For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റിയാസിനെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ് ആരാധിക', ഒരുപാട് സങ്കടവും സന്തോഷവുമെന്ന് ആരാധകർ, നന്ദിയുണ്ടെന്ന് റിയാസ്

  |

  ബി​ഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരാണ് റിയാസ് സലീം എന്ന മത്സരാർത്ഥിയുടേത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്ന് ഷോയുടെ ഒരു ​ഗതിയെ തന്നെ മാറ്റി മറിച്ച മത്സരാർത്ഥി കൂടിയാണ് റിയാസ് സലിം. ഭൂരിഭാ​ഗം മത്സരാർത്ഥികൾ ഉൾപ്പെടെയുളളവർ ബി​ഗ് ബോസ് കിരീടം വിജയിക്കണമെന്ന് ആ​ഗ്രഹിച്ച മത്സരാർത്ഥിയാണ് റിയാസ്.

  റിയാസ് വന്ന ആദ്യ രണ്ടാചഴ്കളിൽ ഹൗസിനകത്തും പുറത്ത് നിന്നും റിയാസിനെ പിന്തുണക്കാൻ ആരും ഉണ്ടായിരുന്നില്ല. കാരണം ആദ്യ ആഴ്കളിൽ മറ്റു മത്സരാർത്ഥികളുമായി രൂക്ഷമായി വാക്ക് തർക്കങ്ങൾ ഒക്കെയായിരുന്നു. പിന്നീട് ദിവസങ്ങൾ മുന്നോട്ട് പോകവെ ബി​ഗ് ബോസ് വീട്ടിനകത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള കാര്യങ്ങൾ പറഞ്ഞ് കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചെല്ലാൻ റിയാസിന് സാധിച്ചു.

  ന്യു നോർമൽ എന്ന ആശയത്തോട് കൂടി തുടങ്ങിയ ഷോയിൽ മത്സരാർത്ഥികളോടും അതുപോലെ തന്നെ പ്രേക്ഷകർക്കിടയിലേക്കും സാമൂഹിക പ്രതിബദ്ധതയുള്ള പല കാര്യങ്ങളും എത്തിക്കാൻ റിയാസിന് കഴിഞ്ഞു. ആർത്തവത്തെക്കുറിച്ചും എൽജിബിടിക്യുഎ പോലെയുള്ള കമ്മ്യൂണിറ്റിയെക്കുറിച്ചെക്കെ വ്യക്തമായും ക‍ൃത്യമായും പറയാൻ റിയാസിന് സാധിച്ചു. അതുകൊണ്ട് തന്നെ റിയാസിന് പ്രേക്ഷകരിൽ നിന്ന് പിന്നീട് അങ്ങോട്ട് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു.

  ബി​ഗ് ബോസ് സീസൺ നാലിലെ ശക്തനായ മത്സരാർത്ഥിയായ റോബിൻ്റെ പുറത്ത് പോകലിനും കാരണക്കാരനായി. അതിലൂടെ റിയാസ് എന്ന മത്സാർത്ഥിക്ക് ഒരുപാട് ഹേറ്റേഴ്സിനെ ലഭിക്കുകയും ചെയ്തു. റോബിൻ പോയതോടെ ഷോ കാണുന്നില്ലെന്ന് വിചാരിച്ച പല പ്രേക്ഷകരെയും വീണ്ടും ബി​ഗ് ബോസ് ഷോ കാണാൻ പ്രേരിപ്പിച്ച ഒരു ഘടകമാണ് റിയാസ്. ഫിനാലെയിൽ ലാലേട്ടൻ്റെ കയ്യിൽ നിന്ന് ​ഗെയിം ചെയ്ഞ്ചർ എന്ന അം​ഗീകാരവും ലഭിച്ചു.

  Also Read: 'ഒരു സർപ്രൈസ് ഉണ്ടെന്ന് റോബിൻ', 'സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു'വെന്ന് ആരതിയും, ഫോട്ടോ വൈറൽ

  ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതോടെ എല്ലാ മത്സരാർത്ഥികളുടെയും ജീവിതം മാറിമറിഞ്ഞു. എല്ലാവരും ഓരോ പരിപാടികളും ഉദ്ഘാടനം ഒക്കെയായി പൊതു ഇടങ്ങളിൽ സജീവമാണ്. ഏറ്റവും കൂടുതൽ ജനസ്വീകരണം ലഭിക്കുന്ന മത്സരാർത്ഥി ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ്. മറ്റുള്ളവരും ഉദ്ഘാടനങ്ങളും അഭിമുഖങ്ങളുമായി തിരക്കിലാണ്.

  ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് റിയാസ് സലീം എന്ന മത്സരാർത്ഥിയുടെ വീഡിയോ ആണ്. കഴിഞ്ഞ ദിവസം റിയാസ് പാലക്കാട് ഉദ്ഘാടനത്തിനെത്തിയിരുന്നു. അവിടെ വെച്ച് റിയാസിനെ കണ്ട ആരാധിക സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അവരുടെ കരച്ചിൽ മാറിയ ശേഷമാണ് റിയസിനൊപ്പം ചിത്രം എടുത്തത്. റിയാസ് ആരാധികയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നുമുണ്ട്.

  Also Read: 'കുളു കുളു' , കുഞ്ഞാവ വരാൻ ഇനി ദിവസങ്ങൾ മാത്രം, പുതിയ വിശേഷം പങ്കുവെച്ച് മൃദുല

  ഈ വീഡിയോക്ക് മറ്റ് ആരാധകർ പറയുന്ന കമൻ്റും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ശരിക്കും റിയാസിനെ കാണുന്ന നിമിഷത്തിൽ ഞങ്ങൾക്കും സന്തോഷവും സങ്കടവുമാണ് വന്നതെന്ന് നിരവധി പേരാണ് കമൻ്റ് ചെയ്ത് കൊണ്ട് രം​ഗത്ത് വന്നത്. റിയാസ് ഈ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. നന്ദിയുണ്ട് ഇതിന് എന്ന അടിക്കുറിപ്പോടെയാണ് റിയാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  Also Read: ഉയരക്കൂടുതൽ കാരണം അധ്യാപകർ പിന്നിലാക്കിയിട്ടുണ്ട്, എൻ്റെ ജീവിതം മാറിമറിയാൻ കാരണവും അതു തന്നെയെന്ന് റിതു മന്ത്ര

  Recommended Video

  Dr. Robin With His Fan: നിറവയറുമായി വന്ന ഗർഭിണിയെ ഓടി കയറി കണ്ടു റോബിൻ | *Celebrity

  'മലയാളം ബി​ഗ് ബോസിൽ വരുന്നതിനേക്കാൾ ഹിന്ദി ബി​ഗ് ബോസിൽ പോകാനായിരുന്നു താത്പര്യം. വർഷങ്ങളായി ഹിന്ദി ബിഗ് ബോസിൻ്റെ പ്രേക്ഷകനാണ്. ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കുക എന്നത് എന്റെ സ്വപ്‌നമാണ്. എന്റെ ഈ ആഗ്രഹം സഫലമാകാൻ നിങ്ങൾ ഓരോരുത്തരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം. മലയാളം ബിഗ് ബോസിലും എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സഫലമാകുമെന്ന് ഒരിക്കലും കരുതിയില്ല, പക്ഷെ പങ്കെടുക്കാൻ കഴിഞ്ഞു', റിയാസ് മുമ്പ് ഒരഭിമുഖത്തിൽ പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss Fame Riyas Salim Fan Girl is crying Infront of Riyas at Palakkad inauguration function
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X