For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു വർഷത്തേക്ക് അരി വാങ്ങണ്ട', ബിഗ് ബോസിലെ ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനം വീട്ടിലെത്തിയെന്ന് റോൺസൺ

  |

  ബി​ഗ് ബോസ് അവസാനിച്ചിട്ട് ഒരു മാസം പിന്നിട്ടെങ്കിലും അതിലെ മത്സരാർത്ഥികളെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങൾക്ക് അവസാനമായിട്ടില്ല. ഓരോ ദിവസം പിന്നിടുമ്പോഴും ഓരോ മത്സരാർത്ഥികളെപ്പക്കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്. വ്യത്യസ്ത മേഖലയിലുള്ള 20 പേരാണ് മത്സരത്തിൽ മാറ്റുരച്ചത്. ഒരോരോ ആ​ഗ്രഹങ്ങളുമായാണ് മത്സരാർത്ഥികൾ ഷോയിലേക്ക് എത്തിയത്. ആദ്യ ആഴ്ചയിൽ പുറത്തായ മത്സരാർത്ഥി മുതൽ ഇങ്ങോട്ടുള്ള എല്ലാവർക്കും ബി​ഗ് ബോസിന് ശേഷം മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

  ബി​ഗ് ബോസ് മലയാളം സീസൺ നാലിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോൺസൺ. ബി​ഗ് ബോസ് ഹൗസിനുള്ളിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു. കൂടുതൽ നോമിനേഷനുകളിൽ വന്നെങ്കിലും അവസാന നോമിനേഷൻ വരെ ബി​ഗ് ബോസിലുണ്ടായിരുന്നു.

  വീട്ടിലുള്ളവർ പ്രതീക്ഷിക്കാത്ത ഒരു എവിക്ഷനായിരുന്നു റോൺസൻ്റേത്. തൊണ്ണൂറ്റിമൂന്നാം ദിവസമാണ് റോൺസൺ പുറത്തായത്. തുടർച്ചയായി പലതവണ എവിക്ഷനിൽ വന്നിട്ടും റോൺസൺ സേഫായിരുന്നു. കൂടാതെ വീട്ടിൽ വലിയ പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാതെ മുന്നോട്ട് പോയിരുന്ന മത്സരാർത്ഥി റോൺസണായിരുന്നു. ബി​ഗ് ബോസ് ഹൗസിൽ വന്നപ്പോൾ മുതൽ വീട്ടിൽ പോകണമെന്ന ആ​ഗ്രഹം പലപ്പോഴും റോൺസൺ‌ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ബി​ഗ് ബോസ് വിജയിക്കണമെന്ന് ഒരിക്കൽ പോലും റോൺസൺ പറ‍ഞ്ഞിരുന്നുമില്ല.

  Also Read: എന്നോട് ആരും ദേഷ്യം കാണിക്കരുത്, 'ഒന്നും മനപ്പൂർവ്വമല്ല', സാഹചര്യം കൊണ്ടാണ് പുതിയ വീഡിയോയുമായി റോബിൻ

  ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോഴിതാ പുതിയ സന്തോഷം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ബി​ഗ്ബോസിലെ സ്പോൺസേഡ് ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനങ്ങൾ വീട്ടിലെത്തിയ വിവരമാണ് പ്രേക്ഷകരം താരം അറിയിച്ചത്. ഒരു വർഷത്തേക്കുളള ഇന്ത്യ​ഗേറ്റിൻ്റെ അരിയാണ് റോൺസൻ്റെ വീട്ടിൽ എത്തിച്ച് നൽകിയിരിക്കുന്നത്. വീട്ടിൽ അരികൊണ്ട് വന്നവർക്കും ഇന്ത്യ​ഗേറ്റിന്റെ പ്രവർത്തകർക്കും ബി​ഗ് ബോസിനും റോൺസൺ നന്ദി പറയുകയും ചെയ്തു.

