For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സണ്ണി ലിയോണ്‍ സിനിമയിലെത്തുന്നതിന് മുന്‍പ് ബേക്കറി നടത്തി, സണ്ണി മാത്രമല്ല ഇവരെക്കെ അങ്ങനെയാണ്!!

  |

  ചെറിയ ജീവിതത്തില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കിയവരാണ് ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന താരങ്ങളെല്ലാവരും. സിനിമയിലെത്തുന്നതിന് മുന്‍പ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ വക്കീലായിരുന്നു. തമിഴ്‌നാടിന്റെ തലൈവരായ രജനികാന്ത് ഒരു ബസ് ഡ്രൈവറായിരുന്നു. ഇങ്ങനെ സിനിമയിലേക്ക് എത്തിയ പല താരങ്ങളും അതിന് മുന്‍പ് പലതരം ജോലികള്‍ ചെയ്തിരുന്നവരാണ്.

  പൃഥ്വിരാജിന്റെ ബ്രില്ല്യന്‍സില്‍ ലാലേട്ടന്റെ കൊലമാസ്! ചെകുത്താന്റെ മാസ് എന്‍ട്രി, അടപടലം ട്രോൾ!

  മോഹന്‍ലാലിന് മമ്മൂട്ടിയെങ്കില്‍ പ്രണവ് മോഹന്‍ലാലിന് ദുല്‍ഖര്‍! ഏട്ടന്മാരും ഇക്കമാരും കൂടി ഞെട്ടിച്ചു

  മലയാളത്തിന്റെയോ തെന്നിന്ത്യന്‍ സിനിമയുടെ കാര്യത്തില്‍ മാത്രമല്ല ബോളിവുഡിലെ അവസ്ഥയും ഇങ്ങനെ ഒക്കെ തന്നെയാണ്. ഇപ്പോള്‍ സൂപ്പര്‍ താരങ്ങളായി തിളങ്ങി നില്‍ക്കുന്ന അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം തുടങ്ങിയുള്ള താരങ്ങള്‍ സിനിമയിലെത്തുന്നതിന് മുന്‍പ് വിവിധ ജോലികള്‍ ചെയ്തിരുന്നവരാണ്.

  മഴ വരുന്നുണ്ടേ...! അനില്‍ പനച്ചുരാന്റെ ആലാപനത്തില്‍ തട്ടുംപുറത്ത് അച്യുതനിലെ പുതിയ ഗാനം! വീഡിയോ കാണൂ

  അക്ഷയ് കുമാര്‍

  അക്ഷയ് കുമാര്‍

  ബോളിവുഡ് സിനിമയിലെ താരരാജാക്കന്മാരില്‍ ഒരാളാണ് അക്ഷയ് കുമാര്‍. ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച അക്ഷയ് അടുത്തിടെ രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 യിലും അഭിനയിച്ചിരുന്നു. ചിത്രത്തില്‍ രജനികാന്തിനെക്കാളും ശ്രദ്ധിക്കപ്പെട്ടത് അക്ഷയ് കുമാര്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നെന്നാണ് ചിലരുടെ അഭിപ്രായം. 1987 ല്‍ സിനിമയിലേക്കെത്തിയ താരം ഇപ്പോഴും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് അക്ഷയ് കുമാര്‍ ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ ഷെഫും വെയിറ്ററുമായി ജോലി ചെയ്തിരുന്നു. അതിന് ശേഷം മുംബൈയിലെത്തിയ താരം ആയോധനകല പഠിപ്പിച്ചിരുന്നു. മേഡലിംഗില്‍ നിന്നുമായിരുന്നു അക്ഷയ് സിനിമയിലേക്ക് എത്തിയത്.

   ജോണി ലിവര്‍

  ജോണി ലിവര്‍

  ബോളിവുഡില്‍ പ്രേക്ഷകരെ ഏറ്റവുമധികം ചിരിപ്പിക്കുന്ന ഹാസ്യ നടന്മാരില്‍ ഒരാളാണ് ജോണി ലിവര്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഹാസ്യം അവതരിപ്പിച്ച് കൈയടി നേടിയ താരമായിരുന്നു ജോണി ലിവര്‍. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട് വന്നതോടെ പഠനം നിര്‍ത്തുകയായിരുന്നു. ശേഷം തെരുവുകളില്‍ പേന വിറ്റ് നടന്നിരുന്നു. അതിനിടെയിലും തന്റെ പാഷനായ അനുകരണം ജോണി നടത്തിയിരുന്നു. ഇത് ബോളിവുഡിലേക്കുള്ള വഴി തുറന്ന് കൊടുക്കുകയായിരുന്നു.

  ജോണ്‍ എബ്രാഹം

  ജോണ്‍ എബ്രാഹം

  നടനും മോഡലുമായി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ജോണ്‍ എബ്രാഹം. അദ്ദേഹത്തിന്റെ സിക്‌സ്പാക് ബോഡിയാണ് ആരാധകര്‍ക്ക് പ്രിയപ്പെട്ടത്. 1997 ല്‍ സിനിമയിലെത്തിയ താരം ഇപ്പോഴും സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച് വരികയാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് ജോണ്‍ മീഡിയയില്‍ പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം അത് പൂട്ടി പോവുകയായിരുന്നു. ശേഷം മുംബൈയിലെ പ്രശസ്ത പരസ്യ കമ്പനിയില്‍ അദ്ദേഹം ജോയിന്‍ ചെയ്യുകയും ആ വഴി സിനിമയിലേക്ക് എത്തുകയുമായിരുന്നു.

  സണ്ണി ലിയോണ്‍

  സണ്ണി ലിയോണ്‍

  ഇന്ത്യന്‍ സിനിമയുടെ ഹോട്ട് സുന്ദരിയായി അറിയപ്പെടുന്ന സണ്ണി ലിയോണ്‍ അശ്ലീല സിനിമകളിലൂടെയാണ് സണ്ണി ലിയോണ്‍ ശ്രദ്ധേയയാവുന്നത്. എന്നാല്‍ അതിന് മുന്‍പ് സണ്ണി ജര്‍മിനിയിലുള്ള ഒരു ബേക്കറയില്‍ ജോലി ചെയ്തിരുന്നു. ഇക്കാര്യം അധികം ആര്‍ക്കും അറിയില്ല.

   ആര്‍ മാധവന്‍

  ആര്‍ മാധവന്‍

  തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ആര്‍ മാധവന്‍. ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച താരം സിനിമയിലെത്തുന്നതിന് മുന്‍പ് ഒരു പ്രസംഗകന്‍ ആയിരുന്നു. വര്‍ക്ക്‌ഷോപ്പ്‌സ്, പൊതുപ്രസംഗം, തുടങ്ങി ചെറിയ രീതിയില്‍ ഇത്തരം ബിസിനസുകള്‍ താരം നടത്തിയിരുന്നു.

   ജാക്വലീന്‍ ഫെര്‍ണാണ്ടസ്

  ജാക്വലീന്‍ ഫെര്‍ണാണ്ടസ്

  ഇപ്പോള്‍ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന അപൂര്‍വ്വം സുന്ദരിമാരില്‍ ഒരാളാണ് ജാക്വലീന്‍ ഫെര്‍ണാണ്ടസ്. സിനിമയിലെത്തുന്നതിന് മുന്‍പ് നടി ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. ശ്രീലങ്കയിലായിരുന്നു നടി ജോലി ചെയ്തിരുന്നത്.

  English summary
  Bollywood celebrities and their first job before acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X