For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമതൊരു കുഞ്ഞെന്ന് ചിന്തിച്ചത് മകളുടെ ചോദ്യത്തിലാണ്; ജനിക്കുന്നതിന് മുന്‍പേ അവര്‍ അടുത്തു,അശ്വതി ശ്രീകാന്ത്

  |

  ഗര്‍ഭകാലം ആസ്വദിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. യഥാര്‍ഥ ജീവിതത്തില്‍ ഗര്‍ഭിണിയായതോടെ അഭിനയിച്ച് കൊണ്ടിരുന്ന ചക്കപ്പഴം എന്ന പരമ്പരയിലും അശ്വതിയെ ഗര്‍ഭിണിയാക്കി. അങ്ങനെ ഷൂട്ടിങ്ങ് തിരക്കുകളും പ്രൊഗ്നന്‍സിയും ഒരുപോലെ കൊണ്ട് നടക്കുകയാണ് താരമിപ്പോള്‍. കൂട്ടിന് മകള്‍ പത്മയും ഒപ്പത്തിനുണ്ട്.

  മഞ്ഞയഴകിൽ നടി മൌനി റോയി, സിംപിൽ സ്റ്റൈലിലുള്ള ഫോട്ടോഷൂട്ടുമായി താരം

  പത്മയെ ഗര്‍ഭിണിയായിരുന്ന കാലത്ത് അനുഭവിച്ച സംഘര്‍ഷങ്ങളെ കുറിച്ച് അശ്വതി പല തവണ പറഞ്ഞിട്ടുണ്ട്. ആദ്യ അനുഭവം ഉള്ളിലുള്ളത് കൊണ്ട് ഇത്തവണ ആഘോഷമാക്കുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രണ്ടാമത്തെ ഗര്‍ഭകാലത്തെ കുറിച്ചും മറ്റ് രസകരമായ കാര്യങ്ങളും പങ്കുവെക്കുകയാണ് താരം.

  ആദ്യത്തേത് പോലെ ഇത്തവണ എനിക്ക് ആശങ്കയില്ല. കാരണം എന്താണ് ഈ പരിപാടിയെന്ന് ഇപ്പോള്‍ നന്നായി അറിയാം. കൊവിഡിന്റെ രണ്ടാം തരംഗത്തിന് മുന്‍പാണ് ഞാന്‍ ഗര്‍ഭം ധരിക്കുന്നത്. ഷൂട്ടിങ്ങുമായി അടിച്ചു പൊളിച്ചു നടക്കുകയായിരുന്ന എനിക്ക് പെട്ടെന്നൊരു ക്ഷീണം അനുഭവപ്പെട്ടു. അങ്ങനെ പോയി ടെസ്റ്റ് ചെയ്തപ്പോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു.

  ജയൻ്റെ പൈസ മുഴുവന്‍ കൊണ്ട് പോയത് ആ നടിയാണ്; മദ്രാസിൽ വീടുണ്ടാക്കി, കല്യാണം കഴിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

  കൊവിഡിന്റെ രണ്ടാം തരംഗം എല്ലാവരെയും പോലെ എന്നെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. ഈ കാരണം കൊണ്ട് എന്റെ മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും ഇങ്ങോട്ട് വരാന്‍ കഴിയുന്നില്ല. ഞാനും മോളും തന്നെയാണ് ഇപ്പോള്‍ താമസിക്കുന്നത്. ഒരു കാര്യം ഓര്‍ത്താല്‍ ലോക്ക്ഡൗണ്‍ ഒരു അനുഗ്രഹം തന്നെയായിരുന്നു. സ്വന്തമായി മാറ്റി വെക്കാന്‍ കുറച്ചു സമയവും സ്വയം പരിപാലിക്കാനും എനിക്ക് സാധിക്കുന്നുണ്ട്.

  സിനിമയിൽ അഭിനയിക്കില്ലെന്ന് വാശി പിടിച്ചു; അന്ന് ദിലീപിൻ്റെ നായികയാവാത്തതിന് കാരണം പറഞ്ഞ് നടി അഞ്ജിത

