For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐമയും ഭാവനയുമാണ് തുടക്കമിട്ടത്! ദിവ്യ ഉണ്ണിയും മാതുവുമൊക്കെ പിന്നാലെ! 2018 ലെ താരവിവാഹങ്ങള്‍! കാണൂ!

  |

  താരവിവാഹങ്ങള്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. സിനിമാലോകവും ആരാധകരും ഒരുപോലെ കൊണ്ടാടിയ ഒട്ടനവധി താരവിവാഹങ്ങളുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രണയത്തിന് ശേഷം വിവാഹിതരായവര്‍ പോലും ഇടയ്ക്ക് വെച്ച് വേര്‍പിരിയുന്നത് സ്വഭാവികമായ കാര്യമായി മാറിയിട്ടുണ്ട് ഇപ്പോള്‍. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുന്നവരും കുറവല്ല. മറ്റൊരു വര്‍ഷം കൂടി അവസാനിക്കാന്‍ പോവുകയാണ്. 2019 പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്.

  പൂര്‍ണ്ണിമയ്ക്കും ജോമോളിനും മീര നന്ദനും പിന്നാലെ ഹണി റോസും! ആശംസയുമായി ആരാധകലോകം! കാണൂ!

  സിനിമാലോകവും ആരാധകരും ഒരുപോലെ കൊണ്ടാടിയ നിരവധി താരവിവാഹങ്ങള്‍ക്ക് കൂടിയാണ് 2018 സാക്ഷ്യം വഹിച്ചത്. കുഞ്ഞതിഥികളുടെ വരവും സിനിമയിലേക്കുള്ള തിരിച്ചുവരവുമൊക്കെയായാണ് ചിലരൊക്കെ ഞെട്ടിച്ചത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുന്നവരും വിവാഹത്തിന് ശേഷവും സജീവമായി അഭിനയിക്കുകയുമൊക്കെ ചെയ്യുന്നുമുണ്ട്. ബാലതാരങ്ങളായി പ്രേക്ഷകരെ അമ്പരപ്പിച്ചവരും ഈ വര്‍ഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. 2018ലെ പ്രധാന താരവിവാഹങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഐമ സെബാസ്റ്റ്യന്റെ വിവാഹം

  ഐമ സെബാസ്റ്റ്യന്റെ വിവാഹം

  ജിബു ജേക്കബ് ചിത്രമായ മുന്തിരിവള്ളികളില്‍ മോഹന്‍ലാലിന്റെയും മീനയുടെയും മകളായെത്തിയ ഐമ വിവാഹം ചെയ്തത് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകനായ കെവിനെയാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായെത്തിയതും ഐമയായിരുന്നു. ബിജു മേനോന്‍ ചിത്രമായ പടയോട്ടത്തിലും താരം വേഷമിട്ടിരുന്നു. ജനുവരിയിലായിരുന്നു ഐമയും കെവിനും വിവാഹിതരായത്.

  ഭാവനയെ നവീന്‍ സ്വന്തമാക്കി

  ഭാവനയെ നവീന്‍ സ്വന്തമാക്കി

  കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ കാര്‍ത്തികയെന്ന ഭാവനയുടെ വിവാഹവും ഈ വര്‍ഷം ആദ്യമായിരുന്നു. കന്നഡ സിനിമയായ റോമിയോയുടെ സെറ്റില്‍ വെച്ചാണ് നിര്‍മ്മാതാവായ നവീനുമായി താരം പരിചയത്തിലായത്. ആ സൗഹൃദം പ്രണയമായി മാറുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച് വീട്ടിലിരിക്കാന്‍ താല്‍പര്യമില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. സിനിമാലോകം ഒന്നടങ്കം ഭാവനയെ അനുഗ്രഹിക്കാനെത്തിയിരുന്നു.

  ദിവ്യ ഉണ്ണിയും അരുണും തമ്മിലുള്ള വിവാഹം

  ദിവ്യ ഉണ്ണിയും അരുണും തമ്മിലുള്ള വിവാഹം

  വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറഞ്ഞുപോയ ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവിനായി ഇന്നും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം വിശേഷങ്ങള്‍ കൃത്യമായി പങ്കുവെക്കാറുണ്ട്. സുധീര്‍ മേനോനുമായുള്ള വിവാഹം വേര്‍പെടുത്തിയ താരം അടുത്തിടെയായിരുന്നു അരുണ്‍കുമാര്‍ മണികണ്ഠന്റെ ജീവിതസഖിയായത്. അമേരിക്കയില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  മാതുവിന്റെ വിവാഹം

  മാതുവിന്റെ വിവാഹം

  ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന അഭിനേത്രികളിലൊരാളായ മാതുവും ഈ വര്‍ഷമാണ് വീണ്ടും വിവാഹിതയായത്. ദിവ്യ ഉണ്ണിക്ക് പിന്നാലെയായാണ് താരവും വിവാഹിതയായത്. മമ്മൂട്ടി ചിത്രമായ അമരത്തിലെ അസാമാന്യ പ്രകടനത്തിലൂടെയാണ് ഈ നടി പ്രേക്ഷക മനസ്സില്‍ ഇടം നേടിയെടുത്തത്. പിന്നീട് നായികയായി അരങ്ങേറിയിരുന്നു ഈ താരം.

