For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാട്രിമോണിയല്‍ സൈറ്റിലൂടെ കണ്ടതാണ് പയ്യനെ; അറേഞ്ച്ഡ് വിവാഹം നടത്തിയതിനെ കുറിച്ച് പറഞ്ഞ് നടി ഷാലു കുര്യന്‍

  |

  ഒരു കാലത്ത് നിരന്തരം വില്ലത്തി വേഷങ്ങള്‍ ചെയ്താണ് നടി ഷാലു മേനോന്‍ ജനപ്രീതി പിടിച്ച് പറ്റുന്നത്. ചന്ദനമഴ സീരിയലിലെ വര്‍ഷ എന്ന കഥാപാത്രമായിരുന്നു ഷാലുവിന് പ്രശംസകള്‍ നേടി കൊടുത്തത്. സീരിയലില്‍ നിന്ന് സിനിമയിലേക്ക് കൂടി എത്തിയതോടെ നടിയെ നേടി നിരവധി അവസരങ്ങളെത്തി. ഏറ്റവുമൊടുവില്‍ തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലും ഷാലു അഭിനയിച്ചിരുന്നു.

  കറുപ്പഴകിൽ മനോഹരിയായി ആയിഷ ശർമ്മ, നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു

  പരമ്പരയില്‍ സജീവമാവുന്നതിനിടയിലാണ് ഷാലു ഗര്‍ഭിണിയാവുന്നത്. കഴിഞ്ഞ വര്‍ഷം നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. മകന്‍ അലിസ്റ്ററിനൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു മുന്‍പ് നടി പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ വീണ്ടും അഭിനയ ജീവിതത്തിലേക്ക് സജീവമാവുന്നതിനെ കുറിച്ചാണ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കുന്നത്.

  എന്റേത് അറഞ്ചേഡ് മ്യാരേജ് ആയിരുന്നു. എംഫോര്‍ മാരി എന്ന മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ഞാനും എന്റെ പ്രൊഫൈല്‍ അദ്ദേഹവും കാണുന്നത്. പിന്നെ വീട്ടുകാര്‍ വന്ന് ആലോചിക്കുന്നു. ഹസ്‌ബെന്റിന്റെ പേര് മെല്‍വിന്‍ ഫിലിപ്പ് എന്നാണ്. അദ്ദേഹം മീഡിയ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുകയാണ്. ഹിന്ദിയിലാണ് അദ്ദേഹത്തിന്റെ കൂടുതല്‍ വര്‍ക്കും ഉള്ളത്. ബോംബെ ബേസ്ഡ് ആയിട്ടുള്ള മലയാളി ഫാമിലി ആണ് അദ്ദേഹത്തിന്റേത്. ഹസ്ബന്റിനെ ഞാന്‍ വിളിക്കുന്നത് അച്ചാച്ചന്‍ എന്നാണ്. അദ്ദേഹത്തിന്റെ കുടുംബം ബോംബെയില്‍ സെറ്റില്‍ഡാണ്.

  ഗര്‍ഭിണിയായതോടെ ഷാലു അഭിനയത്തില്‍ നിന്ന് മാറി നിന്നതാണോ എന്ന് ചോദിക്കുന്നവരോട് സത്യം പറഞ്ഞാല്‍ മെറ്റേണിറ്റി ലീവ് എടുക്കണമെന്ന് ഞാന്‍ വിചാരിച്ചിരുന്ന ആളല്ല. കൊറോണയ്ക്ക് മുന്‍പാണ് ഞാന്‍ ഗര്‍ഭിണിയാവുന്നത്. ശേഷം ലോക്ഡൗണ്‍ വന്നപ്പോള്‍ ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയാണ്. എന്റെ മെറ്റേണിറ്റി പീരീഡ് അങ്ങനെ കഴിഞ്ഞു. വീണ്ടും ലോക്ഡൗണ്‍ ആയപ്പോള്‍ കുഞ്ഞിനെ നോക്കാനുള്ള കുറച്ച് സമയം കിട്ടി. അത്രയേയുള്ളു. ഷെഡ്യൂള്‍ പ്രകാരം ഞാന്‍ തട്ടിയും മുട്ടിയും എന്ന പരിപാടിയില്‍ ജോയിന്‍ ചെയ്യുകയാണ്. എന്റെ പാഷന്‍ അഭിനയമാണെന്നും ഷാലു പറയുന്നു.

  ഞങ്ങളുടെ അവസ്ഥ എന്താണെന്ന് അറിയാമോ? എനിക്കിത് ജീവിതമാണ്, വിമര്‍ശകന് ചുട്ടമറുപടി കൊടുത്ത് നടന്‍ അപ്പാനി ശരത്- വായിക്കാം

  തട്ടീം മുട്ടീം പരമ്പരയില്‍ അഭിനയിക്കുന്നതിനെ കുറിച്ചും ഷാലു പറഞ്ഞിരുന്നു. അവിടെ എല്ലാവരും സീനിയേഴ്‌സ് ആണ്. മഞ്ജു ചേച്ചിയുടെയും ലളിതാമ്മയുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിക്കുക എന്നത് വലിയ ഭാഗ്യമായിട്ാണ് കാണുന്നത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും അവിടെ കെയര്‍ ചെയ്യുന്നുണ്ട്. വര്‍ഷങ്ങളുടെ എക്‌സ്പീരിയന്‍സ് ഉണ്ടെങ്കിലും വീണ്ടും അഭിനയിക്കാന്‍ പോകുമ്പോഴുള്ള അകല്‍ച്ചയൊന്നും എനിക്ക് അവിടെ ഫീല്‍ ചെയ്തിട്ടില്ല. എല്ലാവരും അവരുടെ കൂട്ടത്തില്‍ കൂടുകയാണ് ചെയ്തത്.

  Actress shalu kurian filed complaint on fake Instagram ID | FilmiBeat Malayalam

  എനിക്ക് അവിടെ മാറി നില്‍ക്കുന്ന ഫീലിംഗ് ഉണ്ടായിട്ടില്ല. അത്രയും സ്‌നേഹമായി പോവുന്നവരാണ്. എന്തെങ്കിലും ചെറിയ കാര്യങ്ങളാണെങ്കില്‍ പോലും എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്യും. മഞ്ജു ചേച്ചി വീട്ടില്‍ നിന്ന് ഫുഡ് ഒക്കെ ഉണ്ടാക്കി കൊണ്ട് വരും. ലളിതാമ്മയും ഇടയ്ക്ക് ഉണ്ടാക്കുന്ന ഫുഡ് ഷെയര്‍ ചെയ്യും. അങ്ങനെ ഒരു ഫാമിലി അറ്റ്‌മോസ്ഫിയര്‍ ആണ് അവിടെ. ലോക്ഡൗണ്‍ സമയത്ത് ലൊക്കേഷനിലെ കളി ചിരി തമാശകളൊക്കെ എനിക്ക് മിസ് ചെയ്തിരുന്നു. തിരിച്ചെത്തിയപ്പോള്‍ വലിയ സന്തോഷമായി. വീണ്ടുമൊരു ഫാമിലിയിലേക്ക് തിരിച്ച് പോയൊരു സന്തോഷമാണെന്നും ഷാലു പറയുന്നു.

  റേറ്റിങ്ങ് ഒറ്റയടിക്ക് പോവും; കുടുംബവിളക്കിന് മുന്നറിയിപ്പുമായി പ്രേക്ഷകർ; മറ്റൊരു വേദികയെ കൂടി പറ്റില്ല- വായിക്കാം

  English summary
  Chandanamazha Serial Fame Shalu Kurian Opens Up About Her Arranged Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X