For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ലൊരു അച്ഛനാവാനുള്ള ശ്രമത്തിലാണ്! വിജയിക്കും! ശ്രീലതയുടെ വിയോഗത്തിന് ശേഷം ബിജുനാരായണന്‍ പറയുന്നത്!

  |

  വേറിട്ട ആലാപന ശൈലിയുമായി പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ ഗായകരിലൊരാളാണ് ബിജു നാരായണന്‍. കുട്ടിക്കാലം മുതലേ സംഗീതം പഠിച്ച അദ്ദേഹം പത്തുവെളുപ്പിന് എന്ന ഗാനത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. വെങ്കലമെന്ന ചിത്രത്തിലെ ഈ ഗാനമാണ് അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്നതെന്ന് പലരും പറഞ്ഞിരുന്നു. മറ്റ് ഗായകര്‍ക്ക് ട്രാക്ക് പാടിയായിരുന്നു അദ്ദേഹവും തുടങ്ങിയത്. എംജി യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിലും തിളങ്ങിയിരുന്നു ബിജു നാരായണന്‍. ശ്രീലതയെയായിരുന്നു അദ്ദേഹം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അടുത്തിടെയായിരുന്നു ശ്രീലത വിടവാങ്ങിയത്.

  കാന്‍സര്‍ രോഗമായിരുന്നു ശ്രീലതയ്ക്ക്. അവസാനസമയത്തെ ആഗ്രഹങ്ങളെല്ലാം ചെയ്തുകൊടുക്കാനായിരുന്നുവെന്നും ബിജു നാരായണന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുന്‍പൊരിക്കല്‍ പറഞ്ഞ ഒരാഗ്രഹം തനിക്ക് സാധിപ്പിച്ചു കൊടുക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയില്‍ പങ്കെടുത്തപ്പോഴും ശ്രീലതയെക്കുറിച്ച് വാചാലനാവുകയായിരുന്നു ബിജു നാരായണന്‍.

  ലൂക്കയിലെ ആ ലിപ് ലോക്ക് സീന്‍ വെട്ടിമാറ്റിയതെന്തിനാണ്! ചങ്ക് തകര്‍ന്ന് സംവിധായകന്‍റെ ചോദ്യം!

  എന്‍റെ വേദിയല്ല അമ്മയുടെയാണ്! തൊണ്ടയിടറി വാക്കുകള്‍ കിട്ടാതെ നീരജ് മാധവ്! കുറിപ്പ് വൈറലാവുന്നു!

  ഏത് ദു:ഖത്തേയും അതിജീവിക്കാന്‍ സംഗീതത്തിന് കഴിയുമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പലരും പറയാറുണ്ട്. എന്നാല്‍ ഈ സപ്പോര്‍ട്ട് കൊണ്ട് താങ്ങാന്‍ കഴിയുന്നതല്ല അത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പിന്തുണയുണ്ട്. 21 വര്‍ഷമായി തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. അതിനും 10 വര്‍ഷം മുന്‍പുള്ള ബന്ധമാണ് തങ്ങളുടേതെന്നും ബിജു നാരായണന്‍ പറയുന്നു. 31 വര്‍ഷമായിട്ടുള്ള ബന്ധമാണ്. പ്രീഡിഗ്രിയും ഡിഗ്രിയും ഒരേ ക്ലാസിലായിരുന്നു. അത് കഴിഞ്ഞ് അവള്‍ എല്‍എല്‍ബിക്ക് പോയിരുന്നു. അത് കഴിഞ്ഞ് എംഎയും ഒരുമിച്ചിരുന്നു. അത്രയും വലിയൊരു ബന്ധം പെട്ടെന്നൊരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുന്നത് വലിയ ആഘാതമാണ്.

  ഒരു വര്‍ഷമായി അസുഖാവസ്ഥയിലായിരുന്നു. ഡോക്ടര്‍ തന്നെ അതേക്കുറിച്ച് പറഞ്ഞിരുന്നു. ഇത് മാറില്ല, പിന്നെ പരമാവധി സമയം നീട്ടിക്കിട്ടുകയെന്ന കാര്യം മാത്രമേ ചെയ്യാനാവുള്ളൂയെന്ന് പറഞ്ഞിരുന്നു. മറ്റൊരു പ്രതീക്ഷയും വെക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. താനും മക്കളും കുടുംബാംഗങ്ങളുമെല്ലാം ഇതേക്കുറിച്ച് ബോധ്യമുള്ളവരായിരുന്നു. അവളുടെ പ്രിയപ്പെട്ട പാട്ട് കേട്ടപ്പോള്‍ വേറെ ലോകത്തായിരുന്നു.

  താന്‍ നല്ലൊരു അച്ഛനാണോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ശ്രീലത തന്നെയായിരുന്നു മക്കളുടെ കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. പരിപാടികളും റെക്കോര്‍ഡിംഗുകളുമൊക്കെയായി താന്‍ പുറത്തായിരിക്കും. ബന്ധങ്ങള്‍ നല്ല രീതിയിലുണ്ടെങ്കിലും അവരെല്ലാം അമ്മയോടായിരുന്നു പറയാറുള്ളത്. ആണ്‍കുട്ടികള്‍ക്ക് അമ്മമാരോടാണല്ലോ അടുപ്പം. സൂര്യനായിത്തഴുകിയെന്ന ഗാനം പാടുമ്പോള്‍ പലപ്പോഴും താന്‍ പറയാറുണ്ട് , തന്റെ മക്കള്‍ക്ക് അമ്മയോടാണ് കൂടുതല്‍ അറ്റാച്ച്‌മെന്റ് എന്ന്. നല്ലൊരു അച്ഛനാവാനുള്ള ശ്രമത്തിലാണ് താന്‍. അത് വിജയിക്കും എന്നുറപ്പുണ്ട്.

  മക്കള്‍ക്കൊപ്പം ജീവിച്ച് മതിയായില്ലെന്ന് ശ്രീലത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മക്കളുടെ കൂടെ കുറച്ച് കാലം കൂടി ജീവിക്കണമെന്നുണ്ടായിരുന്നു. മൂത്ത മകനായ സിദ്ധാര്‍ത്ഥ് ബെംഗലുരുവില്‍ എല്‍എല്‍ബിക്ക് പഠിക്കുകയാണ്. മൂന്നാം വര്‍ഷമാണ് ഇപ്പോള്‍. ഇളയ ആളായ സൂര്യനാരായണന്‍ പത്താം ക്ലാസിലാണ്. സിദ്ധുവിന്റെ പാട്ട് കേള്‍ക്കണമെന്ന് ഇടയ്ക്ക് പറഞ്ഞിരുന്നു. ശ്രീരാഗമോ, തിരനുരയും ഈ ഗാനങ്ങള്‍ പഠിച്ച് റെക്കോര്‍ഡ് ചെയ്ത് അവന്‍ അയച്ചിരുന്നു. അവസാന ദിവസങ്ങളില്‍ ആ പാട്ട് ആവര്‍ത്തിച്ച് കേട്ടിരുന്നു. മരുന്ന് കഴിക്കാതെയിരിക്കുമ്പോള്‍ ആ പാട്ട് പ്ലേ ചെയ്ത് കൊടുക്കുമായിരുന്നു. ഹോംനഴ്‌സുണ്ടായിരുന്നുവെങ്കിലും എല്ലായ്‌പ്പോഴും ഇളയമോനുമുണ്ടായിരുന്നു.

  Read more about: singer ഗായകന്‍
  English summary
  Biju Narayanan Talking About Sreelatha.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X