For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദൃശ്യം 2- ൽ അഭിനയിക്കാതിരുന്നതിന്റെ കാരണം ഇതാണ്, പ്രതിഫലം കുറവോ, വെളിപ്പെടുത്തി ബിജു മേനോൻ

  |

  മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം2 ന് വേണ്ടി. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മോഹൻലാൽ അവതരിപ്പിച്ച ജോർജ്ജ്കുട്ടിയുടെ കുടുംബത്തിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത് ആദ്യ ഭാഗം എവിടെയാണോ അവസാനിപ്പിച്ചത് അവിടെ നിന്നായിരുന്നു രണ്ടാ ഭാഗം ആരംഭിച്ചത് മോഹൻലാൽ, മീന, ലാൽ, ആശ ശരത്. അൻസിബ ഹസ്സൻ, കലാഭവൻ ഷാജോൺ എന്നിവരായിരുന്നു ആദ്യഭാഗത്തിലുണ്ടായിരുന്നത്. ഇവരെ കൂടാതെ അഞ്ജലി നായർ, മുരളി ഗോപി,സുമേഷ് ചന്ദ്രൻ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ എത്തിയിരുന്നു. കലാഭവൻ ഷാജോൺ രണ്ടാം ഭാഗത്തിൽ ഇല്ലായിരുന്നു.

  Biju Menon,

  ഋഷിയെ വിമർശിച്ച് സൂര്യ, പൊട്ടിത്തെറിച്ച് മിത്ര, കൂടെവിടെയുടെ പുതിയ എപ്പിസോഡ്

  ഇപ്പോഴിത ചിത്രത്തിലേയ്ക്കുളള ക്ഷണം നിരസിച്ചതിനെ കുറിച്ച് നടൻ ബിജുമേനോൻ പറയുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിഫലം കുറഞ്ഞതിന്റെ പേരിലാണ് സിനിമ ഉപേക്ഷിച്ചതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ സത്യാവസ്ഥ തുറന്ന് പറയുകയാണ് താരം. കൂടാതെ പുറത്ത് പ്രചരിച്ച വാർത്തകളെ കുറിച്ചും നടൻ പ്രതികരിച്ചിട്ടുണ്ട്. ബിജു മേനോന്റെ വാക്കുകൾ ഇങ്ങനെ...'' 'ദൃശ്യം 2ൽ അഭിനയിക്കാൻ കഴിയാതെ പോയത് മറ്റൊരു സിനിമയുടെ തിരക്ക് വന്നതിനാലാണ്, പ്രതിഫലം കൂട്ടിയതാണെന്നൊക്കെയുള്ള കാരണങ്ങള്‍ എന്നെ അറയുന്നവര്‍ പറയില്ല. പക്ഷേ സിനിമാ കണ്ടപ്പോള്‍ വലിയ നഷ്ടമായി തോന്നിയെന്നും'' ബിജു മേനോൻ പറയുന്നു.

  എലീനയുടെ അച്ഛനും അമ്മയ്ക്കും പറയാനുള്ള സന്ദേശം എന്താണ്, വിവാഹ സാരിയിലെ സർപ്രൈസ് തിരഞ്ഞ് ആരാധകർ

  സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam

  താരരാജാക്കന്മാരായ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറച്ചുമുള്ള നടന്റെ വാക്കുകൾ ചർച്ചയാവുന്നുണ്ട്. ഇരുവരും മലയാള സിനിമയുടെ നെടുതൂണായി നിൽക്കുന്നതിന്റെ കാരണമാണ് ബിജു മേനോൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...''മമ്മൂട്ടിയും മോഹന്‍ലാലും തനിക്ക് അത്ഭുതം പോലെയാണെന്നാണ് ബിജു മേനോന്‍ . ബഹുമാനം കലര്‍ന്ന ആരാധനയോടെയാണ് അവര്‍ക്കൊപ്പം അഭിനയിക്കുന്നത്. അന്ന് അവര്‍ കഠിനാധ്വാനം ചെയ്യുന്നത് മനസിലായില്ലായിരുന്നു. അന്ന് സിനിമ അങ്ങനെയായിരുന്നു. ഇപ്പോള്‍ അതിലേക്ക് നോക്കുമ്പോഴാണ് അവരൊക്കെ എന്തോരം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് മനസിലാവുന്നത്.

  വളരെ കുറഞ്ഞ സമയം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുക, ഒരേ സമയം രണ്ടും മൂന്നും സിനിമകള്‍ ചെയ്യുക, അത്രയും മനോഹരമായ കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് ചെയ്യുന്നത് വളരെ സ്ട്രെയിന്‍ ഉള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ഇന്നും അവര്‍ മലയാള സിനിമയുടെ നെടുംതൂണുകളായി നിലനില്‍ക്കുന്നത്''.

  ഈ അഭിമുഖത്തിൽ തന്നെ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ചും അടുത്ത ബന്ധത്തെ കുറിച്ചും നടൻ പറയുന്നുണ്ട്. ബിജു മേനോന് സഹോദരതുല്യനാണ് അദ്ദേഹം. ബിജു മേനോന് വിവാഹത്തിന് സഹോദരന്റെ സ്ഥാനത്ത് നിന്ന് വസ്ത്രം വാങ്ങി കൊടുത്തിരുന്നു. ഇപ്പോഴും ഈ ബന്ധം ഇരുവരും കാത്തു സൂക്ഷിക്കുന്നുണ്ട്. ബിജു മേനോന്റെ വാക്കുകൾ ഇങ്ങനെ... ''സുരേഷ് ഗോപി വളരെ സത്യസന്ധനായ മനുഷ്യനാണ്. ഒരാളുടെ വേദന പെട്ടെന്ന് മനസ്സിലാകും. ആദ്യ സിനിമയ്ക്ക് ശേഷമുള്ളൊരു സിനിമയില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന എന്നെ വിളിച്ച് അദ്ദേഹം അടുത്തിരിത്തി. മമ്മൂക്കയും മോഹന്‍ലാലുമായിട്ടൊക്കെ അത്രയും അടുത്ത് ഇടപെടാന്‍ ധൈര്യ കുറവുണ്ട്. അവരെ ചെറുപ്പം മുതലൊക്കെ കാണുന്നതല്ലേ. ബിജു മേനോൻ അഭിമുഖത്തില്‍ പറഞ്ഞു.

  'ആർക്കറിയാം' ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ബിജു മേനോൻ ചിത്രം. അണിയറയിൽ നിരവധി ചിത്രങ്ങൾ നടന്റേതായി ഒരുങ്ങുന്നുണ്ട്. മധു വാര്യർ സംവിധാനം ചെയ്ത 'ലളിതം സുന്ദരം' ആണ് പുറത്ത് ഇറങ്ങാനുള്ള ബിജു മേനോന്റെ ചിത്രം. മഞ്ജു വാര്യർ ആണ് നായികയായി എത്തുന്നത്. സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലും നടൻ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  Read more about: biju menon mohanlal
  English summary
  Biju Menon Opens Up Why He Not Accept Mohanlal Movie Drishyam 2's Offer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X