For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ പൊട്ട് കൊള്ളാമോ, ആർഷ ഭാരത സംസ്കാരത്തിൽപ്പെടുമോ, ദിയ സനയുടെ വാക്കുകൾ ചർച്ചയാകുന്നു

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ദിയ സന. സാബു മോൻ വിജയിയായ സീസൺ ഒന്നിലായിരുന്നു ദിയയും എത്തിയത്. ബിഗ് ബോസിലൂടൊണ് താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് 42ാം ദിവസമാണ് ദിയ ഹൗസിൽ നിന്ന് പുറത്ത് പോകുന്നത്. സീസൺ 1 ലെ വളരെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു ദിയ സന.

  ഇങ്ങനേയും സാരി ഉടുക്കാമോ, സാരിയിൽ ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്

  സോഷ്യൽ മീഡിയയിൽ സജീവമാണ് ദിയ. തന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദിയ സനയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ നടൻ ഉണ്ണി മുകുന്ദന്റെ ഫേസ് ബുക്ക് പോസ്റ്റിനെ ട്രോളി കൊണ്ടാണ് ദിയ രംഗത്ത് എത്തിയിരിക്കുന്നത്.

  കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു വർക്കല എസ് ഐ ആനി ശിവയെ അഭിനന്ദിച്ച് കൊണ്ടുളള നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. വലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. നടന്റെ കുറിപ്പ് നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. രൂക്ഷമായ വിമർശനമാണ് നടനെതിരെ ഉയർന്നത്. വലിയ പൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണം പുതിയ അറിവിന് നന്ദിയെന്നും ഉണ്ണി മുകുന്ദന് സ്ത്രീ ശാക്തീകരണം എന്താണെന്ന് പറഞ്ഞു കൊടുക്കു.. എന്നിങ്ങനെ നിരവധി വിമർശനങ്ങൾ നടനെതിരെ ഉയന്നിരുന്നു

  സിനിമാ പ്രവർത്തകരും നടനെതിരെ രംഗത്ത് എത്തിയിരുന്നു. സംവിധായകൻ ജിയോ ബേബിയുടെ വക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. 'പ്രിയപ്പെട്ട ഉണ്ണി, മോശം പോസ്റ്റാണ്' എന്നായിരുന്നു ജിയോ ബേബി കുറിച്ചത്. അതേ സമയം ഉണ്ണിയെ പിന്തുണച്ചും നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

  ദിയ തന്റെ ഒരു പൊട്ട് വെച്ച് ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടന്റെ പരാമർശത്തിനെതിരെ രംഗത്ത് എത്തിയത് . ഈ പൊട്ട് കൊള്ളാമോ?? ആർഷഭാരത സംസ്കാരത്തിൽപ്പെടുമോ? ഉണ്ണിയേട്ടന്റെ പൊട്ടായി കൂട്ടിക്കോ എന്നായിരുന്നു... ദിയയുടെ പോസ്റ്റ്. ദിയയുടെ കുറിപ്പ് നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. കൊടുക്കാനുള്ളത് അപ്പോൾ തന്നെ കൊടുക്കണം, തീർച്ചയായും ഇത് ആർഷ ഭാരത സംസ്കാരം തന്നെയാണ്. വളരെ മനോഹരമായി ദിയ സന,കിടു, നന്നായിട്ടുണ്ട് എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. പോസ്റ്റിന് ചുവടെ ദിയയെ ട്രോളിയും ചിലർ എത്തിയിട്ടുണ്ട്. പൊളി മേക്കപ്പ്, ആർഷ ഭാരത സംസ്കാരത്തിൽ പെടില്ല, വേറെ ഏതോ സംസ്കാരത്തിൽപ്പെടും തുടങ്ങിയ കമന്റുകളും ദിയയുടെ ചിത്രത്തിന് ലഭിക്കുന്നണ്ട്.

  Diya sana about her bitter experience from marriage

  ദിവസങ്ങൾക്ക് മുൻപ് തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് പങ്കുവെച്ച് കൊണ്ട് ദിയ രംഗത്ത് എത്തിയിരുന്നു. വിസ്മയയുടെ വിയോഗത്തെ തുടർന്നാണ് തനിക്ക് വിവാഹ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തെ കുറിച്ച് ദിയ വെളിപ്പെടുത്തിയത്. അങ്ങനെ ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത 15 കൊല്ലങ്ങൾക് മുൻപുള്ള ഒരു ദിവസം എന്ന് കുറിച്ചു കൊണ്ടാണ് വിവാഹത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. വാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം മോൾക് തന്ന് പറഞ്ഞു വിട്ടു... സ്വർണവും മൊതലുകളും ഒക്കെ കൊണ്ടോയി... അയാളുടെ സഹോദരിയും അവളുടെ ഭർത്താവും കെട്ടിയവന്റെ ഉമ്മ
  ായും ചേർന്ന് ശാരീരിക മാനസിക ഉപദ്രവം തുടങ്ങിയപ്പോ ഓടി വീട്ടിലെത്തി... അപ്പോഴത്തേക്കും പ്രിയപ്പെട്ടവനായ എനിക്കെന്റെ മോനേ കിട്ടി... അന്നിറങ്ങി ഓടിയത് കൊണ്ട് എന്റെ മോനും ഞാനും സുരക്ഷിതമായി ഇരിക്കുന്നു... വിവരം കെട്ട പ്രായത്തിൽ തലകുനിച്ചു കൊടുക്കേണ്ടി വന്ന ഈ ദിവസത്തെ ആലോചിക്കാൻ പോലും ഇഷ്ടപ്പെടാതെ നാളെ ഒരു പെണ്ണും ഇങ്ങനെ അക്രമത്തിനു ഇരയാക്കരുത് എന്നുറക്കെ പറഞ്ഞുകൊണ്ട് പെണ്ണുങ്ങളെ രക്ഷപ്പെടൂ... പ്രതികരിക്കൂ പ്രതിഷേധിക്കൂ.. എന്നായിരുന്നു ദിയയുടെ പോസ്റ്റ്.

  Read more about: diya sana unni mukundan
  English summary
  Bindi Issue: Bigg Boss Malayalam Season 1 Fame Diya Sana Takes A Jibe Against Unni Mukundan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X