For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാബറെ ഡാന്‍സറുടെ കുഞ്ഞിനെ നോക്കിയിട്ടുണ്ട്, കേരളത്തില്‍ അത് ചിന്തിക്കാന്‍ പറ്റുമോ, ചിലരുടെ മനോഭാവം ശരിയല്ല

  |

  ബിഗ് ബോസ് മൂന്നാം സീസണിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ഭാഗ്യലക്ഷ്മി. ഷോയുടെ 49ാം എപ്പിസോഡിലാണ് ഭാഗ്യലക്ഷ്മി പുറത്തായത്. ബിഗ് ബോസില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരം ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് ചിലര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഷോ പകുതി എത്തിയപ്പോള്‍ തന്നെ നടിക്ക് മടുത്തു. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള ഭാഗ്യലക്ഷ്മി നിരവധി നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. സൂപ്പര്‍താര സിനിമകള്‍ മുതല്‍ യുവതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് വരെ നടി ശബ്ദം നല്‍കി.

  റായി ലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  മുത്തശ്ശിഗദ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യലക്ഷ്മി അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ഇപ്പോഴും ഡബ്ബിംഗ് രംഗത്ത് സജീവമാണ് അവര്‍. അതേസമയം കേരളത്തിലെ ജനങ്ങളുടെ മനോഭാവം കണ്ട് പേടിയാവുന്നു എന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്ത സമയത്തെ അനുഭവമാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പങ്കുവെച്ചത്.

  ഏത് സമയത്ത് ജോലി കഴിഞ്ഞ് വരുമ്പോഴും മദ്രാസിലുളളവര്‍ സംശയത്തോടെ നോക്കിയിരുന്നില്ലെന്ന് നടി പറയുന്നു. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഡബ്ബിംഗിന് മദ്രാസില്‍ പോവുമ്പോള്‍ കോടമ്പാക്കത്താണ് താമസിച്ചിരുന്നത്. അവിടെ താമസിച്ച സമയത്ത് തൊട്ടടുത്തുളള മസൂതി സ്ട്രീറ്റിലൂടെയായിരുന്നു പോയത്. ആ സ്ട്രീറ്റിലാണ് മിക്ക സിനിമകളിലും എത്താറുളള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താമസിച്ചത്.

  ആദ്യ തമിഴ് ചിത്രമാണ്, ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ ഒരു മുതല്‍കൂട്ടാണ് ഈ സിനിമ: മണിക്കുട്ടന്‍

  ആ വഴി പോവുമ്പോള്‍ അവര്‍ മുറ്റമടിക്കുന്നതും പല്ല് തേക്കുന്നതുമൊക്കെ കാണാം, ഭാഗ്യലക്ഷ്മി പറയുന്നു. സിനിമയില്‍ വലിയ സ്ഥാനമില്ലാത്ത ആളുകളാണെന്ന് പറഞ്ഞ് അവരെ ആരും പരിഹസിക്കുന്നതോ വിമര്‍ശിക്കുന്നതോ കണ്ടിട്ടില്ല. ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തെ ഒരാള്‍ കാബറെ ഡാന്‍സറായിരുന്നു. മറ്റൊരാള്‍ ഐസ്ആര്‍ഒ ഉദ്യോഗസ്ഥനും, ഒരാള്‍ കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനും, ഒരാള്‍ പൂജാരിയും ആയിരുന്നു.

  എന്‌റെ നായിക ആകാന്‍ പറ്റുമോ, മമ്മൂക്ക കളിയാക്കിയതാണെന്ന് വിചാരിച്ച് വിന്ദുജ നല്‍കിയ മറുപടി

  എന്നാല്‍ ഞങ്ങളില്‍ ആരും കാബറെ ഡാന്‍സറുടെ കൂടെ താമസിക്കില്ലെന്ന് പറഞ്ഞിട്ടില്ല, നടി പറയുന്നു. അവിടെ ആരെന്ത് ചെയ്താലും അത് മറ്റുളളവരുടെ വിഷയമല്ല. കാബറെ ഡാന്‍സര്‍ രാത്രി ഡാന്‍സ് കളിക്കാന്‍ പോവുമ്പോള്‍ അവരുടെ കുഞ്ഞിനെ ഞങ്ങളെല്ലാം മാറിമാറിയാണ് നോക്കിയത്. നമ്മുടെ കേരളത്തില്‍ അത് ചിന്തിക്കാന്‍ പറ്റുമോ. അവര്‍ക്ക് വീട് കൊടുക്കില്ലെന്ന് മാത്രമല്ല, അവരെ പുച്ഛിച്ച് ദ്രോഹിക്കും ഇവിടത്തെ സദാചാരവാദികള്‍, അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

  രണ്ടാം സ്ഥാനം നേടിയിട്ടും സായി ആക്ടീവാകാത്തത് എന്താണ്? ബിഗ് ബോസ് താരത്തെ തിരക്കി നെറ്റിസണ്‍സ്‌

  അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam

  സാമൂഹിക വിഷയങ്ങളിലും മറ്റും തന്‌റെ അഭിപ്രായങ്ങളും നിലപാടുകളും അറിയിക്കാറുളള താരം കൂടിയാണ് ഭാഗ്യലക്ഷ്മി. അഭിനേത്രി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ഒരു ആക്ടിവിസ്റ്റ് കൂടിയാണ് അവര്‍. 4000ത്തില്‍ അധികം സിനിമകളില്‍ ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയിട്ടുണ്ട്. മൂന്ന് തവണ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നടിക്ക് ലഭിച്ചു.

  English summary
  bigg boss malayalam fame bhagyalakshmi opens up the attitude and behaviour of Moralists in kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X