  വര്‍ക്കിന്റെ കാര്യം പറയുകയാണെങ്കില്‍ ചക്കപ്പഴം ടീമിനോട് ഗര്‍ഭിണിയാണെന്ന വാര്‍ത്ത പറഞ്ഞപ്പോള്‍ വയറു കണ്ടു തുടങ്ങുമ്പോള്‍ ഇതും ഷോയുടെ ഭാഗമാക്കാം എന്നായിരുന്നു അവര്‍ പറഞ്ഞത്. അത് തന്നെ നടന്നു. ഒരേ സമയം സ്‌ക്രീനിലും ജീവിതത്തിലും ഗര്‍ഭകാലം ആസ്വദിക്കാന്‍ എല്ലാവര്‍ക്കും പറ്റില്ലാലോ. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് എന്റെ കുഞ്ഞു തന്നെയാണോ സീരിയലിലും വരിക എന്നാണ്. ഈ കൊറോണ സമയത്ത് ഒരുപാട് കാര്യങ്ങള്‍ മിസ് ചെയ്യാറുണ്ട്. ഇപ്പോള്‍ ഹോസ്പിറ്റലിലേക്കുള്ള പോക്ക് തന്നെ മാറി എല്ലാം ഓണ്‍ലൈന്‍ ആയല്ലോ. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം മക്കളോട് പറയാം അവരുടെ ജനനം തന്നെ ഒരു ത്രില്ലര്‍ സ്റ്റോറി ആയിരുന്നു എന്ന്.

  ഇപ്പോള്‍ മകള്‍ പത്മയില്‍ വന്ന മാറ്റങ്ങളാണ് ഇഎന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. എനിക്ക് സഹോദരങ്ങളേ വേണ്ട എന്ന് പ്രഖ്യാപിച്ച കുഞ്ഞായിരുന്നു അവള്‍. കുറച്ചു നാള്‍ മുന്‍പ് അവള്‍ തന്നെ വന്നു പറഞ്ഞു ഒരു കുഞ്ഞു വാവയെ വേണമെന്ന്. അങ്ങനെയാണ് ഞങ്ങള്‍ അതിനെപ്പറ്റി ആലോചിക്കുന്നത് തന്നെ. കുഞ്ഞുമായി ഇപ്പോഴേ അവള്‍ ഒരു ബോണ്ട് ഉണ്ടാക്കി എടുത്തിട്ടുണ്ട്. ഇപ്പോള്‍ അവള്‍ സംസാരിക്കുമ്പോഴൊക്കെ കുഞ്ഞും അനങ്ങും. എല്ലാ ദിവസവും അവള്‍ എണീക്കുന്നത് തന്നെ എന്റെ വയറില്‍ ഉമ്മവെച്ചു കൊണ്ടാണ്.

  നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും വേര്‍പിരിയുന്നു; 8 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്

  ഗര്‍ഭകാലത്ത് തന്റെ കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നത് ശരി തന്നെയാണ്. പക്ഷെ എന്നെ പൊന്നു പോലെ നോക്കാന്‍ എനിക്ക് ഇവിടെ ഒരു കുടുംബം ഉണ്ടല്ലോ. മുത്തശ്ശി മുതല്‍ ആങ്ങളമാര്‍ വരെ എല്ലാവരും ഉണ്ട്. ചക്കപ്പഴം ടീം എന്റെ കുടുംബത്തെ മിസ് ചെയ്യാന്‍ സമ്മതിക്കുന്നില്ല. ഇപ്പോള്‍ എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് അവര്‍ തന്നെയാണ്.

  അയാളുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടി | FilmiBeat Malayalam

  ഒരു സെലിബ്രിറ്റിയുടെ ജീവിതത്തില്‍ എന്തൊക്കെയാണ് നടക്കുന്നത് എന്നറിയാന്‍ ആളുകള്‍ക്ക് വല്ലാത്ത ആകാംഷയാണ്. ഈയിടെ എന്റെ ഓണ്‍-സ്‌ക്രീന്‍ വളക്കാപ്പ് കഴിഞ്ഞു എന്ന രീതിയില്‍ കുറെ തലക്കെട്ടുകള്‍ കണ്ടു. ആദ്യമൊക്കെ ഇത്തരം തലക്കെട്ടുകളും കമന്റുകളും ഒക്കെ കണ്ടു ഞാന്‍ വല്ലാതെ സങ്കടപ്പെടുമായിരുന്നു. ഈ ഓണ്‍ലൈന്‍ ആളുകള്‍ ഓര്‍ക്കണം ഞങ്ങള്‍ക്കും ഒരു ഹൃദയവും വികാരങ്ങളും ഒക്കെ ഉണ്ടെന്ന്. എന്തായാലും ഞാന്‍ ഇപ്പോള്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നും അശ്വതി ശ്രീകാന്ത് പറയുന്നു

  English summary
  Chakkappazham Fame Aswathy Sreekanth Opens Up When She Planned For The Second Baby
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X