For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മിസ്സ് യു ആരതി'യെന്ന് റോബിൻ, ആക്ടിംഗ് പഠിക്കാൻ പോയ റോബിൻ ആരതിയെ കാണാൻ കൊച്ചിയിൽ, വീഡിയോ വൈറൽ

  |

  ബിഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ജനപ്രിയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയുടെ തുടക്കം മുതൽ നിറസാന്നിധ്യമായി നിന്നെങ്കിലും സഹമത്സരാർത്ഥിയെ ആക്രമിച്ചതിൻ്റെ പേരിൽ പുറത്താവുകയായിരുന്നു. എഴുപതാമത്തെ ദിവസം റോബിൻ പുറത്തായില്ലായിരുന്നുവെങ്കിൽ ബി​ഗ് ബോസ് കിരീടം സ്വന്തമാക്കാൻ സാധ്യതയുള്ള മത്സരാർത്ഥിയായിരുന്നു.

  അത്രത്തോളം പ്രേക്ഷക പിന്തുണയാണ് ഡോക്ടർ റോബിന് ലഭിച്ചത്. ഹൗസിൽ നിന്ന് ഇറങ്ങിയതുമുതൽ അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും സിനിമകളുടെ മീറ്റിംഗുകളുമായി തിരക്കിലാണ് റോബിൻ. ഒരോ സ്ഥലങ്ങളിൽ ഉദ്ഘാടനത്തിനായി ചെല്ലുമ്പോൾ റോബിനെ സ്വീകരിക്കാൻ ജനസാഗരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തുന്നത്.

  എഴുപതാമത്തെ ദിവസമാണ് റോബിൻ ഹൗസിൽ നിന്ന് പുറത്തേക്ക് വരുന്നത്. ബിഗ് ബോസ് വീട്ടിൽ നൽകിയ ഒരു ടാസ്ക്കുമായി ബന്ധപ്പെട്ട മത്സരം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് സംഭവങ്ങൾ കൈവിട്ടുപോയത്. റിയാസിനെ ആക്രമിച്ചതിൻ്റെ പേരിൽ ആദ്യം റോബിനെ സീക്രട്ട് റൂമിലേക്കാണ് മാറ്റിയത്. ആ സമയങ്ങളിൽ റോബിൻ തിരിച്ച് വീട്ടിലേക്ക് വരുമെന്ന് തന്നെയാണ് റോബിൻ്റെ ആരാധകരും മറ്റ് പ്രേക്ഷകരും കരുതിയത്. എന്നാൽ അഞ്ച് ദിവസത്തിന് ശേഷമുള്ള ലാലേട്ടൻ വരുന്ന ദിവസം റോബിൻ പുറത്തേക്ക് പോകുകയായിരുന്നു.

  Also Read: 'ആരതിയുമായി എനിക്ക് ഇഷ്ടമുണ്ടെങ്കിൽ പ്രശ്നമുണ്ടോ?, സെലിബ്രിറ്റി എന്ന വിളി ഒരു ചമ്മലാണ്'; റോബിൻ

  ആ ഘട്ടത്തിൽ ബിഗ് ബോസ് പരിപാടിക്കെതിരെ നിരവധി പേർ രംഗത്ത് വന്നു. പിന്നീട് പുറത്ത് ഇറങ്ങിയ റോബിന്റെ ജീവിതം മാറിമറിയുകയായിരുന്നു. എല്ലാവരും അമ്പരന്ന് ഇരിക്കുകയാണ് റോബിന് ലഭിക്കുന്ന സ്വീകരണം കണ്ട്. ബിഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷം റോബിന് നിരവധി സിനിമാ അവസരങ്ങൾ ലഭിച്ചിരുന്നു. റോബിൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ പ്രഖ്യാപനം മോഹൻലാൽ തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് നടത്തിയത്.

  ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് ദിൽഷ റോബിൻ പ്രണയമാണ് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയത്. എന്നാൽ ദിൽഷ പുറത്ത് ഇറങ്ങിയ ശേഷം സൗഹൃദങ്ങൾ മുമ്പോട്ട് കൊണ്ട് പോകുന്നില്ല എന്ന് അറിയിച്ചതോടെ ആ ബന്ധം അവിടെ അവസാനിച്ചിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ഡീഗ്രേഡിങ്ങും നടന്നു.

  Also Read: 'ആറ് വർഷത്തോളം സ്നേഹിച്ചു, ശാരീരികമല്ലാത്ത മാനസീകമായിട്ടുള്ള പ്രണയം'; സാന്ത്വനത്തിലെ സേതു പറയുന്നു!

  എന്നാൽ പിന്നീട് റോബിൻ്റെ ആരാധകർ ആഘോഷമാക്കുന്ന മറ്റൊരു സൗഹൃദമാണ് റോബിനും ആരതിയും തമ്മിലുളളത്. റോബിനെ ഇൻ്റർവ്യു ചെയ്യാൻ വന്ന ആങ്കറാണ് ആരതി. എന്നാൽ ഇൻ്റർവ്യു കഴിഞ്ഞ് ആദ്യമൊക്കെ നിരവധി വിമർശനങ്ങളാണ് ആരതി കേൾക്കേണ്ടി വന്നത്. പക്ഷെ വളരെ പെട്ടെന്ന് തന്നെ ആരാധകർ റോബിൻ്റെ ജോഡിയായി ആരതിയെ കാണുകയും ചെയ്തു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും റീൽസുകളും സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്.

  Also Read: 'ഞങ്ങൾ വഴക്ക് കൂടുമ്പോൾ മറ്റുള്ളവർ മാറി നിന്ന് കാണും, എന്നെ തള്ളിയിടാൻ പ്ലാൻ ചെയ്തിരുന്നു'; റെബേക്ക സന്തോഷ്!

  രണ്ട് ദിവസം മുമ്പാണ് റോബിൻ ആക്ടിംഗ് പഠിക്കാനായി പോണ്ടിച്ചേരിയിലേക്ക് പോയത്. തുടർന്ന് റോബിന് ആശംസകൾ നേർന്ന് ആരതി ഇട്ട പോസ്റ്റിന് മികച്ച സ്വീകാര്യത ആരാധകരിൽ നിന്ന് ലഭിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് റോബിൻ പങ്കുവെച്ച ഒരു വീഡിയോ ആണ്.

  ആരതിക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം ആരതിയെ മിസ്സ് ചെയ്യുന്നു എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. ഇതിന് മറുപടിയായി ആരതിയും മിസ്സ് യു ടൂ എന്ന് പങ്കുവെച്ചു.

  കഴിഞ്ഞ ദിവസം ആരതിയെ കാണാൻ പോണ്ടിച്ചേരിയിൽ നിന്ന് റോബിൻ കൊച്ചിയിലെത്തിയെന്നും സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്. എന്തായാലും ഇവരുടെ പോസ്റ്റുകളിൽ നിന്നും സുഹൃത്തുക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും ആരാധകർ മനസ്സിലാക്കുന്നത് ഇവർ തമ്മിൽ ഇഷ്ടത്തിലാണെന്നാണ്. എന്നാൽ ഇതുവരെ ഡോകിടർ റോബിനോ ആരതിയോ ഇതിനൊരു സ്ഥിരീകരണം നൽകിയിട്ടില്ല.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan Latest reels Goes About Arati podi Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X