twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരിച്ചുകിടക്കുന്നയാളെ കണ്ടപ്പോള്‍ പറഞ്ഞ ഡയലോഗ്! വില്ലനില്‍ നിന്നും ക്യാപ്റ്റന്‍ രാജു പിന്‍വാങ്ങിയത്?

    |

    ആകാരവടിവും ശബ്ദസൗകുമാര്യവും കൊണ്ട് മലയാള പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച ക്യാപ്റ്റന്‍ രാജു വിടവാങ്ങിയിരിക്കുകയാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മുതല്‍ ചികിത്സയിലായിരുന്നു. സഹനടനായും വില്ലനായും തുടങ്ങിയ സിനിമാജീവിതത്തില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. ഇതിനോടകം തന്നെ 500 ലധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷാഭേദമില്ലാതെ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ് പ്രേക്ഷകര്‍ക്കൊക്കെ സുപരിചിതമാണ് ഈ മുഖം. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും അദ്ദേഹം തന്റെ മികവ് അറിയിച്ചിരുന്നു.

    സൈനികനായി തുടരുന്നതിനിടയിലും അദ്ദേഹത്തിന് സിനിമാമോഹം കലശലായിരുന്നു. ആര്‍മിയില്‍ നിന്നും നേരെ സിനിമയിലേക്കെത്തിയ അദ്ദേഹത്തിന് തുടക്കം മുതലേ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. കസ്റ്റംസ് ഓഫീസറായും അധോലോക നായകനായും പോലീസുകാരനായും അദ്ദേഹം തിളങ്ങിയ എത്രയെത്ര സിനിമകള്‍. മമ്മൂട്ടി നായകനായെത്തിയ മാസ്റ്റര്‍പീസിലാണ് അദ്ദേഹം ഒടുവിലായി അഭിനയിച്ചത്. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഒട്ടനവധി ഹിറ്റ് കഥാപാത്രങ്ങളെ സമ്മാനിച്ചാണ് ഈ താരം യാത്രയായത്.

    Captain Raju

    സൈനികനായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ക്യാപ്റ്റന്‍ രാജു സിനിമയിലേക്കെത്തിയത്. നസീര്‍ സാിനെക്കാണാനായി ഒരുകാലത്ത് താന്‍ നടത്തിയ ശ്രമങ്ങളും ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതും ഓര്‍ക്കുമ്പോള്‍ ശരിക്കും സ്വപ്‌നം പോലെ തോന്നുന്നുവെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ അദ്ദേഹം വ്യക്തമാക്കിയത്. ജോഷി സംവിധാനം ചെയ്ത രക്തം എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നസീര്‍ സാറും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. തുടക്കക്കാരനായ തനിക്ക് ലഭിച്ച മികച്ച അവസരമായിരുന്നു ഇതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. നസീറും മധുവുമായിരുന്നു ഈ ചിത്രത്തിലെ നായകന്‍മാര്‍. ബാലന്‍ കെ നായരാണ് ചിത്രത്തില്‍ വില്ലനായെത്തിയത്. അദ്ദേഹത്തിന്റെ സഹായിയായാണ് ക്യാപ്റ്റന്‍ രാജു അഭിനയിച്ചത്. ക്ലൈമാക്‌സില്‍ മധുവിനൊപ്പം ചേര്‍ന്ന് സംഘട്ടന രംഗമുണ്ടായിരുന്നു. ത്യാഗരാജന്‍ മാസ്റ്ററായിരുന്നു സ്റ്റണ്ട് നിയന്ത്രിച്ചിരുന്നത്. തുടക്കക്കാരനായ താന്‍ വളരെയധികം ആവേശത്തിലായിരുന്നു. ഇത് കണ്ടാണ് അന്ന് നസീര്‍ സാര്‍ ഉപദേശിച്ചത്. ആവേശമൊക്കെ കൊളളാമെന്നും വല്ല ആപത്തും സംഭവിച്ചാല്‍ എല്ലാം നഷ്ടമാവുമെന്നും നോക്കാന്‍ പോലും ആളുണ്ടാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പുതുമുഖ താരമായ തനിക്ക് ആരുമായും അന്ന് വലിയ ബന്ധമൊന്നുമില്ലായിരുന്നു അതിനിടയിലാണ് നസീര്‍ സാര്‍ രക്ഷിതാവിന്റെ കരുതലോടെ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

    Captain Raju 2

    പതിവിന് വിപരീതമായി വില്ലത്തരത്തിന് പുതുമാനം നല്‍കിയ താരം കൂടിയാണ് ക്യാപ്റ്റന്‍ രാജു. വിറപ്പിച്ചുകൊണ്ട് തന്നെയായിരുന്നു ഈ വില്ലന്റെയും വരവ്. എന്നാല്‍ ദാസാ, ഏതാണീ അലവലാതി എന്ന വിജയന്റെ ചോദ്യത്തിന് ലഭിച്ച മറുപടി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്നതായിരുന്നു. മിസ്റ്റര്‍ ഞാന്‍ അവലാതിയല്ല, എന്ന ഡയലോഗോടെയാണ് കില്ലര്‍ പവനായി തനി പിവി നാരായണനായി അദ്ദേഹം അവതരിച്ചത്. പവനായി ശവമായി എന്ന ഡയലോഗ് ഇന്നും നമ്മള്‍ ഉപയോഗിക്കാറുണ്ട്. വില്ലത്തരം മാത്രമല്ല നന്മ നിറഞ്ഞ കഥാപാത്രങ്ങളായും താരമെത്തിയിരുന്നു. അമ്മയക്ക് താന്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇഷ്ടമായിരുന്നില്ല. അമ്മയുടെ മരണശേഷമാണ് താനും ആ തീരുമാനമെടുത്തത്. ബാലന്‍ കെ നായര്‍ എന്ന നടന്‍ മരിച്ച് കഴിഞ്ഞപ്പോള്‍ കേരളത്തിലെ വിദ്യാസമ്പന്നയായ ഒരു സ്ത്രീ പറഞ്ഞ ഡയലോഗുകളാണ് തന്നെ ഇരുത്തി ചിന്തിപ്പിച്ചത്. അയാള്‍ക്ക് അതിലും കൂടുതല്‍ വരണം, അത്രമാത്രം ക്രൂരതയല്ലേ ചെയ്തതെന്നായിരുന്നു അവര്‍ പറഞ്ഞത്. സിനിമയില്‍ കണ്ടത് വെച്ചാണ് അവര്‍ വിലയിരുത്തിയത്.

    English summary
    RIP to Captain Raju
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X