  അമുദയെ മറന്നോ?

  അമുദയെ മറന്നോ?

  മണിരത്‌നത്തിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ കന്നത്തില്‍ മുത്തമിട്ടാനിലെ അമുദയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മാധവനും സിമ്രാനുമൊപ്പം മത്സരിച്ച് അഭിനയിച്ച ആ ബാലതാരം പാര്‍ത്ഥിപന്റെയും സീതയുടെയും മകളായ കീര്‍ത്തനയാണ്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച അമുദയും യുവസംവിധായകനായ അക്ഷയ് അക്കിനേനിയും തമ്മിലുള്ള വിവാഹം ഈ വര്‍ഷമായിരുന്നു നടന്നത്.

  ദീപന്‍ മുരളിയുടെ വിവാഹം

  ദീപന്‍ മുരളിയുടെ വിവാഹം

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ദീപന്‍ മുരളിയുടെ വിവാഹവും ഈ വര്‍ഷമാണ് നടന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ ബന്ധുവായ മായയെയാണ് താരം വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്കെത്തിയത്.

  നേഹ സക്‌സേന വിവാഹിതയായി

  നേഹ സക്‌സേന വിവാഹിതയായി

  ബംഗാളി താരമാണെങ്കിലും മലയാളികള്‍ക്കും ഏറെ സുപരിചിതയായ താരമാണ് നേഹ സക്‌സേന. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള മുന്‍നിര താരങ്ങളുടെ ചിത്രത്തില്‍ ഈ അഭിനേത്രി അഭിനയിച്ചിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ശക്തി അറോറയാണ് താരത്തെ ജീവിതസഖിയാക്കിയത്.

  ബാലതാരമായെത്തിയ അരുണും

  ബാലതാരമായെത്തിയ അരുണും

  ബാലതാരമായി സിനിമയിലേക്കെത്തിയ അരുണും ഈ വര്‍ഷത്തില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. പ്രിയം, ഒളിമ്പ്യന്‍ അന്തോണി ആദം തുടങ്ങിയ സിനിമകളിലൂടെയായിരുന്നു ഈ താരം ശ്രദ്ധിക്കപ്പെട്ടത്. ഡോക്ടറായ അശ്വതിയെയാണ് ഈ താരം ജീവിതസഖിയാക്കിയത്.

  നീരജിന്റെ വേളി

  നീരജിന്റെ വേളി

  വെളുപ്പാങ്കാലത്തായിരുന്നു യുവതാരം നീരജ് മാധവും കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയും വിവാഹിതരായത്. വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരം വേളി ചിത്രങ്ങള്‍ പങ്കുവെച്ചത്. പരമ്പരാഗത ആചാരപ്രകാരം നടന്ന ചടങ്ങിലും പിന്നീട് കൊച്ചിയില്‍ വെച്ച് നടത്തിയ സല്‍ക്കാരത്തിലുമായി സിനിമാലോകത്തെ പ്രമുഖരെല്ലാം ഇവരെ അനുഗ്രഹിക്കാനായി എത്തിയിരുന്നു.

   മേഘ്‌ന രാജിന്റെ വിവാഹം

  മേഘ്‌ന രാജിന്റെ വിവാഹം

  വികെ പ്രകാശ് ചിത്രമായ ബ്യൂട്ടിഫുള്‍ എന്ന ഒരൊറ്റ സിനിമ മതി മലയാളികള്‍ക്ക് മേഘ്‌ന രാജിനെ ഓര്‍ക്കാന്‍. മഴനീര്‍ത്തുള്ളികള്‍ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ ബാല്യകാല സുഹൃത്തും അഭിനേതാവുമായ ചിരഞ്ജീവി സര്‍ജയാണ് മേഘ്‌നയെ വിവാഹം ചെയ്തത്. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖരെല്ലാം നവദമ്പതികളെ ആശീര്‍വദിക്കാനെത്തിയിരുന്നു.

  സോനം കപൂറും സുമംഗലിയായി

  സോനം കപൂറും സുമംഗലിയായി

  ബോളിവുഡ് സിനിമാലോകം ഒരുപോലെ കൊണ്ടായി താരവിവാഹങ്ങളിലൊന്നാണ് സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹം. നാളുകള്‍ നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കപൂര്‍ കുടുംബത്തിലെ മൂത്ത പുത്രിയുടെ വിവാഹം കെങ്കേമമാക്കിയിരുന്നു ബോളിവുഡ്. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

  നേഹ ധൂപിയയുടെ വിവാഹം

  നേഹ ധൂപിയയുടെ വിവാഹം

  ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളിലൊരാളായിരുന്നു നേഹ ധൂപിയ. അഭിനേതാവും മോഡലുമായ അങ്കത് ബേദിയാണ് താരത്തെ വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് തന്നെ താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അടുത്തിടെയാണ് ഈ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്.

