For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക ആ കഥാപാത്രത്തിൽ നിങ്ങളൊരു രക്ഷയുമില്ല, താരത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ

  |

  ചില ചിത്രങ്ങൾ എത്ര കാലങ്ങൾ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസിൽ നിന്ന് പോകില്ല. കാലത്തിനൊത്ത് സിനിമയും നമ്മൾക്കൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കും. അത്തരത്തിൽ സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. തെന്നിന്ത്യൻ സിനിമ ലോകത്ത് പിറന്ന മനോഹരമായ പ്രണയകാവ്യങ്ങളിൽ ഒന്നായിരുന്നു ഇത്. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത്,. അബ്ബാസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. 2000 മെയ് 5 ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇന്നും ചിത്രവും ഇതിലെ ഗാനങ്ങളും ചർച്ചയാകാറുണ്ട്.

  പരസ്യ സംവിധാനത്തിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ രാജീവ് മേനോന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ക്യാമറയുടെ മുന്നിൽ മാത്രമല്ല പിന്നിലും മികച്ച കലാകാരന്മാരായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ഇപ്പോഴിത ലോക്ക് ഡൗൺ കാലത്ത് വീണ്ടും ക്യാപ്റ്റൻ ബാലയുടേയും മീനാക്ഷിയുടേയും പ്രണയം ചർച്ച വിഷയമാവുകയാണ്. കഴിഞ്ഞ ദിവസം സംവിധായകൻ രാജീവ് മേനോൻ ചിത്രത്തെ ഹൃദയ സ്പർശിയായ വാക്കുകൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം വീണ്ടും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. ഇപ്പാഴിത ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ ആനന്ദ് കുമാർ.


  കോളിവുഡ് സിനിമ ലോകത്തെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രമായ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ പിറന്നിട്ട് മെയ് 5 ന് 20 കൊല്ലം പൂർത്തിയാവുകയാണ്. മേജർ ബാലയായി മമ്മൂട്ടിയും മീനാക്ഷിയായി ഐശ്വര്യ റായ്, താബുവും അജിത്തുമെല്ലാം ഈ ചിത്രത്തിലൂടെ നമ്മളെയെല്ലാം ഇപ്പാഴും വിസ്മായിപ്പിക്കുകയാണ്. നിരവധി പ്രണയ ചിത്രങ്ങളിൽ മമ്മൂട്ടി എത്തിയിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രണയരംഗങ്ങൾ പ്രേക്ഷരെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടു പോകുന്നുണ്ട്. മമ്മൂട്ടിയുടെ മികച്ച പ്രണയരംഗങ്ങളില്‍ ഒന്നായി പ്രേക്ഷകർ വിലയിരുത്തുന്ന ഒന്നാണ് ആ ചിത്രത്തിലെ ഐശ്വര്യ റായിയുമൊത്തുള്ള രം​ഗങ്ങൾ.

  മേജർ ബാലയും മീനാക്ഷിയും ഒട്ടനവധി തമിഴ് ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തിൽ ഇന്നും നിലനിൽക്കുന്നവർ''- രാജീവ് മേനോൻ കുറിച്ചതിന് പിന്നാലെയായിരുന്നു ബോളിവുഡ് സംവിധായകൻ ആനന്ദ് കുമാർ രംഗത്തെത്തിയത്. സത്യത്തിൽ ഈ ചിത്രത്തിലെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ മമ്മൂക്കയുടെ റോൾ അതിഗംഭീരമാണ്. എആർ റഹ്മാന്റെ സംഗീതത്തെ കുറിച്ചും സംവിധായകൻ പരാമർശിച്ചിട്ടുണ്ട്.

  പട്ടാളത്തിൽ നിന്ന് പരിക്കേറ്റതിനെ തുടർന്ന് വിരമിച്ച വ്യക്തിയാണ് ബാല( മമ്മൂട്ടി). ഒരു മദ്യപാനി കൂടിയായ ഇയാൾ ശ്രീവിദ്യ അവതരിപ്പിക്കുന്ന പത്മ എന്ന കഥാപാത്രത്തിന്റെ കുടുംബവുമായി അടുപ്പം പുലർത്തുന്നു.പദ്മയുടെ മക്കളാണ് സൗമ്യയും (തബു) മീനാക്ഷിയും. പദ്മയുടെ ഇളയമകൾ മീനാക്ഷിയോട് ബാലയ്ക്ക് പ്രണയം തോന്നുന്നു. മീനാക്ഷിയുടെ പുരഷ സങ്കൽപ്പത്തിന് ഒട്ടും യോജിക്കാത്ത വ്യക്തിയാണ് ബാല.

  സംഗീതത്തേയും കവിതയേയും സ്നേഹിക്കുന്ന മീനാക്ഷിയും യുവ വ്യവസായി അബ്ബാസ് അവതരിപ്പിക്കുന്ന കഥാപാത്രമായ ശ്രീകാന്തുമായി പ്രണയത്തിലാകുന്നു. ഇത് ബാലയെ വിഷമിപ്പിച്ചിരുന്നു. എങ്കിലും മീനാക്ഷിയുടെ നല്ല സുഹൃത്തായി മാറുകയായിരുന്നു. അതിനിടെ ശ്രീകാന്തിന്റെ ബിസിനസ് തകരുന്നു. തന്റെ ബാധ്യതകളിൽ നിന്ന് കരകയറാൻ ധനികയായ യുവതിയെ ശ്രീകാന്ത് വിവാഹം ചെയ്യുന്നതോടെ മീനാക്ഷി തകരുന്നു.നിരാശയുടെ പടുകുഴിയിൽ നിന്ന് മരണത്തിലേക്ക് നടന്ന മീനാക്ഷിയെ രക്ഷിക്കുന്നതും ബാല തന്നെ. അയാളുടെ പ്രണയം നിരുപാധികമാണെന്ന് അവൾ പിന്നീടാണ് തിരിച്ചറിയുന്നത്. ബാലയുടെ സ്നേഹം മീനാക്ഷി തിരിച്ചറിയുന്ന രംഗം ചിത്രത്തിലെ ഒരു ക്ലാസ് രംഗമാണ്. മീനാക്ഷിയുടെ വാക്കുകൾക്ക് മുന്നിൽ പതറിപ്പോകുന്ന ബാലയുടെ മുഖത്ത് വിരിയുന്ന സങ്കടവും സന്തോഷവും അതിഗംഭീരമായി മമ്മൂട്ടി തന്റെ മുഖത്ത് കൊണ്ടു വന്നു. ഇന്നും ചിത്രത്തെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യമെത്തുന്നത് ഈ രംഗമാണ്.

  English summary
  |Bollywood director Anand Kumar praised Mammootty's performance in Kandukondain Kandukondain
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X