For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി കാണുന്നത് പ്രമുഖ താരപുത്രന്മാരുടെ മത്സരം! പ്രണവും കാളിദാസും മത്സരിച്ചാല്‍ ആര് മുന്നിലെത്തും?

  |

  2018 ല്‍ മലയാള സിനിമയിലേക്ക് നിരവധി സിനിമകളെത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ രണ്ട് ബിഗ് സിനിമകള്‍ കൂടി റിലീസിന് എത്തിയിരിക്കുകയാണ്. അതില്‍ താരപുത്രന്‍ കാളിദാസിന്റെ പൂമരം ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പൂമരത്തിന് വേണ്ടി മലയാളികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തിന് മുകളിലായിരുന്നു. എന്നാല്‍ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു കിട്ടിയിരുന്നത്. ഈ വര്‍ഷം ഇത് മൂന്നാമത്തെ താരപുത്രന്റെ അരങ്ങേറ്റ സിനിമയാണിത്.

  ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ്എസ് സംവിധാനം ചെയ്ത ഇര എന്ന സിനിമയും കഴിഞ്ഞ ആഴ്ച റിലീസിനെത്തിയിരുന്നു. ഇര യ്ക്ക് വേണ്ടിയും പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പായിരുന്നു. രണ്ട് സിനിമകളും പ്രതീക്ഷിച്ചിരുന്ന നിലവാരം പുലര്‍ത്തിയിരുന്നു. ഈ വര്‍ഷം റിലീസിനെത്തി ഇപ്പോഴും ബോക്‌സ് ഓഫീസില്‍ തിളങ്ങി നില്‍ക്കുന്ന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം..

   പൂമരം

  പൂമരം

  കാളിദാസ് ജയറാമിന്റെ പൂമരത്തിന് വേണ്ടിയുള്ള കാത്തിരിപ്പുകളെല്ലാം അവസാനിപ്പിച്ച് സിനിമ മാര്‍ച്ച് 15 ന് തിയറ്ററുകളിലേക്ക് എത്തിയിരുന്നു. നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു പൂമരം. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമ പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. കാളിദാസിന് വലിയ നായക പട്ടമൊന്നും കൊടുത്തിരുന്നില്ലെങ്കിലും കാളിദാസിന് നല്ലൊരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞിരുന്നു. കേരളത്തില്‍ 120 തിയറ്ററുകളിലാണ് പൂമരം പ്രദര്‍ശനത്തിനെത്തിയത്. ഒപ്പം മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് പ്രദര്‍ശനം ഏര്‍പ്പെടുത്തിയിരുന്നു. റിലീസിനെത്തി നാല് ദിവസം കഴിഞ്ഞ് പൂമരത്തിന് ബോക്‌സ് ഓഫീസിലും മികച്ച തുടക്കം തന്നെയായിരുന്നു ലഭിച്ചിരുന്നത്. ആദ്യദിനം 1 മുതല്‍ 2 കോടിയ്ക്ക് ഉള്ളില്‍ കളക്ഷന്‍ സിനിമയ്ക്ക് കിട്ടിയെന്നാണ് റിപ്പോര്‍ട്ട്.

   ഇര

  ഇര

  ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ്എസ് സംവിധാനം ചെയ്ത സിനിമയാണ് ഇര. പൂമരം റിലീസിനെത്തിയതിന്റെ തൊട്ട് അടുത്ത ദിവസമാണ് പൂമരവും റിലീസ് ചെയ്തിരുന്നത്. പ്രമുഖ നടന്റെ ജീവിതകഥയുമായി സാമ്യമുള്ള കഥയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതിനാല്‍ ഇരയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. എന്നാല്‍ വ്യത്യസ്തമായൊരു കഥയുമായെത്തിയ ഇരയും മികച്ച് തന്നെ നിന്നു. ബോക്‌സ് ഓഫീസില്‍ ഇരയ്ക്കും നല്ല തുടക്കം തന്നെയായിരുന്നു ലഭിച്ചിരുന്നത്. വരും ദിവസങ്ങളില്‍ സിനിമ ഉയരങ്ങളിലേക്ക് എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

  ക്യാപ്റ്റന്‍

  ക്യാപ്റ്റന്‍

  മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ടസ് ഡ്രാമ സിനിമയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ക്യാപ്റ്റന്‍. ജയസൂര്യയെ നായകനാക്കി പുതുമുഖ സംവിധായകനായ പ്രജീഷ് സെന്‍ ആണ് ക്യാപറ്റന്‍ സംവിധാനം ചെയ്തത്. പോലീസ് യൂണിഫോമില്‍ നിന്നും ഇന്ത്യയ്ക്ക് വേണ്ടി ഫുട്‌ബോള്‍ കളിച്ച വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കിയായിരുന്നു സിനിമ നിര്‍മ്മിച്ചത്. തിയറ്ററുകളില്‍ നിന്നും സിനിമ കണ്ട എല്ലാവരും പോസീറ്റിവ് റിവ്യൂസായിരുന്നു സിനിമയെ കുറിച്ച് പറഞ്ഞിരുന്നത്. ചിത്രത്തിലെ ജയസൂര്യയുടെ അഭിനയത്തിനും നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. അനു സിത്താരയായിരുന്നു നായിക. ബോക്‌സ് ഓഫീസ് കണക്കിലൂടെ സിനിമയൊരു ബ്ലോക്ബസ്റ്റര്‍ സിനിമയാണെന്ന് പറയാം.

  ആദി

  ആദി

  ഈ വര്‍ഷം നായകനായി അരങ്ങേറ്റം കുറിച്ച താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദി സൂപ്പര്‍ ഹിറ്റാണ്. റിപ്പബ്ലിക് ദിനമായ ജനുവരി 26 നായിരുന്നു ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി റിലീസ് ചെയ്തത്. റിലീസിനെത്തി 50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്ന ആദി 17000 പ്രദര്‍ശനങ്ങളും പൂര്‍ത്തിയാക്കി. മികച്ചൊരു ആക്ഷന്‍ സിനിമയായി വിലയിരുത്തപ്പെട്ട ആദി ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ബസ്റ്റര്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ആദിയായിരുന്നു. ഫെബ്രുവരിയിലും മാര്‍ച്ചിലും നിരവധി സിനിമകള്‍ എത്തിയിരുന്നെങ്കിലും ആദിയ്‌ക്കൊപ്പമെത്താന്‍ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നില്ല.

  ബോളിവുഡ് താരപുത്രിമാരുടെ സ്വന്തമാവുന്നു! പ്രിയ വാര്യരുടെ ബോളിവുഡ് സിനിമയില്‍ ഈ താരപുത്രി അഭിനയിക്കും

  പെണ്ണിന്റെ ഒറ്റമുറിയുടെ ഇരുട്ടുകളും വെളിച്ചങ്ങളും.. (ഇതുതന്നെ മികച്ച ചിത്രം) ശൈലന്റെ റിവ്യൂ!

  English summary
  Box Office Chart (March 12-18): Poomaram & Ira are the new entrants!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X