For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതീവ സുന്ദരിയായി വീണ്ടും കാവ്യ മാധവൻ; ദിലീപിനൊപ്പം പൊതുവേദിയിലെത്തിയ നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാവുന്നു

  |

  എല്ലാ കാലത്തും മലയാളികള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ദമ്പതിമാരാണ് ദിലീപും കാവ്യ മാധവനും. കാവ്യയുടെ ആദ്യ നായകനായി അഭിനയിച്ചതിന് പിന്നാലെ ഇരുവരും നായിക നായകന്മാരായി അഭിനിയിച്ച നിരവധി സിനിമകള്‍ റിലീസിനെത്തി. പില്‍ക്കാലത്ത് ഇരുവരും വിവാഹിതരായി ജീവിക്കുമെന്ന് ആരും കരുതിയില്ലെങ്കിലും അങ്ങനെ തന്നെ സംഭവിച്ചു.

  ദിലീപുമായിട്ടുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു കാവ്യ. കല്യാണങ്ങള്‍ക്കോ മറ്റ് പരിപാടികളില്‍ പങ്കെടുക്കാനോ മാത്രമാണ് നടി പുറത്തേക്ക് വരാറുള്ളു. ഇപ്പോഴിതാ താരദമ്പതിമാര്‍ ഒരുമിച്ചൊരു വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്. ഒപ്പം കാവ്യയുടെ വസ്ത്രത്തെ കുറിച്ചുള്ള കമന്റുകളും നിറയുകയാണ്.

  പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ താരരാജാവ് മോഹന്‍ലാലും ഭാര്യയും എത്തിയിരുന്നു. വലിയ ആഘോഷമായി നടത്തിയ വിവാഹത്തിന്റെ വാര്‍ത്തകള്‍ക്കിടയിലാണ് ദിലീപും കാവ്യ മാധവനുമൊക്കെ പങ്കെടുത്ത മറ്റൊരു വിവാഹം കൂടി ശ്രദ്ധേയമാവുന്നത്. നീലയും കറുപ്പും നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് കാവ്യ ചടങ്ങിനെത്തിയത്. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസ് ആയിരുന്നു രവി പിള്ളയുടെ മരുമകളെ ഒരുക്കിയത്. അതിന് ശേഷം കാവ്യയെയും ഉണ്ണി ഒരുക്കി. ഈ വിശേഷങ്ങള്‍ ഉണ്ണി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച എഴുത്തില്‍ സൂചിപ്പിച്ചിരുന്നു.

  ഭര്‍ത്താവിന്റെ അച്ഛന്റെ മുന്‍ കാമുകി; ഐശ്വര്യ റായിയെ പുകഴ്ത്തി നടി രേഖ കത്ത് വീണ്ടും വൈറലാവുന്നു- വായിക്കാം

  ''എന്റെ എക്കാലത്തെയും ഗ്ലാമര്‍ ഡോള്‍ ആയ കാവ്യ മാധവനെ വീണ്ടും സുന്ദരിയാക്കാനുള്ള മറ്റൊരു അവസരം വന്നെത്തി. അവള്‍ ഇപ്പോഴും എത്രത്തോളം സുന്ദരിയാണെന്നും ഒരു മാലാഖയെ പോലെ ഇരിക്കുകയാണെന്നുമുള്ള സത്യം പറയാതെ വയ്യ. ഞങ്ങള്‍ ഒരുമിച്ചപ്പോള്‍ ഒത്തിരി തമാശ പറയുകയും പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തു. ഏറ്റവും നല്ലത് ലഭിക്കുന്നതിലൂടെ ഞാന്‍ എന്നും അനുഗ്രഹിക്കപ്പെട്ടവനാണ്. കാവ്യയുടെ മനോഹരമായ വസ്ത്രം ലക്ഷ്യ'' യില്‍ നിന്നുള്ളതാണെന്നും ഉണ്ണി പറയുന്നു.

  കമല്‍ ഹാസനെ വിവാഹം കഴിക്കാനിരുന്നതാണ്; പിന്നെ അറിഞ്ഞത് അദ്ദേഹം വിവാഹിതനായെന്ന്, പ്രണയത്തെ കുറിച്ച് ശ്രീവിദ്യ- വായിക്കാം

  ഏറെ കാലത്തിന് ശേഷം കാവ്യ മാധവനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നൂറ് കണക്കിന് ആരാധകരാണ് എത്തുന്നത്. എത്രയൊക്കെ ഒരുക്കിയാലും കാവ്യയെ വിവാഹത്തിന് വേണ്ടി ഒരുക്കിയത് മാത്രം മറക്കാന്‍ പറ്റില്ല. ഉണ്ണിയുടെ എല്ലാ കഴിവുകളും അതില്‍ പ്രകടമായിരുന്നു എന്നാണ് ഭൂരിഭാഗം കമന്റുകളിലും പറയുന്നത്. വീണ്ടും ഇരുവരും ഒരുമിച്ചെത്തിയപ്പോഴും മോശമില്ലാത്ത മേക്കോവര്‍ നടത്താന്‍ സാധിച്ചു. നാളുകള്‍ക്ക് ശേഷമാണ് കാവ്യ മാധവന്‍ പുറംലോകത്തേക്ക് വരുന്നത്.

  മീനാക്ഷി മഞ്ജു വാര്യരിലേക്ക് തിരിച്ച് വന്നേക്കാം, അതുപോലെ ബാലയുടെ കുഞ്ഞും; വീഡിയോയ്ക്ക് കമൻ്റുമായി ആരാധകർ- വായിക്കാം

  Dileep's family pic goes viral on social media

  മുന്‍പ് നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ദിലീപും കാവ്യയും ഒരുമിച്ച് എത്തിയത്. അന്ന് വിവാഹവേദിയില്‍ ഡാന്‍സും പാട്ടുമൊക്കെയായി താരദമ്പതിമാര്‍ ആഘോഷമാക്കിയിരുന്നു. അടുത്തിടെ മകള്‍ മീനാക്ഷിയുടെ ജന്മദിനവും വിപുലമായി തന്നെ ആഘോഷിച്ചു. ഈ മാസം കാവ്യയുടെ ജന്മദിനം കൂടി വരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കാവ്യയുടെയും ദിലീപിന്റെയും പേരിലുള്ള ഫാന്‍സ് പേജുകളില്‍ ദമ്പതിമാരുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുകയാണ്. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് ഏറ്റവുമൊടുവില്‍ പിന്നെയും എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി തന്നെയാണ് കാവ്യ സിനിമാ ജീവിതം അവസാനിപ്പിച്ചത്. ഇപ്പോള്‍ മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം കുടുംബിനിയായി കഴിയുകയാണ് നടി.


  കാത്തിരുന്നത് തന്നെ സംഭവിച്ചു; അപ്പു ഗര്‍ഭിണിയായ സന്തോഷത്തിൽ സാന്ത്വനം, ശിവാഞ്ജലി വീണ്ടും പ്രണയത്തിലേക്ക്- വായിക്കാം

  English summary
  Celebrity Make Up Artist Unni PS Shared Latest Photos With Actress Kavya Madhavan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X