For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന് വേണ്ടി ഒരുങ്ങുന്നത് മാസ് ചിത്രങ്ങള്‍; മലയാളത്തിലെ മാസ് നായകനായി റോബിനെത്തും, റിപ്പോര്‍ട്ടുകളിങ്ങനെ..

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് ഡോ. റോബിന്‍ രാധകൃഷ്ണന്‍. മത്സരത്തില്‍ വിജയസാധ്യത ഏറെയുണ്ടായിരുന്ന റോബിന് പകുതി വഴിയില്‍ ഷോ ഉപേക്ഷിച്ച് പുറത്ത് പോവേണ്ടതായി വന്നിരുന്നു. എന്നാല്‍ പുറത്ത് നിന്നും ലഭിച്ച ആരാധക പിന്‍ബലം വിന്നറായവര്‍ക്ക് പോലും കിട്ടിയിട്ടില്ലെന്നുള്ളതാണ് വസ്തുത.

  ബിഗ് ബോസിന് ശേഷം സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് റോബിനിപ്പോള്‍. അടുത്തിടെ താന്‍ സിനിമാഭിനയത്തിലേക്ക് ചുവടുവെക്കുന്നതിനെ പറ്റി റോബിന്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടത്തിയ പരിപാടിയിലൂടെ റോബിന്റെ വരാന്‍ പോവുന്ന സിനിമകളെ പറ്റിയുള്ള വിശദാംശകള്‍ പുറത്ത് വന്നിരിക്കുകയാണ്. റോബിൻ്റെ സിനിമകൾ പാൻ ഇന്ത്യ ലെവലിലുള്ളതാണെന്നാണ് അഭ്യൂഹം. വിശദമായി വായിക്കാം..

  റോബിനെ നായകനാക്കി കൊണ്ട് ഗോകുലം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണ്. നിര്‍മാതാവ് ഗോകുലം ഗോപാലന്‍ ഇക്കാര്യം അനൗണ്‍സ് ചെയ്തിരുന്നു. റോബിന്‍ അഭിനയിക്കാന്‍ പോവുന്ന സിനിമകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറം വലുതായിരിക്കുമെന്ന് പറയപ്പെടുന്നു. പാന്‍ ഇന്ത്യ ലെവലിലുള്ള ചിത്രങ്ങളും അതിലുണ്ടാവാം. ചിലത് മാസ് എന്റര്‍ടെയനിങ്ങ് മൂവിയാവും.

  Also Read: ഭാര്യയെ പ്രണയിക്കുമ്പോള്‍ ഞങ്ങള്‍ ലിവിങ് റിലേഷനിലാണ്; ശ്രീശാന്തടക്കം ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വന്ന ആരോപണം

  മലയാള സിനിമയിലെ മാസ് നായകനായി ഉയരാനുള്ള ശ്രമത്തിലാണ് റോബിനിപ്പോള്‍. മാത്രമല്ല പ്രതിഭകളായ സംവിധായകരുടെ നേതൃത്വത്തില്‍ റോബിന് വേണ്ടി കിടിലന്‍ സ്‌ക്രീപ്റ്റുകളാണ് ഇപ്പോള്‍ ഒരുക്കി കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ നായകനാക്കാനായി ഒത്തിരി നിര്‍മാതാക്കളും പ്രൊഡക്ഷന്‍ കമ്പനികളുമാക്കെ വരുന്നുണ്ട്. നിലവില്‍ ഉദ്ഘാടനങ്ങളും മറ്റ് പരിപാടികളുമൊക്കെയായി തിരക്കിലാണ് റോബിന്‍. അതിനൊപ്പം സിനിമയിലേക്ക് കൂടി എത്തുന്നത് കാണാനാണ് ഏവരും കാത്തിരിക്കുന്നത്.

  Also Read: മദ്യപാന സീന്‍ പറ്റില്ല, മലയാളി നടി ഉപേക്ഷിച്ചത് കീര്‍ത്തിയ്ക്ക് സൗഭാഗ്യമായി; മഹാനടി സിനിമയെ പറ്റി നിര്‍മാതാവ്

  റോബിന്‍ ബിഗ് ബോസില്‍ നിന്നും പുറത്തായെന്ന് കേട്ടപ്പോള്‍ മുതല്‍ സങ്കടത്തിലായ എല്ലാവര്‍ക്കും ഇതൊക്കെ കാണുമ്പോള്‍ വല്ലാത്ത സന്തോഷമാണെന്നാണ് റോബിനെ പറ്റി ആരാധകര്‍ പറയുന്നത്. റോബിന്‍ ഒരു താരപുത്രനല്ല, കൈ പിടിച്ചു കയറ്റാന്‍ ഗോഡ് ഫാദറില്ല, സിനിമയില്‍ ഫ്രണ്ട്സ് സര്‍ക്കിളില്ല. റോബിന്റെ കഠിനാധ്വാനം കൊണ്ട് മാത്രം കിട്ടിയതാണ് ഈ അവസരങ്ങളെല്ലാം. ഒരു സാധാരണക്കാരനായ ഒരാള്‍ ഇങ്ങനെയൊക്കെ ലൈഫില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ പ്രോത്സാഹിപ്പിച്ചു കൂടെ നില്‍ക്കുകയാണ് വേണ്ടതെന്നും വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറയുന്നു.

  Also Read: വൈകുന്നേരം കഴിച്ചാല്‍ പിന്നൊന്നും കഴിക്കില്ല; നൂലുണ്ടയില്‍ നിന്നുള്ള വമ്പന്‍ മേക്കോവറിനെ കുറിച്ച് നടന്‍ വിജീഷ്

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  എന്നാല്‍ റോബിന്റെ പ്രവൃത്തികളെ രൂക്ഷമായി വിമര്‍ശിക്കുന്നവരുമുണ്ട്. ആദ്യം ഒരു സിനിമ എങ്കിലും ഇറങ്ങട്ടെ. എന്നിട്ട് പോരെ റോബിനെ കുറിച്ചുള്ള ഈ തള്ളല്‍. റോബിന്റെ കഴിവ് എന്താണെന്ന് ആരും അറിഞ്ഞിട്ട് പോലുമില്ല. അയാള്‍ പുറത്ത് വിട്ട വീഡിയോസ് കണ്ടാല്‍ അറിയാം എല്ലാം ഓവര്‍ ആക്ടിങ് ആയിരുന്നു. അതുകൊണ്ട് തന്നെ ഒരു സിനിമ വന്നാല്‍ തന്നെ വിജയിക്കാനും പരാജയപ്പെടാനും സാധ്യതയുണ്ടെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

  English summary
  Buzz: Bigg Boss Malayalam Fame Dr Robin To Star In Pan Indian Cinemas?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X