  Also Read: പതിനഞ്ചാം വയസിൽ ജയറാമിന്റെ നായികയായി, അങ്ങനെയൊരു കഥാപാത്രം ഇനി വന്നാൽ ആലോചിച്ചു മാത്രമേ ചെയ്യൂ: അഭിരാമി

  ബി​ഗ് ബോസിൽ സ്പോൺസേഡ് ടാസ്ക്കിൽ വിജയിച്ചതിൻ്റെ സമ്മാനമാണ് ഇപ്പോൾ ലഭിച്ചത്. ഹൗസിൽവെച്ച് നിരവധി സ്പോൺസേഡ് ടാസ്ക്കുകൾ മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. മിക്ക മത്സരാർത്ഥികളും ഏതെങ്കിലും ഒരു ടാസ്ക്കിലെങ്കിലും വിജയി ആയിട്ടുണ്ട്. എന്നാൽ ലക്ഷ്മി പ്രിയ മാത്രം ഒരു സ്പോൺസേഡ് ടാസ്ക്കിലും വിജയിച്ചിരുന്നില്ല. അത് ഒരിക്കൽ ഹൗസിൽ വെച്ച് ലക്ഷ്മി പറയുകയും ചെയ്തിട്ടുണ്ട്.

  ബി​ഗ് ബോസിൻ്റെ തുടക്കത്തിൽ എത്തിയ മത്സരാർത്ഥികളിൽ എല്ലാവർ‌ക്കും പ്രതീക്ഷയുണ്ടായിരുന്ന ഒരു മത്സരാർഥിയായിരുന്നു റോൺസൺ. പക്ഷെ ഒരോ ദിവസം കഴിയുന്തോറും റോൺസണിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ഇല്ലാതെയായി. ഒന്നിലും അഭിപ്രായം പറയാതെ ഒതുങ്ങി കൂടുകയായിരുന്നു റോൺസൺ. അതിന്റെ പേരിൽ നിരവധി വിമർശനങ്ങളും റോൺസൺ കേൾക്കേണ്ടി വന്നിട്ടുണ്ട്.

  തുടക്കം മുതൽ ജാസ്മിനും നിമിഷയുമായിട്ടായിരുന്നു റോൺസണിന് കൂട്ട്. പിന്നീട് റിയാസ് സലീമും പകുതിയിൽ വെച്ച് ഇവർക്കൊപ്പം ചേർന്നു. പലരും നിലനിൽപ്പിന് വേണ്ടി വീട്ടിലുള്ള മറ്റ് ആളുകളെ മുതലെടുത്തപ്പോഴും റോൺസണും നിമിഷയും ജാസ്മിനും റിയാസുമെല്ലാം അവരുടെ സൗഹൃദം കാത്തുസൂക്ഷിച്ച് പ്രതികരിക്കേണ്ടിടത്ത് മാത്രം പ്രതികരിച്ച് മുന്നോട്ട് പോയി. അടുത്തിടെ ഇവരെല്ലാം വയനാട്ടിലേക്ക് ട്രിപ്പ് പോയതിൻ്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. റോൺസൻ്റെ ജന്മദിനം ആഘോഷമാക്കിയ ശേഷമായിരുന്നു മടക്കം.

  Also Read: 'തമ്മിൽ ഭേദം അഭയ'! നിങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്നു, അമൃതയുടെയും ഗോപി സുന്ദറിന്റെയും വീഡിയോയ്‌ക്കെതിരെ ആരാധകർ

  ബാലതാരമായി മലയാളത്തിൽ തിളങ്ങിയ നീരജയാണ് റോൺസണിന്റെ ഭാര്യ. 2020ൽ ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മുമ്പേ പറക്കുന്ന പക്ഷികൾ, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ.

  നീരജ ഇപ്പോൾ ഡോക്ടറാണ്. ഹിന്ദു-ക്രിസ്ത്യൻ രീതികളിലായാണ് വിവാഹം നടത്തിയത്. റോൺസന്റെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. മോഡലിങ്ങിൽ നിന്നുമാണ് റോൺസൺ അഭിനയ രംഗത്തേക്കെത്തിയത്. സീരിയലിൽ സജീവമാകുന്നതിന് മുമ്പ് തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

  Read more about: bigg boss
  English summary
  Bigg Boss Fame Ronson Vincent Shared He got a gift From Bigg Boss for winning Sponsored task By India Gates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X