For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതിന് ശേഷം പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായി; സ്ത്രീകളടക്കം ദേഷ്യപ്പെട്ട് വരുc; നടന്‍ ചാലി പാലാ

  |

  സിനിമയിലെ വില്ലന്മാരെ അവതരിപ്പിച്ച് പുറത്തിറങ്ങിയാല്‍ പ്രേക്ഷകരുടെ ചീത്ത വിളിയും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വരുമെന്ന് പല താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ മമ്മൂട്ടിയുടെ ഭൂതക്കണ്ണാടി എന്ന ചിത്രത്തില്‍ ക്രൂരനായ പോലീസുകാരന്റെ വേഷത്തിലെത്തിയ താരമാണ് ചാലി പാലാ. ആ സിനിമയ്ക്ക് ശേഷം സ്ത്രീകളടക്കമുള്ളവരുടെ വിമര്‍ശനം തന്നെ തേടി വരാറുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍.

  റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ആ കഥാപാത്രത്തിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന ചീത്ത വിളിയെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ചാലി പാല പറയുന്നു. നല്ല കഥാപാത്രങ്ങള്‍ ആളുകള്‍ തിരിച്ചറിയുന്നതില്‍ വലിയ സന്തോഷമാണ് തനിക്കുള്ളതെന്നും താരം സൂചിപ്പിക്കുന്നു.

  ലോഹിതദാസ് ഒരുക്കിയ ഭൂതക്കണ്ണാടി എന്ന സിനിമ. ഞാന്‍ അവതരിപ്പിച്ച ആ കഥാപാത്രം ചെയ്യുന്നതിന് വേണ്ടി നാനൂറ്, നാനൂറ്റിയന്‍പതോളം താരങ്ങളെ ഇന്റര്‍വ്യൂ ചെയ്തു. എന്നെക്കാളും വലിയ നടന്മാരാണ് വന്നത്. എന്നിട്ടും ലോഹിയേട്ടന് അങ്ങ് തൃപ്തി വന്നില്ല. ഒത്തിരി നാടകക്കാരും സിനിമാക്കാരുമെല്ലാം വന്ന് പോയി. പക്ഷേ ഒരാളോടാണ് എനിക്ക് നന്ദി പറയുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്ട്‌സ് മോഹന്‍ ചേട്ടന്‍. അദ്ദേഹത്തിന്റെ കൈയില്‍ ഡയറിയൊന്നും ഉണ്ടാവില്ല. മെമ്മറി ഉപയോഗിച്ചാണ് അദ്ദേഹം കാര്യങ്ങള്‍ നടത്തിയിരുന്നത്.

  പുള്ളിയാണ് എന്നോട് മമ്മൂട്ടിയുടെ ഭൂതക്കണ്ണാടി എന്ന സിനിമയില്‍ ഒരു അതിലേക്ക് ഒരു പോലീസുകാരന്റെ റോളുണ്ടെന്ന് പറയുന്നത്. എടുക്കുമെന്നാന്നും പറയുന്നില്ല. ചേട്ടനൊന്ന് വന്ന് നോക്കാമോന്ന് ചോദിച്ചു. അങ്ങനെ ലോഹിയേട്ടനെ പോയി കണ്ടു. എന്നെ അടിമുടി ഒന്ന് നോക്കി. എന്റെ സംസാരം, നടപ്പ് ഒക്കെ നോക്കി. പുള്ളിയുടെ ഭാര്യയും അന്നുണ്ട്. സെവന്‍ ആര്‍ട്ട്‌സ് മോഹന്‍ ചേട്ടനാണ് ഭൂതക്കണ്ണാടി പോലെ വലിയൊരു സിനിമയുടെ ഭാഗമാവാനുള്ള അവസരം എനിക്ക് നല്‍കിയത്. അദ്ദേഹത്തോട് എന്നും നന്ദി ഉണ്ടായിരിക്കും.

  ഈ സിനിമയ്ക്ക് ശേഷം ഒരിക്കല്‍ ഞാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുകയാണ്. അതിലെ ഒരു അമ്മയും രണ്ട് പെണ്‍കുട്ടികളും എന്റെ മുന്നിലൂടെ കടന്ന് പോയി. പെട്ടെന്ന് തന്നെ അമ്മ തിരിഞ്ഞ് വന്ന് എന്നെ അടിമുടി രൂക്ഷമായി നോക്കി. എന്നിട്ട് താനല്ലേടോ ആ കൊച്ചിനെ റേപ്പ് ചെയ്ത് കൊന്നത്. ആ കുടുംബം നീ നശിപ്പിച്ചില്ലേന്ന് ചോദിച്ചു. ഞാനൊന്ന് ഞെട്ടി. കൂടെ ഉണ്ടായിരുന്നവരും പേടിച്ചു.

  അയ്യോ അത് സിനിമയാണ് അമ്മേ, അതിനകത്ത് എന്നെ കൊന്നല്ലോ. ആ കൊച്ച് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇത് സിനിമയാണ്, അല്ലാതെ റേപ്പ് ഒന്നും ചെയ്തിട്ടില്ലെന്ന് അവരോട് ഞാന്‍ പറഞ്ഞു. എന്നിട്ടും അവര്‍ക്കൊരു വിശ്വാസം വരുന്നില്ലായിരുന്നു. ഇത് മാത്രമല്ല ഒരുപാട് പേര് എന്നെ ശപിച്ചിട്ടുണ്ട്. താന്‍ മുടിഞ്ഞ് പോവത്തുള്ളുവെന്ന് മുഖത്ത് നോക്കി പറയും. താനൊക്കെ എന്നാ മനുഷ്യനാടോ.. പോലീസുകാര്‍ ഇങ്ങനെയാണോ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍. എനിക്ക് വിഷമം ഒന്നും തോന്നിയിട്ടില്ല. പക്ഷേ ഭാര്യയ്ക്കുണ്ട്. ഞങ്ങള്‍ തിയറ്ററില്‍ ഇരിക്കുമ്പോഴൊക്കെ ഇതുപോലെയുള്ള ചോദ്യം വരും.

  മമ്മൂട്ടി ധരിച്ച വാച്ചിന്‍റെ വിലയറിയാമോ? | FilmiBeat Malayalam

  വിമര്‍ശനങ്ങള്‍ മാത്രമല്ല അഭിനന്ദിക്കുന്നവരും ഉണ്ട്. എന്റെ മീശ ഇഷ്ടമാണെന്ന് പറയുന്ന സ്ത്രീകളുണ്ട്. രാത്രിയില്‍ വരെ സ്ത്രീകള്‍ വിളിച്ച് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. അതിനെ കുറിച്ച് കൂടുതല്‍ പറഞ്ഞ് കുടുംബം കലക്കുന്നില്ല. എനിക്ക് കള്ളമൊന്നുമില്ല. പാവം പച്ചയായൊരു മനുഷ്യനാണ്. അത് വീട്ടിലും അറിയാം. സിനിമ കൊണ്ട് ചിരിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ചാലി പാല പറയുന്നു.

  Read more about: actor നടന്‍
  English summary
  Chali Pala About His Role In Mammootty Bhoothakkannadi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X