Don't Miss!
- Sports
ടി20യില്‍ രോഹിത്തിന്റെ സിംഹാസനം തെറിച്ചു! ഗപ്റ്റില്‍ പുതിയ കിങ്
- News
'രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം ഫെഡറലിസം, മതനിരപേക്ഷതയാണ് കരുത്ത്'; മുഖ്യമന്ത്രി
- Technology
സ്വാതന്ത്രദിനത്തിൽ സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Finance
എസ്ബിഐ, കാനറ, ആക്സിസ്; നിരക്ക് വർധനവിന് ശേഷം സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന 6 ബാങ്കുകൾ
- Automobiles
75-ാം സ്വാതന്ത്ര്യദിനം; ഇന്ത്യന്‍ വിപണിയെ ജനപ്രീയമാക്കിയ കാറുകള്‍ ഇതാ
- Lifestyle
Daily Rashi Phalam: സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും, ദിവസം ശുഭകരം; രാശിഫലം
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
നിന്നെപ്പോലെ ക്യൂട്ട് ആയി ഞാൻ മറ്റാരെയും കണ്ടിട്ടില്ല; റോബിനും ആരതിയും പ്രണയത്തിലോ? വീഡിയോ വൈറൽ
ബിഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ജനപ്രിയനായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഇതുവരെയുള്ള സീസണിൽ വെച്ച് റോബിന് കിട്ടിയ അത്രയും ആരാധകവൃന്ദത്തെ മറ്റൊരു മത്സരാർത്ഥിക്കും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഷോയിൽ നിന്ന് അപ്രതീക്ഷിതമായാണ് റോബിൻ പുറത്തായത്. ബിഗ് ബോസിലെ നിയമം തെറ്റിച്ചെന്ന പേരിലായിരുന്നു റോബിന്റെ പുറത്താകലും.
ഇതേസമയം, പുറത്തുപോയെങ്കിലും ഷോയിൽ നിന്ന് വിജയിച്ചിറങ്ങിയ മട്ടിലുള്ള സ്വീകരണമാണ് റോബിന് നാട്ടിൽ ലഭിച്ചത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ റോബിനെ ഒരു നോക്ക് കാണാൻ വിമാനത്താവളത്തിൽ കാത്തുനിന്നു. ജനസാഗരം റോബിനെ വരവേൽക്കുകയും ചെയ്തു. ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.
എന്തയാലും തൻ്റെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയ വഴി പുതിയ വിശേഷങ്ങൾ സമയാസമയം താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. നിമിഷനേരം കൊണ്ടാണ് ഡോക്ടർ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതും.

സമീപകാലത്ത് നടിയും മോഡലും സംരഭകയുമായ ആരതി പൊടിക്കൊപ്പമുള്ള റോബിന്റെ ചിത്രങ്ങൾക്ക് വൻസ്വീകാര്യത ലഭിക്കുന്നുണ്ട്. പറഞ്ഞുവരുമ്പോൾ ആരാധകർക്കും ചെറിയ ആശയക്കുഴപ്പമുണ്ട്. സംഭവമെന്തന്നല്ലേ? ആരതിയും റോബിനും പ്രണയത്തിലാണോ?
കഴിഞ്ഞദിവസം ആരതിക്കൊപ്പെമുള്ള പുത്തൻ വീഡിയോ റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വീഡിയോയ്ക്ക് റോബിൻ നൽകിയ അടിക്കുറിപ്പാകട്ടെ --- 'ഏറ്റവും മനോഹരമായ ചെറിയ കാര്യം, നിന്നെപ്പോലെ ക്യൂട്ട് ആയി ഞാൻ മറ്റാരെയും കണ്ടിട്ടില്ല' എന്നും. ഇവർ പ്രണയത്തിലാണെന്ന് സൂചന നൽകുന്ന രീതിയിലുള്ള പോസ്റ്റുകളും ഇവരുമായി അടുത്ത് ബന്ധമുള്ളവർ സോഷ്യൽ മീഡിയയിൽ തുടരെ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ റോബിനോ ആരതിയോ സ്ഥിരീകരണം നൽകിയിട്ടില്ല.

റോബിൻ്റെ പുതിയ സിനിമയിൽ ആരതി നായികയായി എത്തുന്നുണ്ടെന്നും അതിൻ്റെ പ്രൊമോഷൻ്റെ ഭാഗമായാണ് ഇതൊന്നും ചില ആരാധകർ വാദിക്കുന്നുണ്ട്. എന്നാൽ പുതിയ സിനിമയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ വർക്ക് നടക്കുകയാണ്. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകർ ആഘോഷിക്കുന്നുണ്ടെങ്കിലും ഇവരുടെ ബന്ധത്തെ സൗഹൃദമായി കാണുന്ന ആരാധകരും ഏറെയാണ്.
Also Read: ആദ്യമേ 'നോ' പറയാമായിരുന്നു, നാണംകെടുത്തേണ്ട കാര്യമില്ല; നിത്യയ്ക്കെതിരെ തുറന്നടിച്ച് സന്തോഷ് വർക്കി

ആരതിയെക്കുറിച്ച് മുമ്പൊരിക്കൽ റോബിൻ പറഞ്ഞത് ഇങ്ങനെയാണ്, 'ഞാൻ ഒരാളുമായി ഇൻ്റർവ്യൂ എടുത്തെന്ന് കരുതിയോ ഫോട്ടോ എടുത്തെന്ന് കരുതിയോ അവരുമായി പ്രത്യേകിച്ച് ഒരു ബന്ധമുണ്ടെന്ന് അതിന് അർത്ഥമില്ല. എന്നെ ഒരുപാട് ആളുകൾ ഇൻ്റർവ്യൂ ചെയ്യുന്നുണ്ട്. അതിൽ ഒരാളാണ് ആ കുട്ടിയും. എന്നുവെച്ച് ഇനി ഭാവിയിൽ എന്തെങ്കിലും ഉണ്ടായിക്കൂടാ എന്നുമില്ല'.
'അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങളല്ലേ. ഓരോരുത്തർക്കും അവരുടെ വ്യക്തി ജീവിത്തത്തിൽ ഒരു സ്പേസ് ഉണ്ടാകണം. എനിക്കും അത് വേണം. എന്റെ ജീവിത്തിലെ എല്ലാ കാര്യങ്ങളും ഞാൻ എന്തിന് സോഷ്യൽ മീഡിയയിൽ പറയണം'.

സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. 'ചെറിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് റോബിൻ. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരികതന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായികൊണ്ടിരിക്കും.തീർച്ചയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദവ്യവസായത്തിന് മുന്നോട്ട് പോകാനാവൂ', സന്തോഷ് ടി കുരുവിള റോബിൻ നയകനായെത്തുന്ന സിനിമയുടെ പ്രഖ്യാപന വേളയിൽ പറയുകയുണ്ടായി.