For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം എനിക്ക് വിധിച്ചിട്ടില്ല; ആദ്യ ബന്ധം തകർന്നപ്പോള്‍ മറ്റൊന്നിന് പിന്നാലെ പോയതാണ് തൻ്റെ തെറ്റെന്ന് ചാർമിള

  |

  തെണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായി അഭിനയിച്ചിരുന്ന നടിയാണ് ചാര്‍മിള. സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി ശക്തമായ ചില കഥാപാത്രങ്ങളും ചാര്‍മിള സമ്മാനിച്ചു. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും നിരവധി സിനിമകളില്‍ നായികയായി അവര്‍ അഭിനയിച്ചു. എന്നാല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി. ആദ്യ വിവാഹം പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാമതും വിവാഹിതയായി. അതും പരാജയമായതോടെ മകനൊപ്പം കഴിയുകയായിരുന്നു നടി. വിവാഹജീവിതം തനിക്ക് വിധിച്ചിട്ടുള്ളത് അല്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

  ഒക്ടോബര്‍ രണ്ടിന് നാല്‍പ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് തന്റെ വിശേഷങ്ങള്‍ ചാര്‍മിള പങ്കുവെക്കുന്നത്. അഭിനയിക്കാനുള്ള കഴിവ് ദൈവം തന്നെങ്കിലും വിവാഹത്തിന്റെ പിന്നാലെ പോയതോടെ തനിക്കത് നഷ്ടപ്പെടുകയായിരുന്നു. തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് അതാണെന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു.

  ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല. കുറേ പേര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കും. കുറേ പേര്‍ക്ക് മോശം കാര്യങ്ങളും. എനിക്ക് വിവാഹ ജീവിതത്തില്‍ രാശിയില്ല. അതാണ് സത്യം. ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്. ആദ്യത്തെ ദുരനുഭവത്തില്‍ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണമെന്ന് ഞാന്‍ തീരുമാനിക്കേണ്ടത് ആയിരുന്നു. അഭിനയിക്കാന്‍ ദൈവം കഴിവ് തന്നു. അതില്‍ ശ്രദ്ധികാതെ ഇതിന് പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല. ചിലര്‍ക്ക് കുടുംബ ജീവിതം നന്നാകും. പക്ഷേ ആ പ്രൊഫഷനില്‍ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷന്‍ തന്നു. നല്ല സിനിമകള്‍ തന്നു. ആ സമയത്ത് ഞാന്‍ കുടുംബ ജീവിതം തേടി പോയത് എന്റെ തെറ്റ് തന്നെയാണെന്ന് ചാര്‍മിള പറയുന്നു.

  മലയാളത്തിലെ ഷക്കീല തരംഗത്തിന്റെ കാലത്ത് ചാര്‍മിള അത്തരം സിനിമകളുടെ ഭാഗമായതിനെ കുറിച്ചും ചോദ്യം വന്നിരുന്നു. സത്യത്തില്‍ താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. മമ്മി സെഞ്ച്വിറിയുടെ സ്വര്‍ണ മെഡല്‍ എന്നൊരു സിനിമ ചെയ്തു. അതിന് ശേഷം അവര്‍ എന്നെ മധുരം എന്ന സിനിമയിലേക്ക് ക്ഷണിച്ചു. എന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്. ആ സിനിമയില്‍ മോശം സീനുകളുണ്ടായിരിക്കാം. പക്ഷെ എന്റെ രംഗങ്ങളില്‍ ബോഡി ഡബിളിനെ വച്ച് മോശം രംഗങ്ങളൊന്നും തിരുകി കയറ്റിയില്ല.

  ഡയറക്ടറെ വിശ്വസിച്ച് ഞാന്‍ അഭിനയിച്ച് വന്നു. പിന്നീട് ആ സിനിമയില്‍ പല കൂട്ടിചേര്‍ക്കലുകളും ഉണ്ടായി. അതുപോലെ തന്നെ സുന്ദരി പ്രാവ് ന്നെ സിനിമയിലും സംഭവിച്ചു. കമല്‍ഹാസനും ശ്രീദേവിയും അഭിനയിച്ച ശിവപ്പ് റോജാക്കളുടെ കഥ തന്നെയായിരുന്നു സുന്ദരി പ്രാവിന്റേത്. തമിഴില്‍ ശ്രീദേവി ചെയ്ത കഥാപാത്രമാണ് ഞാന്‍ഞാന്‍ ചെയ്യുന്നത്. ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. ചെറുപ്പക്കാലം കാണിക്കുമ്പോള്‍ ചില ഗ്ലാമര്‍ രംഗങ്ങള്‍ അതില്‍ ചേര്‍ത്തിട്ടുണ്ടെന്ന് തോന്നുന്നു. സംവിധായകനോട് ചോദിച്ചപ്പോള്‍ നിങ്ങളുടെ രംഗങ്ങളില്‍ ഡ്യൂപ്പിനെ വെച്ച് അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ട് ഇല്ലല്ലോ എന്നായിരുന്നു മറുപടി.

  Recommended Video

  Mohanlal shares a photo with his first car and the story behind

  ഒരു സിനിമ എങ്ങനെ വേണമെന്നത് സംവിധായകന്റെ സ്വതന്ത്ര്യമാണ്. എന്റെ രംഗങ്ങളില്‍ ഡ്യൂപ്പിനെ വച്ച് എന്തെങ്കിലും കൂട്ടി ചേര്‍ത്താല്‍ എനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാം. അങ്ങനെ ഉണ്ടാവാത്ത സ്ഥിതിയ്ക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. അപകടങ്ങള്‍ അങ്ങനെയാണ്. അത് സംഭവിച്ചേ തീരു. നമുക്ക് ഒന്നും ചെയ്യാനാവില്ല. അത്തരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനോ ഇമേജ് മോശമായെന്ന് പരാതി പറയാനോ എനിക്ക് കഴിയില്ല.

  ഷീലയ്ക്ക് നസീറിനോട് ഇഷ്ടം തോന്നി; ഇരുവരും പിന്നെ ഒരുമിച്ച് അഭിനയിക്കാത്തതിനുള്ള കാരണം ഇതാണെന്ന് റിപ്പോർട്ട്

  English summary
  Actress Charmila Opens Up About Her Family Life And Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X