For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് കേട്ടപ്പോൾ ഞാൻ ഷോക്കായിപ്പോയി, മഷൂറക്ക് ഒപ്പം പുറത്ത് പോയപ്പോഴുണ്ടായ അനുഭവം പറഞ്ഞ് ബഷീർ

  |

  ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതരാണ് ബഷീറും കുടുംബവും. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ട് പോകുന്നതാണ് ബഷീർ ബഷി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ കാരണം. മോഡലായി തിളങ്ങി നിന്ന ബഷീർ ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലായിരുന്നു ബഷീർ ബഷി പങ്കെടുത്തത്. ബിഗ് ബോസിന് ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ബഷീറും കുടുംബവും.

  കഴിഞ്ഞ ദിവസം ഫ്ലവേഴ്‌സ് ചാനലിലെ 'താരദമ്പതിമാരുടെ സംസ്ഥാന സമ്മേളനം' എന്ന പരിപാടിയിൽ പങ്കെടുക്കാൻ കുടുംബത്തോടെ എത്തിയിരുന്നു. വേദിയിലെത്തിയ ബഷീറിനോട് അവതാരകൻ മാത്തുക്കുട്ടി ഒരു ചോദ്യം ചോദിച്ചു. നമ്മുടെ കേരളത്തിൽ രണ്ടു ഭാര്യമാരുമായി പുറത്തിറങ്ങി നടക്കുമ്പോൾ വളരെ രസകരമായ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ എന്തേലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്നാണ് ബഷീറിനോട് ചോദിച്ചത്.

  'വിവാഹ ശേഷം കുറച്ച് നാൾ കഴിഞ്ഞ് മഷൂറയുമായി ആഹാരം കഴിക്കാൻ ഒരു റെസ്റ്റോറന്റിൽ കയറി. മാംഗ്ലൂരിൽ വെച്ചാണ് സംഭവം. ഞങ്ങൾ ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ ഒരാൾ വന്ന് പരിചയപ്പെട്ടു. ബഷീർ ബഷി അല്ലേ, ഞാൻ നിങ്ങളെ ഇൻസ്റ്റ​ഗ്രമിൽ ഫോളോ ചെയ്യുന്നുണ്ട്. ബിഗ്ബോസ് ഷോയിലും കണ്ടിരുന്നു. എൻ്റെ പേരും ബഷീർ എന്നാണ്, എനിക്കും രണ്ട് ഭാര്യമാർ ഉണ്ട്'.

  Also Read: 'എല്ലാ വിവാദങ്ങളും ഇതോടെ അവസാനിക്കട്ടെ...'; ഫ്രണ്ട്ഷിപ്പ് ഡെയിൽ അണ്ണനും തമ്പിയും ഒന്നിച്ചു, വീഡിയോ വൈറൽ!

  'അദ്ദേഹം അങ്ങനെ പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ എനിക്ക് ശരിക്കും ഒരു ഷോക്കായിരുന്നു. ഞാൻ അദ്ദേഹം ഇരുന്ന ടേബിളിൻ്റെ വശത്തേക്ക് നോക്കിയപ്പോൾ രണ്ട് ഭാര്യമാരും രണ്ട് മക്കളും ഇരിക്കുന്നു. ശരിക്കും എന്നെപ്പോലെ തോന്നി'.

  'അദ്ദേഹത്തെ പരിചയപ്പെട്ട ശേഷം ഞാൻ വന്ന് മഷൂനോട് കാര്യം പറഞ്ഞു. ഡി നോക്കിക്കെ അദ്ദേഹത്തിൻ്റെ പേര് ബഷീർ എന്നാണ്. അദ്ദേഹത്തിന് രണ്ട് ഭാര്യയും രണ്ട് മക്കളും ഉണ്ട്. ആ സംഭവം എൻ്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു', ബഷീർ പറഞ്ഞു.

