For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഷൂറയ്ക്ക് സർപ്രൈസുമായി ബഷീറിൻ്റെ സഹോദരിമാർ, കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കുടുംബം

  |

  ബഷീർ ബഷിയും കുടുംബവും ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ് കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്താൻ പോകുന്ന സന്തോഷ വിവരം അറിയിച്ചത്. ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ ​ഗർഭിണിയാണെന്ന വിവരമാണ് ഇവരുടെ യൂട്യൂബ് ചാനലിലൂടെ അരാധകരെ അറിയിച്ചത്.

  പിന്നീടുള്ള ഓരോ വിശേഷവും വീഡിയോയിലൂടെ കുടുംബം അറിയിക്കുന്നുണ്ട്. മഷൂറയുടെ യൂട്യൂബ് ചാനലിലൂടെയാണ് ​വിശേഷങ്ങൾ കൂടുതലും പങ്കുവെക്കുന്നത്. പ്ര​ഗ്നൻസി ടെസ്റ്റ്, ആദ്യമായി സ്കാനിങ്ങിന് വേണ്ടി ആശുപത്രിയിൽ പോയത്, ​ഗർഭിണി ആയതിന് ശേഷം മഷൂറയിലുണ്ടായ മാറ്റങ്ങൾ ഇവയെല്ലാം തന്നെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.

  വീണ്ടും പുതിയ വീഡിയോയുമായി താരം എത്തിയിട്ടുണ്ട്. ബഷീറിൻ്റെ സഹോദരിമാർ മഷൂറയ്ക്ക് സർപ്രൈസുമായി എത്തിയിരിക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. മഷൂറയുടെ നാത്തൂൻമാർ മഷൂറയ്ക്ക് സർപ്രൈസ് കൊടുക്കാൻ വന്നപ്പോൾ അവരെ തിരിച്ച് ചെറുതായി പറ്റിക്കുകയും ചെയ്തു. ​ഗർഭിണികൾക്ക് ഇഷ്ടമുള്ള സ്പെഷ്യൽ സാധനങ്ങളുമായി സർപ്രൈസ് കൊടുക്കാൻ വീട്ടിലെത്തിയ ശേഷം ബഷീറിനെ സഹോദരിമാർ വിളിച്ചു.

  ആ സമയം അവർക്ക് തിരിച്ച് സർപ്രൈസ് കൊടുക്കാൻ വേണ്ടി ഞങ്ങൾ അവിടെയില്ലെന്ന് ബഷീർ പറഞ്ഞു, ഷൂട്ടിങ്ങിനായി ബാം​ഗ്ലൂരിലാണ് എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു. പിന്നീടും അവർ വിളിക്കുന്നുണ്ട്, എപ്പോഴാണ് തിരികെ എത്തുന്നത് എന്നറിയാനായി.

  Also Read: പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകണ്ട, ഹിന്ദി ബിഗ് ബോസാണ് ഇനി ലക്ഷ്യമെന്ന് റിയാസ് സലീം

  ബഷീറിൻ്റെ സഹോദരിമാരിൽ ഒരാൾക്ക് പ്രാങ്കിന്റെ കാര്യം അറിയാം. എന്തായാലും അവർ വൈകാതെ തന്നെ അവർക്ക് സർപ്രൈസ് നൽകി വീട്ടിൽ തിരിച്ചെത്തി. ​ഗർഭിണിയാവുമ്പോൾ കഴിക്കാൻ തോന്നുന്ന ഇഷ്ട വിഭവങ്ങളുമായാണ് മഷൂറയെ കാണാൻ നാത്തൂൻമാർ എത്തിയത്.

  മാങ്ങ അച്ചാർ, മീൻ അച്ചാർ, ഉണക്ക ചെമ്മീൻ, പുളിയില്ലാത്ത മാങ്ങ തുടങ്ങിയ വിഭവങ്ങളെല്ലാം ഉണ്ടായിരുന്നു. മഷുവും സോനുവും ഇതെല്ലാം രുചിച്ച് നോക്കി അടിപൊളിയാണെന്ന് പറയുന്നുമുണ്ട്. സുനുവും ബഷീറും വിഭവങ്ങൾ രുചിച്ച് നോക്കുന്നുണ്ട്. പുളിയുള്ള വിഭവങ്ങൾ കൊണ്ട് വന്നപ്പോൾ പൊതുവെ എരിവിനോടാണ് മഷുവിന് താൽപര്യമെന്ന് സോനു പറഞ്ഞു.

  Also Read: മുത്തച്ഛൻ്റെ വിടവാങ്ങൽ ഒരു നോവായിരുന്നു, അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിക്കാൻ ശ്രമിക്കുകയാണെന്ന് സംയുക്ത

  ഇവരുടെ ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് ഇവരുടെ സ്നേഹത്തെക്കുറിച്ച് പറഞ്ഞ് കമൻ്റുകളുമായി എത്തിയത്. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ, നാത്തൂൻമാർ അടിപൊളിയാണ് തുടങ്ങിയ കമന്റുകളും ഉണ്ട്. ബി​ഗ് ബോസ് സീസൺ 1 ൽ ബഷീർ ബഷി മത്സരാർത്ഥിയായി എത്തിയപ്പോഴാണ് തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്ന് താരം തുറന്നു പറയുന്നത്. അന്ന് ബഷീർ ബഷി ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു.

  Also Read: സുഖില്‍ കോമ്പോ ഏറ്റെടുത്ത് ആരാധകർ; സുചിത്രയ്‌ക്കൊപ്പം ജാക്ക്‌പോട്ട് സ്വന്തമാക്കി കുട്ടി അഖില്‍

  പക്ഷെ വിമർശനങ്ങൾക്കിടയിലും കുടുംബവുമായി സന്തോഷത്തോടെ കഴിയുകയാണ് താരം. അടുത്തിടെ ബഷീർ ബഷി ഒരു സിനിമയിൽ അഭിനയിച്ചു. വിജയ് യേശുദാസ് നായകനായി എത്തുന്ന സിനിമയിലാണ് ബഷീർ അഭിനയിച്ചത്. 'സാൽമോൺ' എന്നാണ് ചിത്രത്തിൻ്റെ പേര്

  ഷാലിൽ കല്ലുർ സംവിധാനം ചെയ്യുന്ന ഈ ചിത്രമൊരു ത്രീഡി മൂവിയാണ്. ഇനിയും സിനിമയിൽ അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് താരം.

  എല്ലാ തിരക്കിനിടയിലും കുടുംബവുമായി ഒരുമിച്ചിരിക്കാൻ സമയം കണ്ടെത്താറുണ്ട്. സിനിമയിൽ എത്തുന്നതിന് മുമ്പ് ഇവരെല്ലാം ഉൾപ്പെടുന്ന ഒരു വെബ് സീരിസ് ബഷീർ സംവിധാനം ചെയിതിരുന്നു. കല്ലുമ്മക്കായ എന്ന വെബ് സീരിസാണ് താരം സംവിധാനം ചെയ്തത്. സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു.

  Read more about: basheer bashi
  English summary
  Bigg Boss Basheer Bashi 's sisters gave surprise to Mashura for her pregnancy period
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X