twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2018 ലെ വിജയം രാജാവിന്റെ മകന്‍ തന്നെ നേടി! ഒപ്പമെത്താന്‍ കുതിക്കുന്നത് നാല് സിനിമകള്‍!

    |

    2018 ലെ ആദ്യ രണ്ട് മാസങ്ങളിലുമായി നിരവധി സിനിമകളാണ് റിലീസിനെത്തിയത്. മാര്‍ച്ചിന്റെ തുടക്കം കാര്യമായ റിലീസുകളൊന്നുമില്ലെങ്കിലും അവസാന ആഴ്ചകളിലായി റിലീസിനൊരുങ്ങുന്ന അഡാറ് സിനിമകള്‍ വേറെയുമുണ്ട്. എന്നാല്‍ ജനുവരിയിലും ഫെബ്രുവരിയിലുമെത്തിയ സിനിമകള്‍ തന്നെയാണ് ഇപ്പോഴും തിയറ്ററുകള്‍ കൈയടക്കിയിരിക്കുന്നത്.

    മികച്ച നടന്മാരില്‍ ഒരാളാണ് ദിലീപ്! 'പിന്നെയും' മനസിലാവാത്തവരോട് ഒന്നും പറയാനില്ലെന്ന് അടൂര്‍!!മികച്ച നടന്മാരില്‍ ഒരാളാണ് ദിലീപ്! 'പിന്നെയും' മനസിലാവാത്തവരോട് ഒന്നും പറയാനില്ലെന്ന് അടൂര്‍!!

    നവാഗത സംവിധായകന്മാരും പുതുമുഖങ്ങളുമടക്കം ഈ വര്‍ഷം മലയാളത്തില്‍ അരങ്ങേറ്റം നടത്തിയ ഒരുപാട് പേരുണ്ടായിരുന്നു. അതില്‍ രണ്ട് താരപുത്രന്മാരുമുണ്ട്. സിനിമയെ കുറിച്ച് മികച്ച പ്രതികരണങ്ങള്‍ കിട്ടിയിട്ടും കേരള ബോക്‌സ് ഓഫീസില്‍ കളക്ഷനിലൂടെ ചലനമുണ്ടാക്കാന്‍ പല സിനിമകള്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ സൂപ്പര്‍ ഹിറ്റും ബ്ലോക്ബസ്റ്റര്‍ സിനിമയായും തിളങ്ങിയ സിനിമകളും കൂട്ടത്തിലുണ്ട്. മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ച ആ അഞ്ച് സിനിമകള്‍ ഇവയാണ്..!

     ക്യാപ്റ്റന്‍

    ക്യാപ്റ്റന്‍

    ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത സിനിമയാണ് ക്യാപ്റ്റന്‍. അനു സിത്താരയായിരുന്നു ചിത്രത്തിലെ നായിക. ഫെബ്രുവരി 9 നായിരുന്നു തിയറ്ററുകളിലേക്ക് റിലീസിനെത്തിയത്. ഇന്ത്യയ്ക്ക് അഭിമാനമായിരുന്ന ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കിയായിരുന്നു ക്യാപ്റ്റന്‍ നിര്‍മ്മിച്ചിരുന്നത്. ബയോപിക്കായി എത്തിയ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. കേരളത്തില്‍ മാത്രം 100 തിയറ്ററുകള്‍ക്ക് മുകളിലായിരുന്നു സിനിമയ്ക്ക് പ്രദര്‍ശനം കിട്ടിയിരുന്നതെങ്കിലും എല്ലായിടത്തും തിളങ്ങാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ബോക്‌സ് ഓഫീസിും മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. സിനിമ ഇറങ്ങി ഒരു മാസം കഴിഞ്ഞെങ്കിലും ഇതുവരെ ആരും മോശം റിവ്യൂ എഴുതിയിട്ടില്ല എന്നതാണ് ക്യാപ്റ്റന്റെ വിജയം.

     ആദി

    ആദി

    2018 ലെ ആദ്യത്തെ ബ്ലോക്ബസ്റ്റര്‍ സിനിമ എന്ന നേട്ടം സ്വന്തമാക്കിയത് ആദി എന്ന സിനിമയായിരുന്നു. രാജാവിന്റെ മകന്‍ എന്ന ലേബലില്‍ പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ആദി. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഒപ്പം മെഗാസ്റ്റാറിന്റെ സിനിമയും റിലീസിനെത്തിയിരുന്നെങ്കിലും ആദി കുതിപ്പ് തുടരുകയായിരുന്നു. ആക്ഷനില്‍ അസാധ്യമായ കഴിവ് തെളിയിക്കാന്‍ പ്രണവിന് കഴിഞ്ഞിരുന്നു. അതായിരുന്നു ആദിയുടെ വിജയത്തിന് പിന്നിലെ പ്രധാനപ്പെട്ടൊരു കാര്യം. ഇപ്പോഴും സിനിമയുടെ പ്രദര്‍ശനം തുടരുകയാണ്.

