For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്ക് കാലിടറി, ദിലീപ് കുതിക്കുന്നു, വിഷു ചിത്രങ്ങളുടെ ബോക്‌സോഫീസ് പ്രകടനം ഇങ്ങനെ, കാണൂ!

  |

  ഏപ്രില്‍, മെയ് മാസങ്ങളില്‍ ശക്തമായ താരപോരാട്ടമാണ് ബോക്‌സോഫീസില്‍ നടക്കാറുള്ളത്. കുട്ടികളും കുടുംബ പ്രേക്ഷകരും ഒന്നടങ്കം തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ അവരെ സ്വീകരിക്കാനും തൃപ്തിപ്പെടുത്താനും സിനിമാപ്രവര്‍ത്തകരും ശ്രമിക്കാറുണ്ട്. അവധിക്കാലത്തിനൊപ്പം വിഷു കൂടി ചേരുമ്പോള്‍ മത്സരം ഒന്നുകൂടി മുറുകുന്ന കാഴ്ചയാണ്. ജനപ്രിയ നായകനും ലേഡി സൂപ്പര്‍ സ്റ്റാറും ഒരുമിച്ചെത്തിയ വിഷുവാണ് കഴിഞ്ഞു പോയത്. കമ്മാരനും മോഹന്‍ലാലുമെല്ലാം നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

  മോഹന്‍ലാലിന്‍റെ അഡാര്‍ എെറ്റവുമായി 'അമ്മ മഴവില്ല്' ഒരുങ്ങുന്നു, ഹെവി വോള്‍ട്ടേജ് പ്രകടനമാണ് ലക്ഷ്യം!

  മോഹന്‍ലാല്‍, കമ്മാരസംഭവം, പഞ്ചവര്‍ണ്ണതത്ത ഈ മൂന്ന് സിനിമകളായിരുന്നു വിഷു ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഈ സിനിമകളെല്ലാം വാര്‍ത്തകളിലിടം നേടിയിരുന്നു. വ്യത്യസ്തതയും പ്രത്യേകതകളും നിറഞ്ഞതായിരുന്നു ഓരോ സിനിമയും. മികച്ച പ്രതികരണമാണ് ഓരോ സിനിമയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകനാണ് അന്തിമമായി ഏതാണ് മികച്ച സിനിമയെന്ന് തിരഞ്ഞെടുക്കേണ്ടത്. കലക്ഷന്റെ കാര്യത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും നിലവിലെ ട്രെന്‍ഡിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

  മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവ് തന്നെ, അങ്കിളിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍, കാണൂ!

  മമ്മൂട്ടി പിന്നിലായി

  മമ്മൂട്ടി പിന്നിലായി

  വിഷുവിന് ഒരാഴ്ച മുന്നേയാണ് മമ്മൂട്ടിയുടെ പരോള്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോളിന് ആദ്യ ദിനത്തില്‍ ലഭിച്ച നെഗറ്റീവ് പ്രതികരണമാണ് കലക്ഷനിലും പ്രകടമായത്. നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ നായകനായെത്തിയ കുടുംബ ചിത്രമായിരുന്നു ഇത്. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും ആദ്യ ദിനത്തിലെ സമ്മിശ്ര പ്രതികരണമാണ് സിനിമയുടെ കലക്ഷനെ പുറകോട്ടടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 9 ദിവസം കൊണ്ട് ചിത്രം 4 കോടി നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. തുടക്കത്തിലെ പിഴവ് വരുംദിനങ്ങളില്‍ മാറിയേക്കാമെന്നും വിലയിരുത്തലുകളുണ്ട്.

  സൗബിന്‍ ഞെട്ടിച്ചു

  സൗബിന്‍ ഞെട്ടിച്ചു

  സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ ആദ്യ സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ ദിനം മുതല്‍ത്തന്നെ സിനിമയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇടയ്ക്ക് പ്രതിഫലവുമായി ബന്ധപ്പെട്ട വിവാദങ്ങളുയര്‍ന്നു വന്നപ്പോഴും സിനിമയെ അത് ബാധിച്ചിരുന്നില്ല. മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.

  കുഞ്ചാക്കോ ബോബനും മോശമാക്കിയില്ല

  കുഞ്ചാക്കോ ബോബനും മോശമാക്കിയില്ല

  ശ്രീജിത് വിജയന്‍ സംവിധാനം ചെയ്ത കുട്ടനാടന്‍ മാര്‍പാപ്പയാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തുവന്ന ചിത്രം. ശാന്തി കൃഷ്ണയും അദിതി രവിയുമായിരുന്നു പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന് നെഗറ്റീവ് റിവ്യൂ നല്‍കിയതുമായി ബന്ധപ്പെട്ട് കുഞ്ച്ാക്കോ ബോബന്‍ പ്രതികരിച്ചിരുന്നു.

  ആന്റണി വര്‍ഗീസിന്റെ പ്രകടനം

  ആന്റണി വര്‍ഗീസിന്റെ പ്രകടനം

  അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക മനസ്സിലിടം പിടിച്ച പെപ്പെയെന്ന ആന്റണി വര്‍ഗീസ് നായകനായെത്തിയ ചിത്രമാണ് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

  കമ്മാരസംഭവം കുതിക്കുന്നു

  കമ്മാരസംഭവം കുതിക്കുന്നു

  രാമലീലയ്ക്ക് ശേഷം ദിലീപ് നായകനായെത്തിയ ചിത്രമായിരുന്നു കമ്മാരസംഭവം. പ്രതിസന്ധി ഘട്ടത്തിലും ഗംഭീര വിജയമായി മാറിയ രാമലീലയ്ക്ക് ശേഷം റിലീസ് ചെയ്ത സിനിമയ്ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ദിലീപിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമയായി ഇത് മാറുമെന്ന് ആരാധകര്‍ നേരത്തെ വിലയിരുത്തിയിരുന്നു.

  മോഹന്‍ലാലും മുന്നേറുന്നു

  മോഹന്‍ലാലും മുന്നേറുന്നു

  മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായി മാറിയ മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പലരും വാചാലരാവാറുണ്ട്. അത്തരത്തില്‍ മോഹന്‍ലാല്‍ ആരാധകരുടെ അനുജത്തിയായി മാറിയിരിക്കുകയാണ് മഞ്ജു വാര്യര്‍. മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

  English summary
  Box office analysis of vishu films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X