For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാഗ്യേച്ചി പോയപ്പോഴാണ് ഞാന്‍ എറ്റവും കൂടുതല്‍ കരഞ്ഞത്, കാരണം പറഞ്ഞ് സന്ധ്യ മനോജ്‌

  |

  ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി വര്‍ഷങ്ങളായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഭാഗ്യലക്ഷ്മി. മലയാളത്തിലെ മുന്‍നിര നായികമാരായി തിളങ്ങിയ നിരവധി നടിമാര്‍ക്ക് ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയിരുന്നു. മോളിവുഡില്‍ തിളങ്ങിയ നായികമാരുടെ എല്ലാം സ്ഥിരം ശബ്ദമായി ഭാഗ്യലക്ഷ്മി എത്തി. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് നടി ശോഭനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ ഭാഗ്യലക്ഷ്മിയും പങ്കുവഹിച്ചിട്ടുണ്ട്. ശോഭനയ്ക്ക് പുറമെ പ്രേക്ഷകരുടെ ഇഷ്ട നായികമാര്‍ക്ക് എല്ലാം തന്‌റെ കരിയറില്‍ ഭാഗ്യലക്ഷ്മി ശബ്ദം നല്‍കി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ശേഷമാണ് ഭാഗ്യലക്ഷ്മി അഭിനേത്രിയായും മാറിയത്. അതേസമയം ബിഗ് ബോസ് മൂന്നാം സീസണിലൂടെയാണ് നടിയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്.

  bhagyalakshmi-sandhyamanoj

  തന്‌റെ വ്യക്തിജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം ഭാഗ്യലക്ഷ്മി മനസുതുറന്നിരുന്നു. അതേസമയം ഭാഗ്യലക്ഷ്മിയെ കുറിച്ച് ബിഗ് ബോസ് താരം സന്ധ്യ മനോജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഹൗസില്‍ തുടക്കം മുതല്‍ സന്ധ്യയ്ക്ക് ഏറ്റവും അടുപ്പമുളള വ്യക്തി ആയിരുന്നു ഭാഗ്യലക്ഷ്മി. പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും ഷോയില്‍ മുന്നോട്ടുപോയത്. ബിഗ് ബോസിലൂടെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇവര്‍. ഭാഗ്യലക്ഷ്മി പുറത്തുപോയപ്പോള്‍ എറ്റവും കൂടുതല്‍ സങ്കടപ്പെട്ടതും സന്ധ്യ തന്നെയാണ്.

  ഭാഗ്യലക്ഷ്മി എവിക്ടായ ദിവസം സന്ധ്യ ഇമോഷണലായിരുന്നു. അതേസമയം ഭാഗ്യലക്ഷ്മിയെ കുറിച്ച് തന്‌റെ യൂടൂബ് ചാനലില്‍ വന്ന വീഡിയോയിലാണ് സന്ധ്യ മനോജ് മനസുതുറന്നത്. ബിഗ് ബോസിലൂടെയാണ് ഭാഗ്യലക്ഷ്മി ചേച്ചിയെ പരിചയപ്പെടുന്നത് എന്ന് സന്ധ്യ പറയുന്നു. എന്നാല്‍ എപ്പോഴാണ് ചേച്ചിയോട് അടുപ്പം തോന്നിയത് എന്ന് കൃത്യമായി അറിയില്ല. ഭാഗ്യേച്ചി പറയുന്ന കാര്യങ്ങളെല്ലാം എപ്പോഴും കേട്ടുകൊണ്ടിരിക്കാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നു. ചേച്ചിയുടെ ജീവിതാനുഭവങ്ങളും, സംസാരിക്കുന്ന രീതിയും, ആ ഒരു ഭാഷയും, മലയാളത്തില്‍ അത്രയ്ക്കും സ്ഫുടതയോടെ സംസാരിക്കുന്നതുമൊക്കെ എന്നെ സ്വാധീനിച്ചു.

