For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ ഡയലോഗുകളൊന്നും പഠിച്ചിട്ടല്ല വന്നത്: റോബിന് ലഭിച്ച സ്വീകരണം റിയാസിന് കിട്ടിയില്ലെന്ന് ആരാധകർ

  |

  ബിഗ് ബോസ് ഷോയിലൂടെ ജനശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് സലീം. വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്ന് പ്രേക്ഷകരെ സ്വന്തമാക്കിയ മത്സരാർത്ഥി കൂടിയാണ്. എന്നാൽ റിയാസിന് ആദ്യ ആഴ്ചകളിൽ വലിയ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. ഒന്ന് രണ്ടാഴ്ചകൾ മുന്നോട്ട് പോയപ്പോൾ റിയാസിന് പ്രേക്ഷക പിന്തുണ കൂടാൻ തുടങ്ങി. റിയാസ് ജയിക്കണം എന്ന് തന്നെയായിരുന്നു വീട്ടിലെ ഭൂരിഭാഗം മത്സരാർത്ഥികളുടെയും ആഗ്രഹം. എന്നാൽ മത്സരാർത്ഥികളുടെയെല്ലാം പ്രതീക്ഷ തെറ്റിച്ചു ദിൽഷയാണ് ആ കിരീടം സ്വന്തമാക്കിയത്.

  റിയാസിന്റെ പുരോഗമനപരമായുള്ള ആശയങ്ങളാണ് ബിഗ് ബോസ് വീടിനകത്തും സോഷ്യൽ മീഡിയയിലും ഒരു ഓളം സൃഷ്ടിച്ചത്. റോബിൻ എന്ന മത്സരാർത്ഥി പുറത്തായതോടെ ഷോ കാണുന്നത് നിർത്തിയ പലരും പിന്നീട് ബി​ഗ് ബോസ് കണ്ട് തുടങ്ങിയത് റിയാസിൻ്റെ പ്രകടനം കാരണമാണ്. ഫിനാലെ വേദിയിൽ വെച്ച് ഗെയിം ചെയിഞ്ചർ എന്ന ആവാർഡ് ലാലേട്ടനിൽ നിന്ന് വാങ്ങുകയും ചെയ്തു.

  'ആദ്യത്തെ ആഴ്ചകളിൽ എനിക്ക് വേണ്ടി എന്റെ വീട്ടുകാരോ കൂട്ടുകാരോ ഒന്നും വോട്ട് ചോദിച്ചിരുന്നില്ല. എല്ലാവരും മോശം കമന്റുകളും ഹേറ്റേഴ്സിനേയും കണ്ട് സങ്കടത്തിലായിരുന്നു. ആദ്യത്തെ രണ്ടാഴ്ച ബിഗ് ബോസ് വീട്ടിനകത്തും ആർക്കും എന്നെ ഇഷ്ടമായിരുന്നില്ല. ഞാൻ ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നുവെന്ന് എനിക്കറിയാം. പക്ഷെ അവസാനമായപ്പോഴേക്കും പലരും എന്നെ സ്നേഹിച്ച് തുടങ്ങി എന്നത് സന്തോഷം നൽകി', റിയാസ് മുമ്പൊരിക്കൽ പറഞ്ഞത്.

  Also Read: 'ആരതിയുമായി എനിക്ക് ഇഷ്ടമുണ്ടെങ്കിൽ പ്രശ്നമുണ്ടോ?, സെലിബ്രിറ്റി എന്ന വിളി ഒരു ചമ്മലാണ്'; റോബിൻ

  ന്യൂ നോർമൽ എന്ന ടാഗ് ലൈനുമായിട്ടാണ് സീസൺ‌ ഫോർ ആരംഭിച്ചത്. ഇതുവരെ ബിഗ് ബോസ് മലയാളത്തിൽ നാല് സീസണുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്. അതിൽ മൂന്ന് സീസണുകൾക്ക് മാത്രമെ ഗ്രാന്റ് ഫിനാലെ ഉണ്ടായിരുന്നുള്ളൂ. നാലാം സീസണിലാണ് ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വാക്ക് ഔട്ട് നടക്കുന്നത്. ഷോ ഒരു ഘട്ടത്തിൽ വളരെ നിർണായകമായ നിമിഷങ്ങളിലൂടെ കടന്നുപോയിരുന്നു.

