twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡില്‍ നിന്ന് മലയാളത്തിലെത്തിയ പ്രതിഭകള്‍

    By Meera Balan
    |

    ബോളിവുഡ് എന്ന് സിനിമ സാമ്രാജ്യത്തില്‍ പോലും മലായാള സിനിമയ്ക്ക് അതിന്റേതായ ഒരിടമുണ്ട്. മറ്റ് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ലഭിയ്ക്കാത്ത അംഗീകാരം മലയാളത്തിന് ലഭിയ്ക്കുന്നു. ഈ അംഗീകാരത്തിന് എളുപ്പവഴികളൊന്നും തന്നെയില്ല. നല്ല പടമെടുക്കുക. മലയാളത്തിന്റെ ഈ സിനിമാ അന്തരീക്ഷത്തില്‍ ആകൃഷ്ടരായി ഒട്ടേറെ ബോളിവുഡ് പ്രതിഭകള്‍ ഈ കൊച്ചു സിനിമാ ലോകത്തെ തേടിയെത്തി.

    നല്ല കഥയും, മികച്ച സംവിധായകരും തന്നെയായിരുന്നു പല പ്രതിഭകളെയും ആകര്‍ഷിച്ചത്. ആനുപം ഖേര്‍ മുതല്‍ മകരാന്ദ് ദേശ് പാണ്ഡെ വരെയുള്ള പ്രതിഭകള്‍ രുചിച്ചറിഞ്ഞതാണ് മലയാളത്തിന്റെ സിനിമ പാടവത്തെ.

    നല്ല സിനിമയെയും കലാകാരനെയും ഉള്‍ക്കൊള്ളാനുള്ള മലയാളിയുടെ മനസും സംസ്‌കാരവും ഒരു പക്ഷേ മറ്റൊരു ഭാഷയിലും ഇല്ലായിരിയ്ക്കാം. ഇതാ ബോളിവുഡില്‍ നിന്ന് മലയാളത്തിലെത്തി മികച്ച പ്രകടനം കാഴ്ച വച്ച ചില പ്രതിഭകള്‍ ഇതാ..

    മകരാന്ദ് ദേശ് പാണ്ഡെ

    ബോളിവുഡില്‍ നിന്ന് മലയാളത്തിലെത്തിയവര്‍

    'പോത്തച്ചന്‍ 'എന്ന കഥാപാത്രത്തെയോര്‍മ്മയുണ്ടോ? ആമേന്‍ എന്ന ചിത്രത്തിലെ മ്യൂസിക് ബാന്‍ഡ് ലീഡര്‍. ഒരൊറ്റ കഥാപാത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ ഈ നടനിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. നമ്പര്‍.66 മധുരൈ ബസ് എന്ന ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം

    അനുപം ഖേര്‍

    ബോളിവുഡില്‍ നിന്ന് മലയാളത്തിലെത്തിയവര്‍

    അനുപം ഖേര്‍ എന്ന നടനെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ത്രികോണ പ്രണയ കഥ പറഞ്ഞ ബഌസിയുടെ പ്രണയത്തിലെ നായകന്‍മാരില്‍ ഒരാള്‍. ഈ ഒരൊറ്റ് ചിത്രം മതി അനുംപം എന് നടനിലെ പ്രതിഭയെ മനസിലാക്കാന്‍.

    അരുന്ധതി നാഗ്

    ബോളിവുഡില്‍ നിന്ന് മലയാളത്തിലെത്തിയവര്‍

    തീയേറ്റര്‍ കലാകാരിയും ഹിന്ദി ചിത്രങ്ങളിലെ നായികയുമായ അരുന്ധതി മലയാളത്തില്‍ അഭിനയിക്കുന്നത് ഒരു മുത്തശ്ശിയുടെ വേഷത്തിലാണ്. ടാ തടിയാ എന്ന ആഷിഖ് അബു ചിത്രത്തില്‍ ലൂക്കാച്ചന്‍ ( തടിയന്‍) നോട് ഏറ്റവും അധികം സ്‌നേഹമുള്ള അയാളുടെ മുത്തശ്ശിയായിട്ടാണ് അരുന്ധതി വേഷമിട്ടത്.

    സെറീന വഹാബ്

    ബോളിവുഡില്‍ നിന്ന് മലയാളത്തിലെത്തിയവര്‍

    മലയാളത്തെ സംബന്ധിച്ചിടത്തോളം ഒരു ഔട്ട്‌സൈഡര്‍ അല്ല സെറീന വഹാബ്. 1978 ല്‍ ആദ്യ ചിത്രമമായ മദനോത്സവം മുതല്‍ 23 ചിത്രങ്ങളിലാണ് സെറീന അഭിനയിച്ചത്. ചാമരം എന്ന ചിത്രത്തിലെ അഭിനയത്തോടെ തന്നെ സെറീനയുടെ പ്രതിഭയെ മലായാളികള്‍ തിരിച്ചറിഞ്ഞു. ഒളിപ്പോരില്‍ ഫഹദിന്റെ അമ്മയുടെ വേഷത്തിലാണ് ഇവര്‍ അവസാനമായി അഭിനയിച്ചത്.

    അമിതാഭ് ബച്ചന്‍

    ബോളിവുഡില്‍ നിന്ന് മലയാളത്തിലെത്തിയവര്‍

    കാണ്ഡഹാര്‍ എന്ന മലയാള ചിത്രത്തിലാണ് ബിഗ് ബി ആദ്യമായി അഭിനയിക്കുന്നത്. എന്നാല്‍ ചിത്രം വിജയിച്ചില്ല. പക്ഷേ ബിഗ് ബിയുടെ പ്രതിഭയെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് കാണ്ഡഹാര്‍ എന്ന ചിത്രത്തിന്‍റെ ആവശ്യമില്ല.

    ജാക്കി ഷരോഫ്

    ബോളിവുഡില്‍ നിന്ന് മലയാളത്തിലെത്തിയവര്‍

    അതിശയന്‍ എന്ന വിനയന്‍ ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാളത്തില്‍ അഭിനയിക്കുന്നത്. പഌറ്റ് ഫോം നമ്പര്‍ വണ്‍ എന്ന ചിത്രത്തില്‍ ശ്വേതാ മേനോനൊപ്പവും അഭിനയിച്ചു.

    English summary
    Bollywood veterans are M-Town bound.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X