For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവില്‍ അവരെ കാണാന്‍ ശ്വേത മേനോന്‍ എത്തി, ബിഗ് ബോസിലെ ഏറ്റവും നല്ല കൂട്ടുകാര്‍! പുറത്തും അധോലോകം!!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ അവസാനിച്ചിരിക്കുകയാണ്. ജൂണ്‍ 24 ന് ആരംഭിച്ച ഷോ സെപ്റ്റംബര്‍ 30 നായിരുന്നു അവസാനിച്ചത്. മത്സരത്തില്‍ സാബു മോന്‍ അബ്ദുസമദ് ആയിരുന്നു വിജയിച്ചത്. പേളി മാണിയായിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. സാബു വിജയിക്കണമെന്ന ആഗ്രഹമായിരുന്നു പുറത്ത് പോയ മത്സരാര്‍ത്ഥികളെല്ലാം പറഞ്ഞിരുന്നത്.

  മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ്, പ്രണവ്, ഈ വര്‍ഷം ഹിറ്റാക്കിയത് ഇവരാണ്! ഹിറ്റ് മാത്രമല്ല കോടികളുമുണ്ട്!

  പതിനാറ് മത്സരാര്‍ത്ഥികളുമായിട്ടായിരുന്നു ഷോ ആരംഭിച്ചത്. എലിമിനേഷനിലൂടെ പുറത്ത് പോയ മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ നടി ശ്വേത മേനോനും ശ്രീലക്ഷ്മിയും മാത്രം തിരിച്ചെത്തിയിരുന്നില്ല. ഇവര്‍ എന്ത് കൊണ്ട് വന്നില്ലെന്ന് പ്രേക്ഷകരും ചോദിച്ചിരുന്നു. ഇപ്പോള്‍ സാബുവിനെ കാണാന്‍ ശ്വേത എത്തിയിരിക്കുകയാണ്.

  ഭക്തരുടെ നിലവിളി കേട്ടാൽ പ്രത്യക്ഷപ്പെടുന്ന ദൈവം! കൊച്ചുണ്ണി ചുമ്മാ വന്നങ്ങ് അത്ഭുതപ്പെടുത്തും,

  ബിഗ് ബോസ്

  ബിഗ് ബോസ്

  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം വലിയ ജനപ്രീതി നേടിയാണ് അവസാനിച്ചത്. ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള ടെലിവിഷന്‍ പരിപാടിയാണെങ്കിലും തുടക്കത്തില്‍ മലയാളത്തില്‍ കാര്യമായി വിജയിച്ചിരുന്നില്ല. പിന്നീടിങ്ങോട്ട് ഫാന്‍സ് ക്ലബ്ബുകളും മറ്റും ആരംഭിച്ചതോടെ ബിഗ് ബോസ് ചര്‍ച്ച ചെയ്യപ്പെട്ടു. പലവിധ കാര്യങ്ങളിലൂടെ പ്രേക്ഷകര്‍ ബിഗ് ബോസ് കാണാന്‍ തുടങ്ങിയിരുന്നു. സാബു, അര്‍ച്ചന, പേളി, ഷിയാസ് എന്നിങ്ങനെയുള്ളവര്‍ വിജയിക്കുമെന്നായിരുന്നു ആദ്യം മുതലെയുള്ള പ്രവചനങ്ങള്‍. ഒടുവില്‍ സാബു തന്നെ വിജയിച്ചിരിക്കുകയാണ്.