  ആ സമയത്താണ് വീട്ടിൽ തുടരാനുള്ള ബുദ്ധിമുട്ട് വ്യക്തമാക്കി ജാസ്മിൻ എം മൂസ എന്ന മത്സരാർഥി ഷോ സ്വമേധയ ക്വിറ്റ് ചെയ്ത് പുറത്തുപോയത്. അങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഈ സീസണിനുണ്ടായിരുന്നു. മാത്രമല്ല ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി നാലാം സീസണിലൂടെ ഒരു സ്ത്രീ ബിഗ് ബോസ് കിരീടം സ്വന്തമാക്കുകയും ചെയ്തു.

  Also Read: 'ആറ് വർഷത്തോളം സ്നേഹിച്ചു, ശാരീരികമല്ലാത്ത മാനസീകമായിട്ടുള്ള പ്രണയം'; സാന്ത്വനത്തിലെ സേതു പറയുന്നു!

  ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ മത്സരാർത്ഥികളെല്ലാം ഒരോരോ പരിപാടികളുമായി പൊതുഇടങ്ങളിൽ സജീവമാണ്. സീസൺ നാലിൽ ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ മത്സരാർത്ഥിയാണ് റോബിൻ. ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും മികച്ച സ്വീകരണമാണ് റോബിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ പരസ്പരമുള്ള ഡീഗ്രേഡിംഗും കളിയാക്കലുകളുമെല്ലാം നടക്കുന്നുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിയാസ് പാലക്കാട് ഉദ്ഘാടനത്തിന് പോയ ഒരു വീഡിയോ ആണ്.

  Also Read: 'ഞങ്ങൾ വഴക്ക് കൂടുമ്പോൾ മറ്റുള്ളവർ മാറി നിന്ന് കാണും, എന്നെ തള്ളിയിടാൻ പ്ലാൻ ചെയ്തിരുന്നു'; റെബേക്ക സന്തോഷ്!

  റിയാസിന് റോബിന് ലഭിച്ചത്ര സ്വീകരണം പാലക്കാട് ലഭിച്ചില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. പാലക്കാട് ഉദ്ഘാടനത്തിന് പോവുമ്പോൾ റോബിനേക്കാൾ ആരാധകർ റിയാസിനെ കാണാൻ വരുമെന്ന് ഫാൻസുകാർ തമ്മിൽ പറഞ്ഞിരുന്നു. എന്നാൽ വലിയ രീതിയിലുള്ള ജനത്തിരക്കൊന്നും ഇല്ലായിരുന്നു. ഉദ്ഘാടന വേദിയിൽവെച്ച് റിയാസ് പറഞ്ഞത് ഇങ്ങനെയാണ്, ഞാൻ മറ്റാരെപ്പോലെയും എഴുതിവെച്ച് പഠിച്ചിട്ടൊന്നും വന്നതല്ല, പക്ഷെ നിങ്ങളെ ഇത്രയും പേരെ കണ്ടപ്പോൾ സന്തോഷമുണ്ട്, റിയാസ് പറഞ്ഞു.

  പക്ഷെ വീഡിയോക്കെതിരെ നിരവധി പേർ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. റോബിനെ കളിയാക്കിയത് അല്ലേ. എന്നിട്ട് ഇത്രയും ആളുകൾ മാത്രമേ എത്തിയുള്ളോ എന്ന തരത്തിലുള്ള കമൻ്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  ബിഗ് ബോസിലെ ജീവിതത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ആരോഗ്യകരമായ പല ചർച്ചകൾക്കും റിയാസ് തുടക്കമിട്ടിരുന്നു. ലെസ്ബിയൻ, ഗെ, ട്രാൻസ്‌ജെൻഡർ, ബൈസെക്ഷ്വൽ തുടങ്ങി ജെൻഡറുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങളിൽ വളരെ വ്യക്തമായി പല സന്ദേശങ്ങളും പ്രേക്ഷകന് നൽകാൻ സാധിക്കുന്നതായിരുന്നു റിയാസിന്റെ സ്റ്റേറ്റ്‌മെന്റുകൾ.

  Read more about: bigg boss
  English summary
  Bigg Boss Fame Riyas Salim Inauguration at Palakkad Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X