For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ''എന്നെ മാത്രം മതിയോ''എന്ന് അമൃതയോട് മകൾ, പോസ്റ്റ് ചർച്ചയാവുന്നു, 'ബാലക്കിട്ടൊരു കൊട്ടെന്ന്' ആരാധകർ

  |

  ഐഡിയസ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത സുരേഷ് . സ്റ്റാർ സിംഗറിൽ വിജയി ആകാൻ സാധിച്ചില്ലെങ്കിലും ഷോയിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. അമൃതയെ പോലെ തന്നെ കുടുംബാംഗങ്ങളും ഈ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹോദരി അഭിരാമി സുരേഷും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃതയും അഭിരാമിയും. വീട്ടിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഒരു യുട്യൂബ് ചാനലും ഇവർക്കുണ്ട്.

  ഓണത്തിനൊരു വേറിട്ട ലുക്കില്‍ അനിഖ; യുവനടിയുടെ പുതിയ ചിത്രങ്ങളിതാ

  ബാലയുടെ ഭാര്യയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തി ശ്രീശാന്ത്, ആശംസകളുമായി ആരാധകർ

  ബിഗ് ബോസ് മലയാളം സീസൺ 2 ലും സഹോദരിമാർ എത്തിയിരുന്നു. വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു ഇരുവരും എത്തിയത്. 50ാം ദിവസം എത്തിയ ഇവർ ഷോ അവസാനിക്കുന്നത് വരെ ഹൗസിലുണ്ടായിരുന്നു. സീസണൺ 2 ലെ മികച്ച മത്സരാർഥികളായിരുന്നു അമൃതയും അഭിരാമിയും. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു സഹോദരിമാർക്ക് ലഭിച്ചത്.

  മോഹൻലാലും മമ്മൂട്ടിയും വിദേശത്ത്, മഞ്ജു 'മുംബൈ'യിൽ, താരങ്ങളുടെ ഓണം...

  അമൃതയും അഭിരാമിയും പങ്കുവെയ്ക്കുന്ന ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാവാറുണ്ട്. മികച്ച പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് അമൃതയുടെ ഓണാഘോഷ ചിത്രമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത തന്റെ ഓണാഘോഷവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിൽ ആദ്യ ഭർത്താവ് ബാലയുടെ വിവാഹം ചർച്ചയായിരുന്നു. ഉത്രാടദിവസം പങ്കുവെച്ച പോസ്റ്റിലായിരുന്നു ആദ്യം ബാലയുടെ രണ്ടാം വിവാഹം ചർച്ചയായത്. എന്നാൽ പിന്നീടും അമൃത സന്തോഷമായി ഓണം ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

  ''നാളെ നമ്മുടെ പൊന്നോണം, തിരുവോണം.. തിരുവോണം വരവേൽക്കാനായി ഞാനും കാത്തിരിക്കുകയാ. എല്ലാവർക്കും ഇത്തിരി നേരത്തെ തിരുവോണ ദിന ആശംസകൾ. ഒരുപാട് ഒരുപാട് സ്നേഹത്തോടെ എന്നായിരുന്നു അമൃത ആദ്യം കുറിച്ചത്. ഓണം വന്നേ, തിരുവോണം വന്നേ. എല്ലാവർക്കും എന്റെ തിരുവോണാശംസകൾ'' എന്ന് കുറിച്ചിരുന്നു. കേരള സാരിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. സാധാരണ പോലെ തന്നെ അമൃതയുടെ പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. അമൃതയുടെ പോസ്റ്റ് ചുവടെ ബാലയെ കുറിച്ചും അദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തെ കുറിച്ചുമുള്ള കമന്റുകളുണ്ടായിരുന്നു.

  അമൃത, നിങ്ങളാണ് ശരി എന്ന് ബോധം ഉള്ളവര്‍ മനസ്സിലാക്കും. ഇനി ധൈര്യമായി മുന്നോട്ട് പോവുകയെന്നുമായിരുന്നു കമന്റ്. ഈ കമന്റിന് പിന്നാലെ നിരവധി ചോദ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. തനിക്ക് ബാലയിൽ നിന്നും അനുഭവങ്ങൾ ഉണ്ടായോ, അവരുടെ പേർസണൽ കാര്യങ്ങൾ എന്നായിരുന്നു ഒരാളുടെ ചോദ്യം. നല്ല തമാശ. ഇങ്ങനെ ഒരു കമന്റിന്റെ ആവശ്യം എന്താ, അമൃത പറഞ്ഞോ വിഷമം ആണെന്ന് ശ്ശെടാ എന്നായിരുന്നു വേറൊരാളുടെ കമന്റ്. വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള കമന്റുകൾക്കൊപ്പം തന്നെ അമൃതയ്ക്കും കുടുംബത്തിനും ഓണാംശസകളുമായി പ്രേക്ഷകരും എത്തിയിരുന്നു.

