക്ക് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.

  നായകന്റെ തട്ട് ഉയര്‍ന്നിരിക്കും

  നായകന്റെ തട്ട് ഉയര്‍ന്നിരിക്കും

  സിനിമയില്‍ വില്ലന്‍മാരുടെ പ്രാധാന്യം എത്രത്തോളാമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അതുക്കും മേലെ തന്നെയാണ് നായകന്റെ റേഞ്ച് എന്ന് തെളിയിക്കാന്‍ കേവലം ഈ രണ്ട് സ്റ്റില്‍സ് മതി.

  ഏട്ടനും അണ്ണനും

  ഏട്ടനും അണ്ണനും

  മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മോഹന്‍ലാലും സൂര്യയും ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള ഐറ്റവുമായെത്തിയത്. ടീസറും ട്രെയിലറും ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുമുണ്ട്. ഇരുവരുടേയും ആരാധകര്‍ സന്തോഷത്തിലുമാണ്.

  അടി ഇടി പൊടിപൂരമാണ്

  അടി ഇടി പൊടിപൂരമാണ്

  മോഹന്‍ലാലിന്റെ ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്ന തരത്തിലുള്ള സിനിമ തന്നെയാണ് ബിഗ് ബ്രദര്‍. അടിയും ഇടിയും പൂരവുമൊക്കെയായാണ് ട്രെയിലര്‍ എത്തിയിട്ടുള്ളത്. ഇത് മാത്രമല്ല ആ സൂപ്പര്‍ഹിറ്റ് ഡയലോഗും ഈ ചിത്രത്തിലുണ്ട്. ഇതില്‍പ്പരം വേറെന്ത് സന്തോഷം വേണം.

  പണ്ടേ കലിപ്പാണ്

  പണ്ടേ കലിപ്പാണ്

  കരിയറിലെ മികച്ച സിനിമകളിലൊന്നായ ഇരുപതാം നൂറ്റാണ്ടിലെ ആ ഡയലോഗ് നാര്‍കാടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് ഈ സിനിമയിലുമുണ്ട്. അടുത്തിടെ ലൂസിഫറിലും ഇതാവര്‍ത്തിച്ചിരുന്നു. അല്ലെങ്കിലും ഏട്ടന് പണ്ടേ ഡ്രഗ് മാഫിയയോട് കലിപ്പാണ്.

  ഒരേ സന്തോഷം

  ഒരേ സന്തോഷം

  മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും സൂര്യയേയും ഇഷ്ടമാണ്. അതിനാല്‍ത്തന്നെ ഇവരുടെ സിനിമകള്‍ വരുമ്പോള്‍ അത്രയും മികച്ച സ്വീകരണം ലഭിക്കാറുമുണ്ട്. ഇരുവരും ഫാന്‍സിന് കൊടുത്ത സന്തോഷം സമാനമാണ്.

   പ്രതീക്ഷിക്കാനുള്ള വകയുണ്ടല്ലോ

  പ്രതീക്ഷിക്കാനുള്ള വകയുണ്ടല്ലോ

  കാത്തിരിപ്പിനൊടുവിലായെത്തിയ ട്രെയിലര്‍ കണ്ടപ്പോഴുള്ള പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ശരിക്കും സന്തോഷിക്കാനുള്ള വകയൊക്കെയുണ്ടല്ലോയെന്നായിരുന്നു ചോദ്യം.

  പൃഥ്വിരാജ് നിര്‍ത്തിയത്

  പൃഥ്വിരാജ് നിര്‍ത്തിയത്

  പൃഥ്വിരാജ് നിര്‍ത്തിയ സ്ഥലത്ത് വെച്ച് സിദ്ദിഖും മോഹന്‍ലാലും തുടങ്ങുകയാണ്. ആ വരവ് എങ്ങനെയാവുമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

  English summary
  Big Brother Second Trailer Troll Trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X