For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു സർപ്രൈസ് ഉണ്ടെന്ന് റോബിൻ', 'സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു'വെന്ന് ആരതിയും, ഫോട്ടോ വൈറൽ

  |

  ബി​ഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാക‍ൃഷ്ണൻ. സഹമത്സരാർത്ഥിയെ അക്രമിച്ചതിൻ്റെ പേരിൽ ഷോയിൽ നിന്ന് പുറത്തായെങ്കിലും പ്രേക്ഷകർക്ക് റോബിനോടാണ് ഇഷടം കൂടുതലും. ബി​ഗ് ബോസ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞെങ്കിലും റോബിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്.

  ഷോ സംപ്രേക്ഷണം ചെയ്ത് ആദ്യ രണ്ടാഴ്ചക്കുള്ളിൽ തന്നെ ഡോക്ടർ റോബിന് വേണ്ടി സോഷ്യൽ മീഡിയയിൽ ആർമി ​ഗ്രൂപ്പുകൾ സജീവമായിരുന്നു. ബി​ഗ് ബോസിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും റോബിൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എട്ടുമാസത്തോളം ബി​ഗ് ബോസിനെക്കുറിച്ച് വിശദമായി പഠിച്ചശേഷമാണ് താൻ മത്സരിക്കാനെത്തിയതെന്ന് തുടക്കം മുതൽ റോബിൻ പറയാറുണ്ടായിരുന്നു. ജനങ്ങളുടെ പൾസ് അറിഞ്ഞ് പെരുമാറിയതുകൊണ്ടാണ് റോബിന് ഇത്രയേറെ ആരാധകരെ സമ്പാദിക്കാനായത്.

  ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും സിനിമകളുടെയൊക്കെ ചർച്ചയുമായി മുന്നോട്ട് പോകുകയാണ്. ഉദ്ഘാടനങ്ങൾക്ക് വേണ്ടി ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ റോബിന് ലഭിക്കുന്ന സ്വീകരണവും വളരെ വലുതാണ്. ഇതുവരെ മറ്റൊരു മത്സരാർത്ഥിക്കും റോബിന് ലഭിച്ചപോലെയുള്ള സ്വീകരണം ലഭിച്ചിട്ടില്ല.

  Also Read: 'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ

  സമൂഹ മാധ്യമങ്ങളിൽ സജീവമാണ് റോബിൻ. തൻ്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് സമൂഹ മാധ്യമങ്ങൾ വഴിയാണ്. റോബിൻ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നതും. ഇപ്പോഴിതാ പുതിയ വിശേഷം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ട്. ആ​ഗസ്റ്റ് 17 ന് കോഴിക്കോട് ​ഗല്ലേറിയ മാളിലേക്ക് താൻ വരുന്നുണ്ടെന്നും അവിടെ നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ടെന്നുമാണ് റോബിൻ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.

  Also Read: 'പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ക്രഷ് തോന്നിയത്', 'അന്ന് കാണുമ്പോൾ കല്ല്യാണം കഴിച്ച ചമ്മലായിരുന്നെന്ന് നവ്യ

  ഈ പോസ്റ്റിന് ആരതി പൊടിയും കമൻ്റ് ചെയ്തിട്ടുണ്ട്. 'നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമായി സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു. ഇനി നിങ്ങളുടെ ജീവിതത്തിൽ നല്ലത് മാത്രമേ സംഭവിക്കുള്ളൂ', എന്നാണ് ആരതി കമൻ്റ് ചെയ്തിരിക്കുന്നത്. അതിന് മറുപടിയും റോബിൻ നൽകിയിട്ടുണ്ട്. 'അതേ സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുകയാണെ'ന്ന് റോബിൻ മറുപടി പറയുകയും ചെയ്തു.

  റോബിനെ കൂടാതെ ഉണ്ണി മുകുന്ദൻ, ദുർ​ഗ കൃഷ്ണ, ദിവ്യ പിള്ള തുടങ്ങി നിരവധി താരങ്ങളും എത്തുന്നുണ്ട്. റോബിൻ്റെ പുതിയ പോസ്റ്റ് കണ്ടതോടെ ആരാധകരും ആവേശത്തിലാണ്. കാര്യം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് ഫാൻസുകാർ. പുതിയ സിനിമയുടെ അറിയിപ്പ് ആയിരിക്കുമെന്നാണ് കൂടുതൽ പേരും പറയുന്നത്.

  ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടി അഭിനയിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചു. എന്നാൽ അതിൽ നിന്ന് തെരഞ്ഞെടുത്ത ചില പ്രൊജക്ടുകളിൽ മാത്രമേ ഇപ്പോൾ അഭിനയിക്കുന്നുള്ളൂവെന്നും റോബിൻ അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു.

  റോബിൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ പ്രഖ്യാപനം മോഹൻലാലാണ് തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി നടത്തിയത്. പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. 'അഭിനയരംഗത്തേക്ക് ചുവടുവെക്കുന്ന റോബിന് എല്ലാവിധ ആശംസകളും' മോഹൻലാൽ നേർന്നു.

  Also Read: ഞാൻ ഡയലോഗുകളൊന്നും പഠിച്ചിട്ടല്ല വന്നത്: റോബിന് ലഭിച്ച സ്വീകരണം റിയാസിന് കിട്ടിയില്ലെന്ന് ആരാധകർ

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  ഡോക്ടർ റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും.

  ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ചയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമെ വിനോദ വ്യവസായത്തിന് മുമ്പോട്ട് പോകാനാവൂ' എന്നാണ് റോബിന്റെ സിനിമയെ കുറിച്ച് നിർമാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞത്.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan new social media post goes viral and trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X