For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ രണ്ടാം വിവാഹത്തിന് ഞാന്‍ സമ്മതിച്ചില്ലെന്ന് രഞ്ജിനി ഹരിദാസ്; വിവാഹത്തെ കുറിച്ച് പറഞ്ഞ് അമ്മയും മകളും

  |

  മംഗ്ലീഷ് സംസാരിച്ച് കൊണ്ട് മലയാളക്കരയില്‍ ഏറ്റവും തരംഗമുണ്ടാക്കിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഉറച്ച തീരുമാനങ്ങളുടെയും ശക്തമായ നിലപാടുകള്‍ കൊണ്ടും രഞ്ജിനി പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷമാണ് രഞ്ജിനിയെ കുറിച്ചുള്ള മുന്‍വിധികള്‍ പലതും മാറിയത്. ഇപ്പോള്‍ ഒരു പ്രണയത്തിലാണ് താനെന്ന് അടുത്തിടെ താരം വെളിപ്പെടുത്തി.

  വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നടി വിദ്യ പ്രദീപ്, ഫോട്ടോസ് കാണാം

  അമ്മ സുജാതയ്‌ക്കൊപ്പമുള്ള രഞ്ജിനിയുടെ പുതിയ യൂട്യൂബ് വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാവുന്നത്. രഞ്ജിനിയ്ക്ക് വിവാഹത്തെ കുറിച്ചുള്ള കാഴ്ചപാടുകളെ കുറിച്ചും അച്ഛന്‍ മരിച്ചിട്ടും അമ്മ രണ്ടാമതും വിവാഹം കഴിക്കാത്തതിന്റെ കാരണവുമാണ് പുതിയ വീഡിയോയിലൂടെ ഇരുവരും ഒരുമിച്ചിരുന്ന് പ്രിയപ്പെട്ടവരോടായി പങ്കുവെക്കുന്നത്.

  28 വയസ് ആയപ്പോഴാണ് എനിക്കൊരു ആത്മവിശ്വാസം വന്നത്. എന്നെ കുറിച്ച്, സാമ്പത്തികം, കുടുംബത്തെ കരകയറ്റുന്നതിനെ കുറിച്ചൊക്കെ ബോധ്യം വന്നത് അപ്പോഴാണ്. കുട്ടികളെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ 28 വയസ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാന്‍ തുടങ്ങി. കുട്ടികളെ കാണുമ്പോള്‍ പ്രത്യേകമായൊരു അടുപ്പം തോന്നി. മാതൃത്വം ഒരു വികാരമാണല്ലോ. അതെനിക്ക് ഫിസിക്കലി തോന്നി തുടങ്ങിയത് മുപ്പത് വയസൊക്കെ ആയപ്പോഴാണ്. ആ സമയത്ത് വേണമെങ്കില്‍ വിവാഹം കഴിക്കാം. അല്ലെങ്കില്‍ ഒരു കുട്ടിയെ ദത്തെടുക്കാം.

  പക്ഷേ കഴിഞ്ഞ കുറച്ച് കാലമായി ആ ചിന്ത എനിക്ക് മാറ്റേണ്ടി വന്നു. എന്തിനാണ് കുട്ടികളെ പതിനെട്ട് വയസിലും 21 ലും കെട്ടിക്കുന്നതെന്ന് അറിയാമോ. അവരുടെ ജീവിതം ഒരു ഘട്ടത്തില്‍ വളരുന്നതേയുള്ളു. ആ ഒരു യൂണിയനിലൂടെ അവര്‍ ഒരുമിച്ച് വളര്‍ന്ന് വരും. ഇത് ഞാന്‍ മനസിലാക്കാന്‍ കുറച്ച് സമയമെടുത്തു. അതുകൊണ്ടാണ് പ്രായമുള്ളവര്‍ മക്കളെ നേരത്തെ കെട്ടിച്ച് വിട്ടിരുന്നത്. എന്നാലും ആശയപരമായി എനിക്ക് അതിനോട് യോജിക്കാനാവില്ല. ഇങ്ങനെയുള്ള ബന്ധം വിജയിക്കുന്നത് കൂടുതലുണ്ടാവും.