  ബാലയുടെ വിവാഹത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യം കനക്കുമ്പോൾ മറ്റൊരു മറ്റൊരു പോസ്റ്റും അമൃതയുടേതായി പ്രത്യക്ഷപ്പെട്ടുണ്ട്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഗായികയുടെ പുതിയ പോസ്റ്റെന്നാണ് ആരാധകർ പറയുന്നത്. മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടുള്ള അമൃതയുടെ പോസ്റ്റ് ചർച്ചയായിട്ടുണ്ട്. ''ബാലയ്ക്കുള്ള കൊട്ടാണ്'' ഇതെന്നാണ് ആരാധകർ പറയുന്നത്. ' അമൃതയുടെ വാക്കുകൾ ഇങ്ങനെ... ''

  പാപ്പു : "അമ്മക്ക് ഓണത്തിന് എന്താ ഏറ്റവും ഇഷ്ട്ടം ? ..."
  "പപ്പൂന്റെ ഉമ്മ "
  പാപ്പു : ""അപ്പൊ എന്നെ മാത്രം മതിയോ ...?"
  " പാപ്പൂനെ മാത്രം മതി... "
  പാപ്പു : " 🥰 എന്റെ ചക്കര അമ്മക്ക്, എന്റെ ചക്കര ഉമ്മ'' . ഇതിൽ കൂടുതൽ ജീവിതത്തിൽ എന്താണ് വേണ്ടത്. അവൾ എന്നെ പൂർണ്ണയാക്കുന്നു എന്നായിരുന്നു
  പോസ്റ്റ്. ഇതും സോഷ്യൽ മീഡിയയിൽ വൈറാലായിട്ടുണ്ട്. അമൃതയുടെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

  ഒരു മാതൃ ഹ്യദയത്തിന് ഇതിൽ കൂടുതൽ എന്തു വേണം.really heart touching May Allah bless you ,അമ്മയ്ക്കൊരുമ്മ ,ബാലക്കിട്ടൊരു കൊട്ട്, ബാലയുടെ കല്യാണം ഉറപ്പിചേൽ പിന്നെ അർത്ഥം വച്ചുള്ള പോസ്റ്റുകളാണല്ലോ,ഒരു അമ്മക്ക് ജീവിക്കാൻ തന്റെ കുഞ്ഞു മാത്രം മതി.. Be strong.. ഈ ജീവിതം അവൾക്ക് വേണ്ടി മാത്രം ആവട്ടെ.. നമ്മുടെ കുഞ്ഞിനെ നമ്മൾ സ്നേഹിക്കുന്ന പോലെ സ്നേഹിക്കാൻ അച്ഛൻ കണ്ടെത്തുന്ന അമ്മ യോ അമ്മ കണ്ടെത്തുന്ന ഒരു അച്ഛനോ ആവില്ല.. മോളെ നോക്കി നന്നായി ജീവിക്കു... എല്ലാ ആശംസകളും... എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭി്ക്കുന്നത്.

  ദിവസങ്ങൾക്ക് മുമ്പാണ് ബാലയുടെ വിവാഹ വാർത്ത പുറത്ത് വരുന്നത്. ഇതിനും മുൻപ് തന്നെ കല്യാണത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിരുന്നുവെങ്കിലും ബാല അതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ നടൻ തന്നെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് ക്രിക്കറ്റ് താരം ശ്രീശാന്ത് ബാലയുടെ ഭാര്യയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരുന്നു. ശ്രീശാന്തിന്റെ വീഡിയോ ബാല സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ എലിസബത്തിനും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ മറ്റൊരു വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2010 ൽ ആയിരുന്നു ബാലയും അമൃതയും വിവാഹിതരാവുന്നത് . പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിയുകയായിരുന്നു. . , വിവാഹമോചനത്തിന് ശേഷം അമ്മ അമൃതയ്ക്കൊപ്പമാണ് അവന്തിക കഴിയുന്നത്.

  ബാലയുടെ ഭാര്യയെ മലയാളികളെ കാണിച്ച് ശ്രീശാന്ത്..വീഡിയോ കണ്ടോ

  അമൃത സുരേഷ് ഇൻസ്റ്റഗ്രാം പോസ്റ്റ്

  English summary
  Bigg Boss Malayalam Season2 Fame Amrutha Suresh Post About Her Future life, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X