  Also Read: കല്യാണക്കാര്യം പറഞ്ഞ് ഇനി ആരും ഇങ്ങോട്ട് വരണ്ട, അക്കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് സനുഷ

  'അദ്ദേഹം എന്നെ കണ്ടിട്ട് വിവാഹം ചെയ്തത് ഒന്നുമല്ല, അദ്ദേഹത്തിന് കുറച്ച് പ്രായമുണ്ട്. ഇതുപോലെയുള്ള ഒരുപാട് കപ്പിൾസ് ഉണ്ട് നമ്മുക്ക് ഇടയിൽ തന്നെയുണ്ട്. പക്ഷെ അവരെയാരും ശ്രദ്ധിക്കില്ല. സമൂഹത്തിൽ പബ്ലിക്ക് ഫിഗറായി നിൽക്കുന്നവരാണെങ്കിൽ അവരെ തന്നെയായിരിക്കും എല്ലാവരും ശ്രദ്ധിക്കുന്നുണ്ടാകുക', ബഷീറും സുഹാനയും വ്യക്തമാക്കി.

  ആദ്യ ഭാര്യ സുഹാനയുടെ സമ്മതം വാങ്ങിയാണ് ബഷീർ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്. തന്റെ ജീവിതത്തിൽ സുഹാനക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്ന് ബഷീർ മുമ്പ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. മോഡലായി ശ്രദ്ധിക്കപ്പെടും മുമ്പ് കപ്പലണ്ടി കച്ചവടം നടത്തുകയായിരുന്നു ബഷീർ. കുടുംബത്തെ സഹായിക്കാൻ തന്നാൽ ആകുന്നത് പോലെയെല്ലാം ബഷീർ കഷ്ടപ്പെടാൻ തയ്യാറായിരുന്നു.

  Also Read: എന്ത് കണ്ടിട്ടാണ് നീ സ്നേഹിച്ചത്, 'മര്യാദയ്ക്ക് പൊക്കോ', മഷൂറയെ പെണ്ണ് ചോദിച്ച് ചെന്നപ്പോൾ ബഷീർ നേരിട്ടത്

  കപ്പലണ്ടി കച്ചവടം നടത്തുന്നതിന്റെ ഇടയിലാണ് സുഹാനയുമായി ബഷീർ പ്രണയത്തിലാവുന്നത്. ബഷീറും കുടുംബവും ഇപ്പോൾ പുതിയ സന്തോഷത്തിലാണ്. വീട്ടിലേക്ക് പുതിയൊരു കുഞ്ഞതിഥി എത്താൻ പോകുന്നതാണ് ആ സന്തോഷം. അടുത്തിടെയാണ് തന്റെ രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണെന്ന് ബഷീർ അറിയിച്ചത്. ആദ്യ ഭാര്യ സുഹാനയിൽ ബഷീർ ബഷിക്ക് രണ്ട് മക്കളുണ്ട്.

  രണ്ട് ഭാര്യമാർ ഉണ്ടെന്ന് താരം തുറന്ന് പറഞ്ഞപ്പോൾ താരം ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ വിമർശനങ്ങൾക്കിടയിലും കുടുംബവുമായി സന്തോഷത്തോടെ കഴിയുകയാണ് താരം. അടുത്തിടെ ബഷീർ ബഷി ഒരു സിനിമയിൽ അഭിനയിച്ചു. വിജയ് യേശുദാസ് നായകനായി എത്തുന്ന സിനിമയിലാണ് ബഷീർ അഭിനയിച്ചത്. 'സാൽമോൺ' എന്നാണ് ചിത്രത്തിൻ്റെ പേര് ഷാലിൽ കല്ലുർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ത്രീഡി മൂവിയാണ്. ഇനിയും സിനിമയിൽ അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് താരം.

  Read more about: basheer bashi
  English summary
  Bigg Boss Fame Basheer open ups about his experience when he went out with Mashura
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X