  അത് സിനിമയില്‍ ഡബ്ബ് ചെയ്തതുകൊണ്ട് വരുന്നതല്ല. അത് ചേച്ചിയുടെ അനുഭവത്തിന്‌റെ ഒരു യാത്രയില്‍ നിന്നും വരുന്ന എക്‌സ്പ്രഷനാണ്. അത് ജെനുവിനാണ്. അതില്‍ കളങ്കമില്ല. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഭാഗ്യേച്ചിക്കായിരുന്നു ആ വീട്ടില്‍ എറ്റവും കുട്ടിത്തണ്ടായിരുന്നത്. ശരിക്കും ചേച്ചിയുടെ സ്വഭാവം അങ്ങനെയാണ്. കളിയാട്ടം ടാസ്‌ക്കില്‍ അത് എല്ലാവരും കണ്ടതാണ്. പുറത്ത് എത്തിയപ്പോള്‍ അകത്തേക്കാളും സ്‌നേഹം കാണിക്കുന്ന വ്യക്തിയാണ്. ഞാന്‍ സാധാരണ അങ്ങനെ ആരെയും ചേച്ചി എന്ന് ചാടിക്കേറി വിളിക്കാറുളള ആളല്ല. ബഹുമാനം ഇല്ലാത്തതുകൊണ്ടല്ല. റെസ്പക്ട് എന്നത് അന്യോന്യം കിട്ടേണ്ട കാര്യമാണ്, സന്ധ്യ പറയുന്നു.

  നേരില്‍ കണ്ടാല്‍ പോലും സംസാരിക്കില്ല, സൂപ്പര്‍താരം ഇടപെട്ടാണ് ജയറാമുമായി ആ സിനിമ ചെയ്തത്‌: രാജസേനന്‍

  എന്‌റെ ചേച്ചി സ്ഥാനത്തേക്ക് ശരിക്കും ഭാഗ്യേച്ചി കേറി. ഒരു നല്ല ഫ്രണ്ടായിട്ട് തന്നെയാണ് ചേച്ചി ഇപ്പോഴും നില്‍ക്കുന്നത്. എന്റെ കാര്യങ്ങളെല്ലാം അന്വേഷിക്കാറുണ്ട്. ഫിനാലെയ്ക്ക് നിര്‍ബന്ധിച്ചെങ്കിലും ചേച്ചി വന്നില്ല. ചേച്ചിയുടെ ഒരു വൈബ്രേഷന്‍ എന്ന് പറയുന്നത് ചേച്ചിയുടെ ജെനുവിനിറ്റിയും സത്യസന്ധതയുമാണ്. ഭാഗ്യേച്ചി പോയപ്പോഴാണ് ഞാന്‍ എറ്റവും കൂടുതല്‍ കരഞ്ഞത്. എനിക്ക് സങ്കടം സഹിക്കാന്‍ പറ്റാത്ത ഒരു നിമിഷമായിരുന്നു അത്. അത് ഇപ്പോ ആലോചിക്കുമ്പോഴും അതിന്‌റെ ഭാഗങ്ങള്‍ കാണുപ്പോഴും എനിക്ക് സങ്കടം വരുന്നു. ചേച്ചി പോയപ്പോള്‍ എനിക്ക് ഒറ്റയ്ക്കായ പോലത്തെ ഫീലിംഗ് ആയിരുന്നു. ചേച്ചി അവിടെ 100% ആയിരുന്നു, സന്ധ്യ മനോജ് ഓര്‍ത്തടുത്തു. അതേസമയം ബിഗ് ബോസിന് ശേഷം ഭാഗ്യലക്ഷ്മിക്കൊപ്പമുളള സന്ധ്യയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ് ബോസ് താരങ്ങളുടെ ഒത്തുകൂടലില്‍ എല്ലാം ഇരുവരും പങ്കെടുത്തു.

  ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍ | FIlmiBeat Malayalam

  ദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യ

  Read more about: bigg boss bhagyalakshmi
  English summary
  Bigg Boss Malayalam Fame Sandhya Manoj Opens Up Bhagyalakshmi Is The Most Genuine Contestant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X