For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് പ്രസവം കഴിഞ്ഞിട്ട് ഏഴോ എട്ടോ ദിവസം, ആ കമന്റ് വളരെ സങ്കടപ്പെടുത്തി, വെളിപ്പെടുത്തി പേളി

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് പേളി മാണി. അവതാരകയായി മിനിസ്ക്രീനിൽ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വർധിപ്പിക്കുന്നത്. പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്.ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനി. മലയാളത്തിൽ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനി സജീവമാണ്.

  'കല്യാണിയെ മലർത്തിയടിച്ച് വിക്രം', ആ പാവത്തിനോട് ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് ആരാധകർ

  മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു ഇവരുടേത്. ബിഗ് ബോസ് ഷോയിലൂടെ കണ്ടുമുട്ടി ഇവർ, ഹൗസിൽ വെച്ച് തന്നെ പ്രണയത്തിലാവുകയായിരുന്നു. ഷോ കഴിഞ്ഞതിന് ശേഷം വിവാഹം കഴിക്കുകയും ചെയ്തു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടേത്. സോഷ്യൽ മീഡിയയിൽ സജീവമാണ് പേളിയും ശ്രീനിയും. ജീവിതത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലുമാണ്.

  സുശീലയുടെ അച്ഛനായിരുന്നു നെടുമുടി വേണുവുമായുള്ള വിവാഹത്തെ എതിർത്തത്, കാരണം രക്തബന്ധം

  ഇപ്പോൾ നിലയാണ് പേളിയുടേയും ശ്രീനിയുടേയും വിശേഷം. മകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ഇവരുടെ ജീവിതം. കുഞ്ഞിന്റെ ചെറിയ സന്തോഷങ്ങളും കാൽ വയ്പ്പുകളുമെല്ലാ താരങ്ങൾ ആരാധകരുമയി പങ്കുവെയ്ക്കാറുണ്ട്. സാധാരണ സെലിബ്രിറ്റികൾ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ അധികം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യാസമായിരുന്നു പേളിയും ശ്രീനിയും. ഇപ്പോഴിത മകളെ സോഷ്യൽ മീഡിയയിൽ നിന്ന് മറച്ച് വയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് പേളി മാണി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  നിലയെ അങ്ങനെ ഒളിച്ച് വെക്കാനൊന്നും തോന്നിയിട്ടില്ല. എല്ലാവരേയും കാണിക്കാറുണ്ട്. എല്ലാവരുടേയും മുഖത്ത് ചിരി കൊണ്ടുവരുന്നവരാണ് കുഞ്ഞുങ്ങള്‍. ദൈവത്തിന്റെ സമ്മാനമാണ് അവര്‍. നില എവിടെയാണെന്ന് എല്ലാവരും എപ്പോഴും ചോദിച്ച് കൊണ്ടേയിരിക്കാറുണ്ട്. സ്വന്തം വീട്ടിലെ കുഞ്ഞായാണ് എല്ലാവരും അവളെ കാണുന്നതെന്നും പേളി പറയുന്നു.

  ശ്രീനി നൽകിയ പിന്തുണയെ കുറിച്ചും പേളി അഭിമുഖത്തിൽ പറയുന്നുണ്ട്. ഗർഭിണിയായിരുന്നപ്പോൾ എപ്പോഴും തന്റെ കാര്യങ്ങള്‍ അന്വേഷിച്ച് ശ്രീനി തന്നെ ഓക്കെയാക്കിയിരുന്നു. നിന്നെ കാണാന്‍ എന്ത് ഭംഗിയാണ്, തിളക്കമുണ്ടല്ലോയെന്നൊക്കെ പറയുമായിരുന്നു. വയറിലൊക്കെ തൊട്ട് ഇതായിരുന്നല്ലോ നമ്മുടെ വാവയുടെ വീട് എന്നായിരുന്നു പറഞ്ഞത്. അതൊക്കെ കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ് തോന്നാറുള്ളത്. പ്രസവ ശേഷമുള്ള ആദ്യ 28 ദിവസം ഫോണ്‍ പോലും തൊടാറില്ലായിരുന്നു. ആ സമയത്ത് ശ്രീനി ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. ഭര്‍ത്താവിനെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുമൊക്കെ എപ്പോഴൊക്കെയോ ചിന്തിച്ചിരുന്നു. നല്ലൊരു പങ്കാളിയെ കിട്ടുമ്പോഴാണ് ജീവിതം മനോഹരമാവുന്നത്.

  ശ്രീനിയെ കണ്ടുമുട്ടിയത് ജീവിതത്തിലെ തന്നെ മനോഹരമായ കാര്യമായാണ് കാണുന്നത്. പ്രസവ ശേഷം പേളിക്ക് ഉറക്കമുണ്ടാവില്ലെന്നൊക്കെ പലരും പറഞ്ഞിരുന്നു. പ്രസവത്തിന് മുമ്പായി ഇതേക്കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു. പൊതുവെ പുറത്തൊക്കെ പോവുമ്പോള്‍ മുലയൂട്ടാന്‍ മടിക്കുന്നവരുണ്ട്. അതിലൊന്നും തനിക്കൊരു മടിയുമില്ലെന്ന് പേളി പറയുന്നു. ഏതെങ്കിലുമൊരു സ്ഥലം കിട്ടിയാല്‍ മതി എനിക്ക്. കുഞ്ഞിന് പാല് കൊടുക്കാന്‍ പറ്റുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. പാലൂട്ടുമ്പോള്‍ മറ്റുള്ളവരെക്കുറിച്ചൊന്നും ചിന്തിക്കേണ്ട കാര്യമില്ല. നമ്മുടെ സന്തോഷത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നും പേളി പറയുന്നു.

  Interview with Unni mukundan | FilmiBeat Malayalam

  പ്രസവത്തിന് ശേഷം വലിയ മൂഡ് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പേളി പറയുന്നു. ആദ്യത്തെ രണ്ട് മാസം മൂഡ് മാറ്റങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നാലും കടുത്ത വിഷാദത്തിലേയ്ക്കൊന്നു വന്നിട്ടില്ല. ചില ദിവസങ്ങളിൽ വല്ലാത്ത സങ്കടം വരും. നമ്മുടെ ശരീരം കണ്ണാടിയിൽ കാണുമ്പോൾ, പലതരത്തിലുള്ള വേദനകൾ വന്ന് ബുദ്ധിമുട്ടിക്കുമ്പോഴൊക്കെ കരയാൻ തോന്നും. പ്രസവിച്ചപ്പാൾ നീ തടിവെച്ചല്ലോ, നിനക്ക് പാലില്ലേ എന്നെക്കെ കമന്റ് അടിച്ച് വേദനിപ്പിക്കുന്നവരുണ്ട്. ഒരു ദിവസം നില നിർത്താത കരഞ്ഞു. അപ്പോൾ എന്റെ അടുത്തു വന്ന ബന്ധു പറഞ്ഞ, പാലില്ല, അതാണ കൊച്ച് കരയുന്നതെന്ന്. ഞാനാണെങ്കിൽ തൊട്ട് മുൻപ് പാൽ കൊടുത്തിട്ടെയുള്ള. ഇത് കേട്ടപ്പോൾ വല്ലാതെ വിഷമം വന്നു. താൻ കരയാൻ തുടങ്ങി. അന്ന് പ്രസവം കഴിഞ്ഞ് ഏഴോ, എട്ടോ ദിവസമായിട്ടേയുള്ളുവെന്നും പേളി പറയുന്നു.

  Read more about: pearle maaney
  English summary
  Bigg Boss Malayalam Season 1 Fame Pearle Maaney Opens Up Her motherhood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X