For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹിച്ചു, ഗായത്രിക്കൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി ദിൽഷ

  |

  ബിഗ് ബോസ് സീസൺ നാല് ഏറെ നാടകീയതകൾക്കൊടുവിലാണ് തിരശ്ശീല വീണത്. ദിൽഷ പ്രസന്നനെ പ്രേക്ഷകർ വോട്ടിങ്ങിലൂടെ വിജയിയായി തിരഞ്ഞെടുക്കുകയും ചെയ്തു. അവസാന നിമിഷം വരെ ശക്തമായ മത്സരം കാഴ്ചവെച്ചാണ് വിജയ കീരിടം ദിൽഷ നേടിയത്. ഷോയിലെ ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌ക് വിജയിച്ചാണ് ദിൽഷ ഫൈനൽ ഫൈവിലേക്ക് എത്തിയത്.

  ഫിനാലെ വോട്ടിംഗിങ്ങിൽ ബ്ലെസ്ലിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ.

  ബിഗ് ബോസ് ഷോയുടെ ആദ്യ പകുതിവരെ വലിയ രീതിയിലുള്ള ഇടപെടലുകളൊന്നും നടത്താത്തത് കൊണ്ട് തന്നെ അവസാനം ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർത്ഥിയാണ് ദിൽഷ. അർഹതയില്ലാതെയാണ് ബിഗ് ബോസ് വിജയി ആയത് എന്നുവരെ പറഞ്ഞു. ശക്തമായ രീതിയിലുള്ള ഡിഗ്രേഡിങ്ങും ദിൽഷക്കെതിരെ നടന്നിരുന്നു. റോബിൻ ബ്ലെസ്ലി സൗഹൃദത്തിൻ്റെ പേരിലും വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. ആദ്യമൊക്കെ ദിൽഷയും വിമർശനങ്ങളെ ശ്രദ്ധിച്ചില്ലെങ്കിലും വീട്ടുകാരെ പറഞ്ഞ് തുടങ്ങിയപ്പോൾ തിരിച്ച് പ്രതികരിച്ചു.

  എന്നാൽ പിന്നീട് അങ്ങോട്ട് വിമർശനങ്ങളെ അതിൻ്റെ വഴിക്ക് വിടുകയായിരുന്നു. ദിൽഷക്ക് ആദ്യം മുതൽ തന്നെ പിന്തുണ നൽകിയ താരമാണ് ഗായത്രി സുരേഷ്. ബിഗ് ബോസിൻ്റെ സ്ഥിരം പ്രേക്ഷക കൂടിയാണ് ഗായത്രി. ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്ന വേളയിൽ തൻ്റെ ഇഷ്ട മത്സരാർത്ഥി ദിൽഷയാണെന്ന് ഗായത്രി പറഞ്ഞിരുന്നു. അതിന് കാരണങ്ങളായി പറഞ്ഞത് ഇങ്ങനെയാണ്.

  'തനിക്ക് ചുറ്റുമുള്ളവരോടും വളരെയധികം ബഹുമാനത്തോടെ പെരുമാറുന്നു. ആദ്യത്തെ വനിത ക്യാപ്റ്റൻ, ടിക്കറ്റ് ടു ഫിനാലെ വിജയി. ഇമോഷണലി ഇന്റലിജന്റ്, മറ്റുള്ളവരെക്കുറിച്ചുള്ള കരുതൽ, അസൂയ ഇല്ല, നല്ല സുഹൃത്ത്, കുട്ടിയപോലെ ജിജ്ഞാസയുള്ളവൾ, തമാശക്കാരി, ദയയേയും പോസിറ്റിവിറ്റിയേയും പിന്തുണക്കുന്നവൾ', ഗായത്രി ദിൽഷയെക്കുറിച്ച് പറഞ്ഞത്.

