For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ വില്ലനായി റോബിൻ! സിനിമയിൽ വില്ലനായാലും ഞങ്ങളുടെ ഹീറോയാണ് റോബിനെന്ന് ആരാധകർ

  |

  ബി​ഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ജനപ്രിയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മത്സരത്തിൽ വിജയകിരീടം നേടാൻ ഏറെ സാധ്യതയുള്ള മത്സരാർത്ഥിയായിരുന്നു റോബിൻ. എന്നാൽ റോബിന് ബി​ഗ് ബോസിൽ നൂറ് ദിവസം തികയ്ക്കാൻ കഴിഞ്ഞിരുന്നില്ല. സഹമത്സരാർത്ഥിയെ കൈയ്യേറ്റം ചെയ്തതിൻ്റെ പേരിൽ എഴുപതാമത്തെ ദിവസം ഹൗസിൽ നിന്ന് ഇറങ്ങേണ്ടി വന്നു. എന്നാൽ പുറത്ത് വന്ന റോബിന് ലഭിച്ച ആരാധക പിന്തുണ ഹൗസിലെ മറ്റൊരു മത്സരാർത്ഥികൾക്കും ലഭിച്ചില്ല.

  ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷം റോബിന് നിരവധി സിനിമാ അവസരങ്ങൾ ലഭിച്ചിരുന്നു. റോബിൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ പ്രഖ്യാപനം മോഹൻലാൽ തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് നടത്തിയത്. പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്.

  കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടത്തിയ പരിപാടിയിലൂടെ റോബിന്റെ വരാൻ പോവുന്ന സിനിമകളെ പറ്റിയുള്ള വിശദാംശങ്ങളും പുറത്ത് വന്നിരുന്നു. കൂടാതെ ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്ലി എന്ന മാസ്സ് ആക്ഷൻ ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നു. ​ഗോകുലം മൂവീസിന്റെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിൽ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

  ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 'ബ്രൂസ്ലി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റ് കൂട്ടുകെട്ടായ വൈശാഖും -ഉദയ് കൃഷ്ണയുമാണ്. 'പുലിമുരുകൻ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്.

  Also Read: 'കാത്തിരുന്ന ആദ്യത്തെ കൺമണി ഇങ്ങെത്തി', മൃദുലക്കും യുവക്കും പെൺകുഞ്ഞ് പിറന്നു

  ചിത്രത്തിൽ ബ്രൂസ്ലിയായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. സിനിമയിൽ വില്ലനായി എത്താൻ പോകുന്നത് റോബിൻ രാധാകൃഷ്ണൻ ആണ് എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന മറ്റൊരു റിപ്പോർട്ട്. റോബിൻ പങ്കെടുക്കാനെത്തിയ പൊതുപരിപാടികളിലെ ജനസാ​ഗരം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

  കോഴിക്കോട് നടന്ന ചടങ്ങിൽ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലനാണ് സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടത്തിയത്. പുതിയ വാർത്ത പുറത്ത് വന്നതോടെ റോബിൻ്റെ ആരാധകർ ആവേശത്തിലാണ്. വില്ലനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതോടെ റോബിൻ്റെ ഫാൻസ് ബേസ് ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. റോബിൻ ആർമി ഗ്രൂപ്പുകളിലും പുതിയ വാർത്ത ആഘോഷമാക്കുകയാണ്.

  Also Read: പലപ്പോഴും ഒരു ആൺകുട്ടിയായി ജീവിക്കാൻ തോന്നിയിട്ടുണ്ടെന്ന് അനശ്വര രാജൻ

  ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ ഹീറോ ബ്രൂസ് ലിയുടെ ആക്ഷൻ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞു. ഇന്ത്യൻ സിനിമയിലെ വൻകിട ചിത്രങ്ങൾക്ക് സംഘട്ടനമൊരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിൻ്റെ സംഘട്ടനവും കൈകാര്യം ചെയ്യുന്നത്.

  'എവരി ആക്ഷൻ ഹാസ് കോൺസിക്വുവൻസ്' എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വൈശാഖ് പറഞ്ഞു. ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

  Also Read: കോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ, എന്നെ വെറുക്കുന്നവരോട് എനിക്കൊരു ചുക്കുമില്ലെന്ന് റോബിൻ

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  റോബിനെ പിന്തുണക്കുന്നത് പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഡീ​ഗ്രേഡ് ചെയ്യാനും നിരവധി പേർ ഉണ്ട്. ഇതിനായി പല ​ഗ്രൂപ്പുകളും ഉണ്ടെന്നാണ് റോബിൻ ആർമീസ് പറയുന്നത്. സിനിമയിൽ വില്ലനായി വന്നാലും റോബിൻ ഞങ്ങളുടെ ഹീറോ ആണെന്നാണ് ആരാധകർ പറയുന്നത്. ഹിറ്റുകൾ മാത്രം നമ്മുക്ക് തന്ന വൈശാഖ് എന്ന ഡയറക്ടർ ഇത്രക്കും താഴേക്ക് പോകണോ എന്ന് കമൻ്റിടുന്നവരും ഉണ്ട്. എന്തായാലും റോബിൻ്റെ സിനിമക്കായി കാത്തിരിക്കുന്നവരാണ് ഏറെയും.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan To Play villain In Mass Action Movie Bruclee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X