  വ്യക്തിപരമായി നമ്മള്‍ ആരാണെന്ന് അറിഞ്ഞിട്ട് വേണം. ചിലര്‍ക്ക് പക്വത വൈകിയാവും. എനിക്ക് നാല്‍പത് വയസ് ആവാറായി. ഇതുവരെ പക്വതയില്ലെന്നും രഞ്ജിനി പറയുന്നു. വിവാഹത്തിന് പ്രായമൊന്നും പറയാന്‍ പറ്റില്ല. അത് ഓരോരുത്തരുടെയും അനുഭവം പോലെയാണ്. 20 വയസിലാണ് അമ്മ വിവാഹം കഴിക്കുന്നത്. പക്ഷേ മുപ്പതാമത്തെ വയസില്‍ വളരെ ചെറിയ പ്രായത്തില്‍ ഭര്‍ത്താവ മരിച്ചു. രണ്ടാമത് വിവാഹത്തെ കുറിച്ച് അമ്മ എന്ത് കൊണ്ട് ആലോചിച്ചിട്ടില്ല എന്നതായിരുന്നു അടുത്ത ചോദ്യം. 'വ്യക്തിപരമായി രണ്ടാം വിവാഹം നല്ലതായി തോന്നിയിട്ടില്ലെന്നാണ് രഞ്ജിനിയുടെ അമ്മ പറയുന്നത്.

  എനിക്ക് രണ്ട് മക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കാര്യത്തിനാണ് ഞാന്‍ പ്രധാന്യം കൊടുത്തത്. എനിക്ക് മുന്നിലേക്ക് വേറൊരാള്‍ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നോ തോന്നിയിട്ടില്ല. പക്ഷേ എന്റെ അമ്മയുടെയും അച്ഛന്റെയും സപ്പോര്‍ട്ട് എപ്പോഴും ഉണ്ടായിരുന്നു. എന്റെ ജീവിതരീതി അങ്ങനെ ആയത് കൊണ്ടാവും തോന്നാത്തതെന്ന് രഞ്ജിനിയുടെ അമ്മ പറയുന്നു. അമ്മയുടെ വിവാഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല.

  നിങ്ങളത് ചെയ്യാന്‍ പാടില്ല. കാരണം എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. വേറൊരാള്‍ എന്റെ കുടുംബത്തില്‍ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണ്. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കത്തില്ലെന്ന് അന്ന് താന്‍ പറഞ്ഞിരുന്നതായി രഞ്ജിനി വ്യക്തമാക്കി.

  ഇതൊന്നും താനറിയാതെ അച്ഛനും അമ്മയും നടത്തിയ ആലോചനകളായിരുന്നു എന്നാണ് രഞ്ജിനിയുടെ അമ്മയ്ക്ക് പറയാനുള്ളത്. അങ്ങനെ ഒരാളെ എന്റെ ജീവിതതത്തിലേക്ക് കൊണ്ട് വരാന്‍ എനിക്ക് പറ്റത്തില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്നും ഇന്നും അങ്ങനൊരു ചിന്ത പോലും എന്റെ മനസില്‍ വന്നിട്ടില്ല. ഇത് ആഗ്രഹിക്കുന്നവരോട് എനിക്ക് എതിര്‍പ്പില്ലെന്നും അമ്മ വ്യക്തമാക്കി. എന്നാല്‍ പന്ത്രണ്ടാം ക്ലാസിലൊക്കെ എത്തി കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നപ്പോള്‍ അമ്മയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോളാന്‍ താന്‍ പറഞ്ഞതായും രഞ്ജിനി പറയുന്നു.

  Ranjini Haridas Shared Her Old Memories With Brother Goes Viral | FilmiBeat Malayalam

  വീഡിയോ കാണാം

  English summary
  Bigg Boss Fame Ranjini Haridas Opens Up About Mother Sujatha Haridas's Second Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X