  തിരിച്ച് വന്ന മത്സരാര്‍ത്ഥികള്‍

  തിരിച്ച് വന്ന മത്സരാര്‍ത്ഥികള്‍

  ഒരോ ഘട്ടങ്ങളിലായി പുറത്ത് പോയ മത്സരാര്‍ത്ഥികള്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം വീണ്ടും തിരിച്ച് വന്നതിന്റെ സന്തോഷം എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഒപ്പം താമസിച്ചിരുന്നവരുമായി സൗഹൃദം പുലര്‍ത്തിയും അടികൂടിയും മറ്റും എല്ലാവരും ആ ദിവസം ആഘോഷമാക്കിയിരുന്നു. എന്നാല്‍ അവിടെ രണ്ട് പേരുടെ അസാന്നിധ്യമാണ് പ്രേക്ഷകര്‍ ആദ്യം തിരിച്ചറിഞ്ഞത്. നടി ശ്വേത മേനോനും ശ്രീലക്ഷ്മിയും തിരിച്ച് വരാത്തത് എന്തായിരുന്നു എന്നാണ് എല്ലാവര്‍ക്കും അറിയാനുണ്ടായിരുന്നത്.

  ശ്വേത എന്ത് കൊണ്ട് വന്നില്ല

  ശ്വേത എന്ത് കൊണ്ട് വന്നില്ല

  സാബുവിനോടുള്ള അസൂയ കാരണമാണ് ശ്വേത മേനോന്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ വാരത്തതെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ അച്ഛന്‍ മരിച്ചതിനാലാണ് ഫിനാലെയ്ക്ക് പങ്കെടുക്കാതിരുന്നതെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു. സാബുവിനോടുള്ള അസൂയയാണെന്ന് ചിലര്‍ പറഞ്ഞത് താന്‍ കേട്ടിരുന്നുവെന്നും തന്റെ സ്വഭാവം അറിയാവുന്നവര്‍ക്ക് അറിയാം. താന്‍ അത്തരത്തിലുള്ള ഒരു ആളല്ലെന്നും ശ്വേത പറഞ്ഞിരുന്നു.

  സാബുവിനെ കാണാനെത്തി..

  ഒടുവില്‍ ശ്വേത എല്ലാവരെയും കാണാന്‍ എത്തിയിരിക്കുകയാണ്. രഞ്ജിനി ഹരിദാസ് ഫേസ്ബുക്ക് പേജിലൂടെയാണ് ശ്വേതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സാബുവുമുണ്ടായിരുന്നു. മൂന്ന് പേരും അതീവ സന്തോഷത്തോടെ നില്‍ക്കുന്നൊരു ചിത്രമാണ് രഞ്ജിനി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വന്നിട്ടില്ല.

  പേർളി ശ്രീനി വിവാഹനിശ്ചയം ഉടന്‍ | filmibeat Malayalam
  നല്ല കൂട്ടുകാര്‍

  നല്ല കൂട്ടുകാര്‍

  ബിഗ് ബോസിന്റെ തുടക്കം മുതല്‍ ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു രഞ്ജിനി, സാബു, ശ്വേത എന്നിവര്‍. വിന്നറാവാന്‍ മൂവര്‍ക്കും സാധ്യതകളുണ്ടായിരുന്നു. രഞ്ജിനിയും ശ്വേതയും മാത്രം എലിമിനിനേഷനില്‍ വരികയും ശ്വേത മേനോന്‍ പുറത്താവുകയുമായിരുന്നു. ഹൗസിനുള്ളില്‍ എത്തിയത് മുതല്‍ ശ്വേതയും രഞ്ജിനിയും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. എലിമിനേഷനിലും ഇരുവരും ഒരുപോല വന്നതോടെ പ്രേക്ഷകരും കണ്‍ഫ്യൂഷനിലായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ശ്വേത മേനോന്‍ തിരികെ വരുമെന്ന് പലരും കരുതിയിരുന്നെങ്കിലും അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല.

  ബാലഭാസ്‌കറിന് പകരക്കാരനോ? ബാലുവിന്റെ മരണത്തിന് പിന്നാലെ വിവാദങ്ങള്‍! മറുപടിയുമായി ശബരീഷ് പ്രഭാകര്‍!!

  English summary
  Bigg Boss Malayalam: Shwetha Menon meet Ranjini and Sabu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X