For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ന് എനിക്ക് എന്തൊക്കെയുണ്ടോ അതെല്ലാം നിങ്ങൾ കാരണമാണ്, പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അമൃത

  |

  ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലtടെ പ്രേക്ഷകരുടെ പ്രിയങ്കരിയായf മാറിയ താരമാണ് അമൃത സുരേഷ്. ഷോയുടെ വിജയി ആകാൻ സാധിച്ചില്ലെങ്കിലും അമൃതയുടെ ശബ്ദം പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. റിയാലിറ്റി ഷേയ്ക്ക് ശേഷം സ്റ്റേജ് ഷോകളിലും പിന്നണിഗാനരംഗത്തും സജീവമാവുകയായിരുന്നു. അമൃതയ്ക്കൊപ്പം സഹോദരി അഭിരാമിയും സ്റ്റേജ് ഷോകളിൽ സജീവമാണ്. ഇരുവരും ഒന്നിച്ച് സ്റ്റേജുകളിൽ പ്രത്യക്ഷപ്പെടാറുണ്ട് .

  amrutha suresh

  അനന്യയുടെ സന്തോഷം തകർത്ത് ഇന്ദ്രജ, അനിരുദ്ധിന്റെ വാക്ക് കേട്ട് പൊട്ടിക്കരഞ്ഞ് അനു...

  സോഷ്യൽ മീഡിയയിലും സജീവമാണ് അഭിരാമിയും അമൃതയും. ഇവർക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. സംഗീത വിശേഷവും കുടംബ വിശേഷവും പങ്കുവെച്ച് ഇരുവരും രംഗത്ത് എത്താറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമൃതയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. കഴിഞ്ഞ ആഗസ്റ്റ് 2 ന് ആയിരുന്നു അമൃതയുടെ പിറന്നാൾ. ഉഗ്രൻ സർപ്രൈസായിരുന്നു അനിയത്തി അഭിരാമി നൽകിയത്. പിറന്നാൾ സർപ്രൈസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാധകരും താരത്തിന് ആശം നേർന്ന് കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത അമൃത പങ്കുവെച്ച് ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. പിറന്നാൾ ആശംസ നേർന്നവർക്ക് നന്ദി അറിയിച്ചു കൊണ്ടാണ് ഹൃദയസ്പർശിയായ കുറിച്ച് താരം പങ്കുവെച്ചിരിക്കുന്നത്.

  പുതിയ നേട്ടവുമായി സൂര്യയും മണിക്കുട്ടനും, പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് സൂര്യ

  'നിങ്ങളുടെ സ്നേഹത്തിനും പ്രാ‍ർഥനകൾക്കും ആശംസകൾക്കും മുൻപിൽ ഞാൻ അക്ഷരാർഥത്തിൽ നിശബ്ദയായിപ്പോവുകയാണ്. നന്ദി പറയാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല. എന്നെ പിന്തുണച്ച് എപ്പോഴും എനിക്കൊപ്പം നിൽക്കുന്ന നിങ്ങൾക്കെല്ലാവർക്കും നന്ദി. നിങ്ങളാണ് എന്റെ ബലം. ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി. എഴുന്നേൽക്കാൻ പറ്റാത്ത വിധം ഞാൻ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി. അമ്മൂ ഞങ്ങളെല്ലാം നി‌ന്റെ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ എന്നു സദാ സമയവും നിങ്ങളെന്നോടു പറഞ്ഞുകൊണ്ടേയിരുന്നു. അതോടെ കൂടുതൽ ശക്തിയാർജിച്ച് ഞാൻ ജീവിക്കാൻ തുടങ്ങി.

  യഥാർത്ഥ മത്സരാർഥി നോബി ചേട്ടനായിരുന്നു, വെറുതെ ഇരിക്കുകയായിരുന്നില്ല വെളിപ്പെടുത്തലുമായി അഡോണി

  ഇന്ന് എനിക്ക് എന്തൊക്കെയുണ്ടോ അതെല്ലാം നിങ്ങൾ കാരണമാണ്. ഇന്ന് ഞാൻ ആരെങ്കിലുമായിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ നിങ്ങളാണ്. എന്റെ കുടുംബാംഗങ്ങളെപ്പോലെ എനിക്കൊപ്പം നിന്നതിനും എനിക്കു സന്തോഷം നൽകിയതിനും എന്നെ പിന്തുണച്ചതിനും എന്റെ ശക്തിയായി മാറിയതിനു നന്ദി. എല്ലാവരോടും ഒരുപാട് സ്നേഹം അറിയിക്കുന്നു. എന്ന് സ്നേഹപൂർവം അമ്മു', അമൃത സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  അമൃതുടെ പിറന്നാൾ ദിനത്തിൽ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരുന്നു.ഒരുപാട് കാലം നീണ്ട സങ്കടങ്ങൾക്കൊടുവിൽ തങ്ങൾക്ക് അമൃതയെ പഴയതു പോലെ തിരിച്ചു കിട്ടി എന്നും ആ പുഞ്ചിരി മടങ്ങിയെത്തി എന്നാണ് അഭിരാമി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അമൃതയ്ക്കായ് അഭിരാമി ഒരുക്കിയ പിറന്നാൾ സ്പെഷൽ വിഡിയോയും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അഭിരാമിയുടെ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമൃതയും മകളും അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ കുടുംബ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

  നടന്‍ ബാല വിവാഹിതനാകുന്നു | FilmiBeat Malayalan

  ബിഗ് ബോസ് ഷോയിലും സഹോദരിമാർ പങ്കെടുത്തിരുന്നു . രണ്ടാം സീസണിലായിരുന്നു ഇരുവരും എത്തിയത്. വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു അമൃതയും അഭിരാമിയും ഷോയിൽ എത്തിയത്. 50ാം ദിവസമായിരുന്നു ഇവരുടെ വൈൽഡ് കാർഡ് എൻട്രി. ഇരുവരും വന്നതിന് ശേഷം ഷോ തന്നെ ആകെ മൊത്തം മാറുകയായിരുന്നു. എന്നാൽ ഈ ഷോ നൂറ് ദിവസം പൂർത്തിയാക്കിയിരുന്നില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു.

  Read more about: amrutha suresh
  English summary
  Bigg Boss Malayalam Season 2 Fame amrutha Suresh Heart touching Write Up about her Birthday Wishes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X