  ബിബിന്‍ ജോര്‍ജ് വിവാഹിതനായി

  ബിബിന്‍ ജോര്‍ജ് വിവാഹിതനായി

  ഒട്ടേറെ താരവിവാഹങ്ങള്‍ നടന്ന മാസങ്ങളിലൊന്നാണ് മേയ്. നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജും ഫിലോമിന ഗ്രേഷ്മയും തമ്മിലുള്ള വിവാഹവും നടന്നത് മേയിലായിരുന്നു. മുന്‍നിര താരങ്ങളും ്ണിയറപ്രവര്‍ത്തകരുമുള്‍പ്പടെ സിനിമാലോകത്തെ പ്രമുഖര്‍ ഇരുവരേയും അനുഗ്രഹിക്കാനെത്തിയിരുന്നു.

  ശ്രീജിത്ത് വിജയ് യുടെ വിവാഹം

  ശ്രീജിത്ത് വിജയ് യുടെ വിവാഹം

  മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ ശ്രീജിത്ത് വിജയ് യും കണ്ണൂര്‍ സ്വദേശിനിയായ അര്‍ച്ചന ഗോപിനാഥും തമ്മിലുള്ള വിവാഹവും ഈ വര്‍ഷമായിരുന്നു നടന്നത്. ലിവിങ് റ്റുഗദറിലൂടെയായിരുന്നു ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത് . ടികെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തില്‍ പപ്പുവായി അഭിനയിച്ചത് ശ്രീജിത്തായിരുന്നു.

  സ്വാതി റെഡ്ഡിയുടെ വിവാഹം

  സ്വാതി റെഡ്ഡിയുടെ വിവാഹം

  ആമേന്‍ എന്ന സിനിമയിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ സ്വാതി റെഡ്ഡിയുടെ വിവാഹവും ഈ വര്‍ഷമായിരുന്നു. പൈലറ്റായ വികാസുമായി പ്രണയത്തിലായിരുന്നു താനെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

  രജിത് മേനോന്റെ വിവാഹം

  രജിത് മേനോന്റെ വിവാഹം

  കമല്‍ സംവിധാനം ചെയ്ത ഗോളിലൂടെ ശ്രദ്ധേയനായ രജിത് മേനോനും അടുത്ത കാലത്താണ് വിവാഹിതനായത്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിരുന്നു ഈ താരം. സിനിമ സീരിയല്‍ രംഗത്തെ നിരഴദി പ്രമുഖരാണ് നവദമ്പതികളെ ആശീര്‍വദിക്കാനെത്തിയത്.

  ദീപ് വീര്‍ വിവാഹം

  ദീപ് വീര്‍ വിവാഹം

  ദീപിക രണ്‍വീര്‍ സിംഗ് വിവാഹം കഴിഞ്ഞിട്ട് അധികം നാളായിട്ടില്ല. സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന താരവിവാഹമായിരുന്നു ഇത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും ആവര്‍ത്തിക്കാനായി ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. വിവാഹത്തിലൂടെ ഇരുവരും ഒരുമിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ആരാധകരായിരുന്നു.

  വിഷ്ണു ജി രാഘവിന്റെ വിവാഹം

  വിഷ്ണു ജി രാഘവിന്റെ വിവാഹം

  ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്, തീവ്രം, പോലീസ് മാമന്‍, പകിട തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ വിഷ്ണു ജി രാഘവന്റെ വിവാഹമായിരുന്നു കഴിഞ്ഞയാഴ്ച. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ വൈറലായിരുന്നു. മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.

  ഹരീഷ് ഉത്തമന് പ്രണയസാഫല്യം

  ഹരീഷ് ഉത്തമന് പ്രണയസാഫല്യം

  മുംബൈ പോലീസ്, മായാന്ദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഹരീഷ് ഉത്തമന്‍ അടുത്തിടെയായിരുന്നു വിവാഹിതനായത്. നാളുകളായുള്ള പ്രണയത്തിന് ഗുരുവായൂരില്‍ വെച്ചായിരുന്നു പൂര്‍ത്തീകരണമായത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹ ചിത്രങ്ങള്‍ വൈറലായിരുന്നു.

  പ്രിയങ്ക ചോപ്രയുടെ വിവാഹം

  പ്രിയങ്ക ചോപ്രയുടെ വിവാഹം

  ബോളിവുഡ് സിനിമയില്‍ മറ്റൊരു താരവിവാഹം കൂടി അരങ്ങേറുകയാണ്. പ്രിയങ്ക ചോപ്രയും നിക് ജോനസും തമ്മിലുള്ള വിവാഹ നിശ്ചയം നേരത്തെ നടത്തിയിരുന്നു. ഡിസംബര്‍ ആദ്യവാരമായാണ് ഇവരുടെ വിവാഹം നടത്തുന്നത്.

  English summary
  Celebrity Marriages in 2018
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X