For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബി​ഗ് ബോസിൽ നഷ്ടപ്പെട്ടതിനെ ​ഗോവയിൽ വെച്ച് കണ്ടുകിട്ടി'; ബിബി ഹൗസ്മേറ്റ് സുജോയ്ക്കൊപ്പം അമൃത സുരേഷ്!

  |

  ബി​ഗ് ബോസ് മലയാളത്തിന് നിരവധി ആരാധകരെയാണ് ഓരോ സീസൺ കഴിയുന്തോറും ലഭിക്കുന്നത്. മറ്റ് ഭാഷകളിലെല്ലാം നിരവധി സീസണുകൾ കഴിഞ്ഞതിന് ശേഷമാണ് മലയാളത്തിൽ ബി​ഗ് ബോസ് സീസൺ ആരംഭിച്ചത്.

  ഇതുവരെ നാല് സീസണുകൾ ബി​​ഗ് ബോസ് മലയാളത്തിൽ സ്ട്രീം ചെയ്ത് കഴിഞ്ഞു. അതിൽ നാലാം സീസണിനാണ് ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ ലഭിച്ചത്. ഇരുപത് മത്സരാർഥികളുമായി നടന്ന നാലാം സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു.

  Also Read: ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

  പതിനേഴ് മത്സരാർഥികളുമായി തുടങ്ങിയ സീസണിൽ മൂന്ന് വൈൽഡ് കാർഡ് എൻട്രികളുമുണ്ടായിരുന്നു. ബി​ഗ് ബോസ് നാലാം സീസൺ കഴിഞ്ഞതോടെ അ‍‍‌ഞ്ചാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

  നാലാം സീസൺ പോലെ തന്നെ പ്രശസ്തി നേടിയ ഒരു സീസണായിരുന്നു രണ്ടാം സീസൺ. പക്ഷെ ഫിനാലെ കാണും മുമ്പ് രണ്ടാം സീസൺ കൊവിഡ് കാരണം പാതി വഴിയിൽ അവസാനിപ്പിച്ചിരുന്നു. വിവാദ പരമായ നിരവധി സംഭവങ്ങളും രണ്ടാം സീസണിലുണ്ടായിരുന്നു.

  രണ്ടാം സീസണിൽ മത്സരാർഥികളായി പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളാണ് മോഡൽ സുജോ മാത്യുവും ​ഗായിക അമൃത സുരേഷും.

  Also Read: വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

  ഇരുവരും ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഹൗസിനുള്ളിൽ വെച്ച് തന്നെ വലിയ സൗഹൃദത്തിലായിരുന്നു. അമൃത വൈൽഡ് കാർഡായിട്ടാണ് ബി​ഗ് ബോസ് സീസൺ 2വിൽ സഹോദ​രി അഭിരാമിക്കൊപ്പം പങ്കെടുത്തത്.

  ഇപ്പോൾ ബി​ഗ് ബോസിൽ നിന്നും കിട്ടിയ സുഹൃത്തിനെ നാളുകൾക്ക് ശേഷം വീണ്ടും കണ്ട സന്തോഷത്തിലാണ് അമൃത സുരേഷ് ​ഗോവയിൽ അവധിക്കാലം ചെലവഴിക്കാൻ പോയപ്പോൾ അപ്രതീക്ഷിതമായി സുജോയെയും ​ഗോവയിൽ വെച്ച് കാണാൻ സാധിച്ച സന്തോഷത്തിലാണ് അമൃത സുരേഷ്.

  'ബി​ഗ് ബോസിൽ നഷ്ടപ്പെട്ടതിനെ ​ഗോവയിൽ വെച്ച് കണ്ടുകിട്ടി' എന്ന കുറിപ്പോടെയാണ് അമൃത സുജോയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

  മോഡലിങിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമായവരായിരുന്നു ബി​ഗ് ബോസ് രണ്ടാം സീസണിൽ പങ്കെടുത്തത്. രജിത് കുമാര്‍, സുജോ മാത്യു, ആര്‍ജെ രഘു, ദയ അശ്വതി, ജസ്ല മാടശ്ശേരി, ആര്‍ജെ സൂരജ്, പവന്‍ ജിനോ തോമസ് ഇവരെല്ലാം താരങ്ങളായി മാറിയത് ബിഗ് ബോസില്‍ പങ്കെടുത്തതോടെയായിരുന്നു.

  ബി​ഗ് ബോസിന് ശേഷം മോഡലിങും മറ്റുമായി ലൈം ലൈറ്റിൽ തന്നെ നിറഞ്ഞ് നിൽക്കുകയാണ് സുജോ. അമൃതയും അഭിരാമിയും ഒറ്റ മത്സരാർഥിയായിട്ടായിരുന്നു ബി​ഗ് ബോസ് സീസൺ 2വിൽ പങ്കെടുത്തത്.

  അതേസമയം അമൃത സുരേഷ് തന്റെ പുതിയ ജീവിത പങ്കാളി ​ഗോപി സുന്ദറിനൊപ്പം ജീവിതം ആഘോഷിക്കുന്ന തിരക്കിലാണ്. അടുത്തിടെയാണ് അമൃത ​ഗോപി സുന്ദറുമായി താൻ പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ചത്.

  നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമൃത വർഷങ്ങളായി മകൾക്കൊപ്പം ജീവിതം കൊണ്ടുപോവുകയായിരുന്നു.

  ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത​ ​ഗോപി സുന്ദറിനോടുള്ള പ്രണയം വെളിപ്പെടുത്തി വ്യക്തമാക്കിയിരുന്നു.

  കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ചേര്‍ന്നൊരുക്കിയ തൊന്തരവ എന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു.

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  വലിയ പ്രേക്ഷക പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നേരത്തെ മ്യൂസിക്ക് വീഡിയോയുടെ ഭാ​ഗമായി അമൃത സുരേഷും ഗോപി സുന്ദറും ചുംബിക്കാനൊരുങ്ങുന്ന ടീസര്‍ പുറത്തുവന്നിരുന്നു.

  'സദാചാരക്കാരേ... ദയവായി നിങ്ങളുടെ വഴിയില്‍ നീങ്ങുക. നിങ്ങളുടെ ദര്‍ശനപരമായ ആശയങ്ങളെ പ്രകോപിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമമല്ല ഇതെന്ന്' പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദര്‍ ടീസര്‍ പുറത്തിറക്കിയത്. അതും വലിയ ജനശ്രദ്ധ നേടിയിരുന്നു.

  Read more about: amrutha suresh
  English summary
  bigg boss malayalam ex contestant sujo mathew and amrutha suresh meetup in goa, photo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X