For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്‍കുഞ്ഞ് ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ഥിക്ക്! നടി ഭാമയ്‌ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി നടിമാര്‍

  |

  കേരളത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന നടന്‍ സിദ്ദിഖും നടി ഭാമയും തങ്ങളുടെ മൊഴി മാറ്റി പറഞ്ഞതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്. നേരത്തെ ഇടവേള ബാബു, നടി ബിന്ദു പണിക്കര്‍ എന്നിവരും തങ്ങളുടെ മൊഴി മാറ്റി പറഞ്ഞിരുന്നു.

  മൊഴി മാറ്റിയതുമായി ബന്ധപ്പെട്ട് നടി ഭാമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ വന്ന് നിറയുകയാണ്. ഭാമയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ മോശം കമന്റുകളും ചീത്തവിളിയും വന്ന് നിറയുകയാണ്. നടി രേവതി സമ്പത്തും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമര്‍ അടക്കമുള്ളവരും ഭാമയെ വിമര്‍ശിച്ചിരിക്കുകയാണ്. ഒപ്പം ഇതേ കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാമ എഴുതിയ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാവുകയാണ്.

  ഭാമയുടെ പഴയ പോസ്റ്റ്

  ഭാമയുടെ പഴയ പോസ്റ്റ്

  എന്റെ പ്രിയ സുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെ പോലെ തന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍ തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്റെ സുഹൃത്തിന അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക് ആവശ്യമല്ലേ..?

  ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണു വരുന്നത്? എന്നുമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ ഭാമ പങ്കുവെച്ച കുറിപ്പ്. എന്നാല്‍ ഇതേ കാര്യം ചൂണ്ടി കാണിക്കപ്പെട്ടതോടെ നടി ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തുവെന്നാണ് അറിയുന്നത്. വനിതാ സംഘടനയായ ഡബ്ല്യൂസിസിയിലെ അംഗങ്ങളായ റിമ കല്ലിങ്കല്‍, രേവതി, പാര്‍വതി തിരുവോത്ത്, തുടങ്ങിയവരൊക്കെ വിഷയത്തില്‍ ആദ്യമേ പ്രതികരിച്ചിരുന്നു.

  രഞ്ജു രഞ്ജിമറിന്റെ പ്രതിഷേധം

  രഞ്ജു രഞ്ജിമറിന്റെ പ്രതിഷേധം

  സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമറും തന്റെ പ്രതിഷേധം അറിയിച്ച് കൊണ്ട് എത്തിയിരുന്നു. 'കാലം കാത്തു വച്ചിട്ടുണ്ട്, പുറത്തിറങ്ങി നടക്കാന്‍ സ്വാതന്ത്ര്യം നേടി തരും, പെണ്‍കുഞ്ഞു പിറക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്ക്, കല്യാണ ചിലവ് കുടും, അന്നൊരു പക്ഷേ ഇന്നത്തെ പോലെ കല്യാണ ചിലവ് വഹിക്കാന്‍ ആളുണ്ടാവില്ല', എന്ന് പറഞ്ഞു കൊണ്ട് ഭാമയുടെ പഴയ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് രഞ്ജു പ്രതികരണം നടത്തിയിരിക്കുന്നത്. അതുപോലെ നടി രേവതി സമ്പത്തും വന്നിരുന്നു.

  രേവതിയുടെ കുറിപ്പ് വായിക്കാം

  രേവതിയുടെ കുറിപ്പ് വായിക്കാം

  'ഇന്‍സര്‍ട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല, ബാക്കിയെങ്കിലും ചെയ്യാന്‍ കിട്ടുമോ' എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടന്‍ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാര്‍ക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്? ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാള്‍ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല.

  നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിന്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവര്‍ത്തി കൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തില്‍ നിങ്ങള്‍ അടയാളപ്പെടും. സിദ്ദിഖ്, ബിന്ദു പണിക്കര്‍, ഇടവേള ബാബു, ഭാമ - ലജ്ജയില്ലേ!

  Read more about: bhama ഭാമ
  English summary
  Celebrity Makeup Aritist Ranju Ranjimar And Revathy Sambath Against Actress Bhama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X