  Also Read: കുഞ്ഞിന്റെ കാതുകുത്ത്; പുത്തൻ സർപ്രൈസൊരുക്കി അനു, ആകാംക്ഷയിൽ ആരാധകർ

  എല്ലാവർക്കും ആത്മാവുണ്ട്. അതിന്റെ ക്വാളിറ്റിയിലാണ് കാര്യം. ദിൽഷയുടെ ആത്മാവ് പരിശുദ്ധവും നന്മയുള്ളതുമാണ്. അവൾ ജയിക്കുകയാണെങ്കിൽ, ബുദ്ധിമതിയായ, ബഹുമാനമുള്ള, ദയയുള്ള, തമാശ പറയുന്നൊരാൾ എങ്ങനെയായിരിക്കണം എന്ന സന്ദേശമാകും പുറത്തേക്ക് എത്തുന്നത്. നന്മ പ്രചരിപ്പിക്കുക, ഇന്നത്തെ കാലത്ത് അത് വളരെ അപൂർവ്വമായ കാര്യമാണ്. ബഹളമുണ്ടാക്കുന്നത് നിങ്ങളെ കരുത്തരാക്കില്ല. ശാന്തതയാണ് സൂപ്പർ പവർ, ഗായത്രി കൂട്ടിച്ചേർത്തു.

  Also Read: ഫാസിൽ സാറിൻ്റെ സിനിമയാണെങ്കിൽ ചെയ്യാം, റാംജി റാവു സ്പീക്കിങ്ങ് സിനിമയിലെ അനുഭവം പങ്കുവെച്ച് നടി രേഖ

  ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ദിൽഷ ഗായത്രിയോട് നന്ദി പറഞ്ഞിരുന്നു. സമയമാകുമ്പോൾ തമ്മിൽ കാണാമെന്നും പറഞ്ഞു. ഇപ്പോഴിത ഇരുവരും തമ്മിൽ നേരിട്ട് കണ്ട വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കണ്ടു, സംസാരിച്ചു എന്ന് മാത്രമല്ല ഒന്നിച്ച് ഒരു അടിപൊളി ഡാൻസും കളിച്ചു. രണ്ട് പേരും പൊളിച്ചു എന്നാണ് പലരുടെയും കമന്റുകൾ.

  നിങ്ങളെ വ്യക്തിപരമായി കാണാൻ ഞാൻ ആഗ്രഹിച്ചു. പോസിറ്റീവ് വൈബ്സ് മറ്റുള്ളവർക്ക് നൽകുന്ന നല്ലൊരു വ്യക്തിയാണ് നിങ്ങൾ, എന്നാണ് ദിൽഷ ഗായത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞത്.

  Also Read: ഐശ്വര്യ-ധനുഷ് വേർപിരിയലിൽ അസ്വസ്ഥരായ രജനികാന്ത് കുടുംബത്തിലേക്ക് സന്തോഷ വാർത്ത

  Recommended Video

  Dilsha Prasannan In Saree: പട്ടു സാരികൾ മാറി മാറി ഉടുത്ത് ദിൽഷ | കിടിലൻ ലുക്ക് | *BiggBoss

  ട്രോളുകൾ കൂടുതലായി ഏറ്റുവാങ്ങേണ്ടി വന്ന സിനിമ നടിയാണ് ഗായത്രി സുരേഷ്. 2015 മുതലാണ് ഗായത്രി അഭിനയ രംഗത്ത് സജീവമാകുന്നത്. അരങ്ങേറ്റം മലയാളത്തിലൂടെ ആയിരുന്നെങ്കിലും താരം ഇപ്പൊൾ തെലുങ്ക് സിനിമ രംഗത്ത് സജീവമാണ്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് ഗായത്രി സുരേഷ്. റീൽസും ഫോട്ടോ ഷൂട്ടുമായി എത്തുന്ന താരം തന്റെ അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ഇതിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

  Read more about: bigg boss
  English summary
  Bigg Boss season 4 winner Dilsha Prasannan And Gayathri Suresh meet up and dance goes viral On Social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X