For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്ത് കണ്ടിട്ടാണ് നീ സ്നേഹിച്ചത്, 'മര്യാദയ്ക്ക് പൊക്കോ', മഷൂറയെ പെണ്ണ് ചോദിച്ച് ചെന്നപ്പോൾ ബഷീർ നേരിട്ടത്

  |

  ബഷീർ ബഷിയും കുടുംബവും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവരാണ്. ബി​ഗ് ബോസ് ഷോയിലൂടെയാണ് ബഷീറും കുടുംബവും പ്രേക്ഷക ശ്രദ്ധ നേടിയത്. കാരണം മറ്റൊന്നുമല്ല, ബഷീറിന്റെ വിവാഹത്തെ കുറിച്ചും ഭാര്യമാരെ കുറിച്ചുമൊക്കെയുള്ള കഥകൾ പുറത്ത് വരുന്നത് ബി​ഗ് ബോസ് ഷോയിലൂടെയാണ്. പിന്നീട് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് താരം നേരിടേണ്ടി വന്നത്. എന്നാൽ അതിനെ ഒന്നും വകവെക്കാതെ സന്തോഷത്തോടെ ജീവിക്കുകയാണ് ബഷീറും കുടുംബവും.

  ബി​ഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീർ ബഷി. ഭാര്യമാർക്കും മക്കൾക്കും യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെയാണ് ഇവരുടെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ലവേഴ്‌സ് ചാനലിലെ 'താരദമ്പതിമാരുടെ സംസ്ഥാന സമ്മേളനം' എന്ന പരിപാടിയിൽ പങ്കെടുക്കാൻ കുടുംബത്തോടെ എത്തിയിരുന്നു. വേദിയിൽ വെച്ച് രണ്ടാം ഭാര്യ മഷൂറയെ പെണ്ണ് ചോദിച്ച് അവരുടെ വീട്ടിൽ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരുന്നു.

  ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് ബഷീർ മഷൂറയെ വിവാഹം കഴിക്കുന്നത്. ആദ്യമൊക്കെ എതിർപ്പുണ്ടായിരുന്നെങ്കിലും സുഹാന പിന്നീട് വിവാഹത്തിന് സമ്മതം നൽകി. പിന്നീട് മഷൂറയുടെ വീട്ടിൽ ചെന്ന് ​ഗ്രാൻഡ് ഫാദറിനോടാണ് ആദ്യം സംസാരിക്കുന്നത്'.

  'ഞാൻ കൊച്ചിക്കാരനാണ്, കല്യാണം കഴിഞ്ഞ് രണ്ട് മക്കളുണ്ട്. പക്ഷെ എനിക്ക് നിങ്ങളുടെ പേരക്കിടാവിനെ ഇഷ്ടമാണ്. അവൾ ഞാനില്ലാതെ ജീവിക്കില്ല, അതെനിക്ക് ഉറപ്പാണ്, ഇത്രയൊക്കെ പറഞ്ഞപ്പോൾ തന്നെ പുള്ളിക്കാരൻ ദേഷ്യപ്പെട്ടെങ്കിലും ഞാൻ എല്ലാം വിശദമായി വീണ്ടും പറഞ്ഞു. ഞാൻ ഒന്നുമില്ലാത്തവനാണ്. പക്ഷെ കുടുംബം ഞാൻ നന്നായിട്ട് നോക്കും. ആ ഒരു കോൺഫിഡൻസ് എനിക്കുണ്ട്', ബഷീർ പറഞ്ഞു.

  Also Read: അച്ഛനെ ആരെങ്കിലും അടിക്കുന്നതോ, അച്ഛൻ മരിക്കുന്നതോ ഇഷ്ടമല്ല; ഫാഷന്‍ സങ്കല്‍പ്പങ്ങളെ പറ്റി നടന്‍ കുഞ്ചന്റെ മകൾ

  അതേസമയം, 'മാസ്സ് ഡയലോ​ഗ് പറഞ്ഞ് എൻ്റെ ​ഗ്രാൻഡ്പായെ വെറുതെ മയക്കി', മഷൂറ പറഞ്ഞു. 'ഒന്നൊന്നര മണിക്കൂർ നേരം സംസാരിച്ചു. അതിൻ്റെ പിറ്റേ ദിവസം ആരുടെയും വിവരം ഇല്ലാതിരുന്നപ്പോൾ നേരെ വീട്ടിലേക്ക് പോയി. ഞാൻ കാറിൽ ചെന്ന് ഇറങ്ങുമ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു'.

