For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നേക്കുമുള്ള പ്രിയ സുഹൃത്ത്, ​ബി​ഗ് ബോസിലെ സുഹൃത്തുക്കൾ യാത്രക്കിടെ കണ്ടുമുട്ടിയപ്പോൾ, ചിത്രങ്ങളുമായി അമൃത

  |

  ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട ഷോയാണ് ബി​ഗ് ബോസ്.ഓരോ സീസൺ കഴിയുമ്പോഴും ബി​ഗ് ബോസ് പ്രേക്ഷകരുടെ എണ്ണം കൂടിവരുകയാണ്. മോഹൻലാൽ അവതാരകനായിട്ടെത്തുന്ന ഷോയുടെ നാല് പതിപ്പുകൾ ഇതിനകം മലയാളത്തിൽ സ്ട്രീം ചെയ്ത് കഴിഞ്ഞെങ്കിലും ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത് നാലാം സീസണിനാണ്. ഇരുപത് മത്സരാർഥികളുമായി നടന്ന നാലാം സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിയും മൂന്നാം സ്ഥാനം റിയാസ് സലീമും സ്വന്തമാക്കി.

  നാലാം സീസൺ പോലെ തന്നെ പ്രശസ്തി നേടിയ ഒരു സീസണായിരുന്നു ബി​ഗ് ബോസിൻ്റെ രണ്ടാം സീസൺ. പക്ഷെ രണ്ടാമത്തെ സീസൺ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. മത്സരാർത്ഥികളുടേയും താരങ്ങളുടേയും സുരക്ഷ മുൻനിർത്തിയാണ് അത്തരത്തിലൊരു തീരുമാനമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

  ആരായിരിക്കും അന്തിമ വിജയി എന്നറിയാനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ഷോ നിർത്തിവെച്ചത്. വിവാദ പരമായ നിരവധി സംഭവങ്ങൾ രണ്ടാം സീസണിലും ഉണ്ടായിരുന്നു. രണ്ടാം സീസണിൽ മത്സരാർഥികളായി പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളാണ് മോഡലായ സുജോ മാത്യുവും ​ഗായിക അമൃത സുരേഷും.

  ബി​ഗ് ബോസ് സീസൺ 2 ൽ സഹോദരി അഭിരാമിക്കൊപ്പം വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഹൗസിലേക്ക് എത്തിയത്. വന്ന് ആദ്യത്തെ ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ സുജോയുമായി നല്ല സൗഹൃദം ഉണ്ടാക്കാൻ അമൃതക്ക് കഴിഞ്ഞു. നീണ്ട ഒരു ഇടവേളക്ക് ശേഷം വീണ്ടും സുഹൃത്തിനെ കണ്ട സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ അമൃത പങ്കുവെച്ചിരുന്നു. 'ബി​ഗ് ബോസിൽ നഷ്ടപ്പെട്ടതിനെ ​ഗോവയിൽ വെച്ച് കണ്ടുകിട്ടി' എന്ന കുറിപ്പോടെയാണ് അമൃത സുജോയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

  Also Read: 'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ

  ഇപ്പോഴിതാ വീണ്ടും മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് അമൃത. എന്നേക്കുമുള്ള പ്രിയ സുഹൃത്ത് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അതീവ സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന സുജോയേയും അമൃതയേയുമാണ് ചിത്രങ്ങളിൽ കാണുന്നത്. ഗോവൻ യാത്രയിലാണ് താനെന്ന് നേരത്തെ അമൃത വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് കൂട്ടുകാരനെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ടത്.

  Also Read: 'പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ക്രഷ് തോന്നിയത്', 'അന്ന് കാണുമ്പോൾ കല്ല്യാണം കഴിച്ച ചമ്മലായിരുന്നെന്ന് നവ്യ

  ബിഗ് ബോസിൽ മത്സരിച്ചതോടെയായിരുന്നു സുജോ മാത്യുവിനെ പ്രേക്ഷകർ കൂടുതലായി മനസിലാക്കിയത്. മോഡലിംഗും ഫിറ്റ്‌നസുമൊക്കെയായി സജീവമായ സുജോയും അലക്‌സാൻഡ്രയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. ഷോയിലെ നിലനിൽപ്പിന് വേണ്ടിയാണ് അതെന്നും സുജോയ്ക്ക് വേറെ കാമുകിയുണ്ടെന്നുമുള്ള പവൻ ജിനോ തോമസിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകർക്കിടയിലും മത്സരാർത്ഥികൾക്കിടയിലും വലിയ ചർച്ചയായിരുന്നു. സുജോയുടെ കസിനായ പവൻ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഷോയിലേക്കെത്തിയത്.

  Also Read: ഞാൻ ഡയലോഗുകളൊന്നും പഠിച്ചിട്ടല്ല വന്നത്: റോബിന് ലഭിച്ച സ്വീകരണം റിയാസിന് കിട്ടിയില്ലെന്ന് ആരാധകർ

  Recommended Video

  Gopi Sundar & Amrutha Suresh: കട്ടക്കലിപ്പിൽ ഗോപി സുന്ദർ, ചെകിള ഞാൻ അടിച്ചു പൊളിച്ചേനെ

  അതേസമയം, അമൃത സുരേഷ് തന്റെ പുതിയ ജീവിത പങ്കാളി ​ഗോപി സുന്ദറിനൊപ്പം ജീവിതം ആഘോഷിക്കുന്ന തിരക്കിലാണ്. അടുത്തിടെയാണ് അമൃത ​ഗോപി സുന്ദറുമായി താൻ പ്രണയത്തിലാണെന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ചേർന്നൊരുക്കിയ തൊന്തരവ് എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. വലിയ പ്രേക്ഷക പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

  Read more about: amrutha suresh
  English summary
  Bigg Boss Fame Amrutha Suresh Shared A Picture With Sujo Mathew on social media goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X