    ശിക്കാരി ശംഭു

    ശിക്കാരി ശംഭു

    ഈ വര്‍ഷം റിലീസിനെത്തിയ കുഞ്ചാക്കോ ബോബന്റെ മറ്റൊരു സിനിമയാണ് ശിക്കാരി ശംഭു. ഓര്‍ഡിനറി, ത്രീ ഡോട്ട്‌സ്, മധുര നാരങ്ങ, എന്നീ സിനിമകള്‍ക്ക് ശേഷം സുഗീത് കുഞ്ചാക്കോ ബോബനെ നായകനാക്കി നിര്‍മ്മിച്ച ശിക്കാരി ശംഭു ജനുവരി 20 നായിരുന്നു റിലീസിനെത്തിയത്. കോമഡി ഡ്രാമയായി നിര്‍മ്മിച്ച സിനിമയ്ക്കും ബോക്‌സ് ഓഫീസിലെ ഹിറ്റ് സിനിമകളുടെ പട്ടികയിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നു. പേര് സൂചിപ്പിക്കുന്ന അമര്‍ ചിത്രകഥയിലെ ശിക്കാരി ശംഭുവിനെ പോലെയൊരു കഥാപാത്രത്തെ തന്നെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. ശിവദ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

    ഹേയ് ജൂഡ്

    ഹേയ് ജൂഡ്

    നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സിനിമയായിരുന്നു ഹേയ് ജൂഡ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമ നിവിന്റെ കരിയറിലെ ഏറ്റവും ഫീല്‍ ഗുഡ് സിനിമ എന്നഭിപ്രായം സ്വന്തമാക്കിയിരുന്നു. പതുങ്ങിയാണ് സിനിമയുടെ തുടക്കമെങ്കിലും ദിവസങ്ങള്‍ കഴിയുംതോറും മികച്ച നിലവാരം പുലര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. തമിഴ് നടി തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും ഹേയ് ജൂഡിനുണ്ടായിരുന്നു. ഫെബ്രുവരി 2 നായിരുന്നു സിനിമ റിലീസിനെത്തിയത്. ശേഷം ഒരു മാസം കഴിഞ്ഞെങ്കിലും മോശമില്ലാത്ത പ്രകടനം തന്നെയാണ് സിനിമ ഇപ്പോഴും കാഴ്ച വെക്കുന്നത്.

    ചാര്‍മിനാര്‍

    ചാര്‍മിനാര്‍

    നവാഗതനായ അജിത് സി ലോകേഷ് സംവിധാനം ചെയ്ത സിനിമയാണ് ചാര്‍മിനാര്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അശ്വിന്‍ കുമാറാണ് ചാര്‍മിനാറില്‍ നായകനായി അഭിനയിച്ചത്. കന്നഡ നടിയായ ഹര്‍ഷികയാണ് സിനിമയിലെ നായിക. ഒപ്പം ഹേമന്ദ് മേനോനും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്റിക്് ത്രില്ലറായി നിര്‍മ്മിച്ച സിനിമ മാര്‍ച്ച് 9 നായിരുന്നു റിലീസിനെത്തിയത്. പ്രദര്‍ശനം തുടങ്ങി വരുന്നതേ ഉള്ളു എന്നതിനാല്‍ സിനിമയുടെ കളക്ഷന്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. വരുംദിവസങ്ങളില്‍ മോശമില്ലാത്ത രീതിയില്‍ പ്രകടനം കാഴ്ച വെക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

    മമ്മൂട്ടി എന്ന് വിളിച്ചതിന് ഫാന്‍സിന്റെ പൊങ്കാല! ദുല്‍ഖര്‍ എങ്ങനെ ഇനി വാപ്പച്ചി എന്ന് വിളിക്കും?മമ്മൂട്ടി എന്ന് വിളിച്ചതിന് ഫാന്‍സിന്റെ പൊങ്കാല! ദുല്‍ഖര്‍ എങ്ങനെ ഇനി വാപ്പച്ചി എന്ന് വിളിക്കും?

    ജയസൂര്യയെ ജനപ്രിയനെന്ന് അറിഞ്ഞ് വിളിക്കാം! മേക്കോവറെന്ന് പറഞ്ഞാല്‍ ഇതാണ്, ആരും ഇഷ്ടപ്പെട്ട് പോവും!ജയസൂര്യയെ ജനപ്രിയനെന്ന് അറിഞ്ഞ് വിളിക്കാം! മേക്കോവറെന്ന് പറഞ്ഞാല്‍ ഇതാണ്, ആരും ഇഷ്ടപ്പെട്ട് പോവും!

    English summary
    Box Office Chart (March 05-11): Top 5 malayalam movies!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X