  'ഞങ്ങളുടെ കാര്യം ആണ് സംസാരിക്കുന്നത്. വീട്ടിലേക്ക് കയറാനൊരങ്ങിയപ്പോഴെ വാപ്പ പറഞ്ഞു, മര്യദക്ക് പൊക്കോ നീ, മാനം മര്യാദക്ക് ജീവിക്കുന്നവരാണ് ഞങ്ങൾ. അത് കേട്ട ഉടനെ കാറിൻ്റെടുത്തേക്ക് പോയി', ബഷീർ വിശദീകരിച്ചു.

  Also Read: ക്യാൻസറിൻ്റെ മൂന്നാം സ്റ്റേജ്, സഹായിക്കാൻ ആരുമില്ല, ദൈവദൂതനെപ്പോലെ വന്നത് സുരേഷേട്ടനെന്ന് സുധീർ

  'അവർ കരുതിയത് ഞാൻ അവിടെ ചെന്ന് ബഹളം വെക്കുമെന്നാണ്. പക്ഷെ എന്നോട് പോകാൻ പറഞ്ഞപ്പോൾ ഞാൻ തരികെ വന്നത് കാര്യമായി. അത് മഷൂറയുടെ വീട്ടുകാർക്ക് ഇഷ്ടമായി. പിറ്റേന്ന് ഉച്ചക്ക് മഷൂൻ്റെ വാപ്പ വിളിച്ച് നേരിൽ കണ്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു', ബഷീർ വ്യക്തമാക്കി.

  Also Read: 'ഫാമിലിയെ പറഞ്ഞ് നേരയാക്കിയ മതി, അവർക്കാണ് ഏറ്റവും കൂടുതൽ‌ ഡാമേജ് വന്നത്'; റോബിനെ ഫോൺ വിളിച്ച് ബ്ലെസ്ലി!

  ബഷീറിൻ്റെ പ്രവൃത്തി മാത്രമല്ല. 'മഷൂറയും രണ്ട് മൂന്ന് ദിവസം നിരാഹാരം ചെയ്ത് നേടിയെടുത്തത് കൂടിയാണ്. പപ്പക്ക് ഞാൻ എന്ന് വെച്ചാൽ ജീവനാണ്. അങ്ങനെ പപ്പക്ക് സമ്മതിക്കേണ്ടി വന്നു. ആദ്യം പപ്പ എന്നോട് വന്ന് ചോദിച്ചത്, എന്ത് കണ്ടിട്ടാണ് നീ അവനെ സ്നേഹിച്ചത്, എന്താണ് അവൻ ചെയ്തത്'.

  'എനിക്ക് വേറൊന്നും അറിയില്ല, എന്നെ ഭയങ്കര ഇഷ്ടമാണ് ആൾക്ക്, എന്നെ നന്നായിട്ട് നോക്കുമെന്ന് അറിയാം. പപ്പ ഇപ്പോഴും ഇടക്ക് ചോദിക്കും എന്നാലും എന്ത് കണ്ടിട്ടാണ് സ്നേഹിച്ചത്. ബഷീറിൻ്റെ ജോലിയെക്കുറിച്ചും ചോദിച്ചിട്ടില്ല', മഷൂറ പറഞ്ഞു.

  'ഞാൻ അവരുടെ വീട്ടുകാരെ കാണാൻ പോയപ്പോൾ തന്നെ മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു. വാടക വീട്ടിലാണ് താമസം എന്നും ഒരു ഷോപ്പ് ഉള്ളത് കൊണ്ടാണ് വരുമാനം ഉള്ളത് എന്നും അവരോട് പറഞ്ഞു. എല്ലാം കാര്യങ്ങളും നേരെ പറഞ്ഞത് കൊണ്ട് എല്ലാം ഭം​ഗിയായി നടന്നു', ബഷീർ പറഞ്ഞു.

  Read more about: basheer bashi
  English summary
  Bigg Boss Fame Basheer bashi Opens Ups about Mashura's family decision about their marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X