For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുമായി കോമ്പിനേഷന്‍ സീനില്ലെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയി, അനുഭവം പങ്കുവെച്ച് ചന്തുനാഥ്‌

  |

  പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ചന്തുനാഥ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയിലെ ജോയ് എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രം നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. പതിനെട്ടാം പടിക്ക് ശേഷം മാലിക്ക് എന്ന ചിത്രത്തിലെ ചന്തുനാഥിന്റെ അഭിനയത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം പതിനെട്ടാം പടി സമയത്ത് മമ്മൂക്കയ്‌ക്കൊപ്പമുളള അനുഭവം പങ്കുവെക്കുകയാണ് ചന്തുനാഥ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്.

  mammootty-chandunath

  ഹിമാലയത്തിലെ കശ്മലന്‍ എന്ന ചിത്രത്തിന് ശേഷമാണ് പതിനെട്ടാം പടിയില്‍ അവസരം ലഭിച്ചത് എന്ന് ചന്തുനാഥ് പറയുന്നു. മമ്മൂക്കയുളള പടം ആണെന്ന് ആദ്യം അറിയില്ലായിരുന്നു. സിനിമ പകുതിയായപ്പോള്‍ ആണ് മമ്മൂക്കയും ഉണ്ടെന്ന് അറിഞ്ഞത്. എന്‌റെ ചേട്ടന്‍ കഥാപാത്രമാണ് മമ്മൂക്ക ചെയ്യുന്നത് എന്ന് അറിയുന്നത് ജിമ്മില്‍ ഉളള സമയമാണ്. ശങ്കര്‍ ചേട്ടന്‌റെ സര്‍പ്രൈസ് കോള് വന്നു. മമ്മൂക്ക പടത്തില്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍
  ടെന്‍ഷനല്ല ഒരു എക്‌സൈറ്റ്മെന്റാണ് ഉണ്ടായത്, നടന്‍ പറഞ്ഞു.

  വലിയ ക്യാന്‍വാസില്‍ വന്ന ചിത്രമാണ് പതിനെട്ടാം പടി. അതിന്‌റയകത്ത് സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കിലും ഒരു പ്രാധാന്യമുളള റോളാണെന്ന് അറിയാമായിരുന്നു. സര്‍പ്രൈസ് എലമെന്‌റുളള സിനിമയാണ്. ഓഡീഷന് വേണ്ടിയാണ് പോയത്. പിന്നെ അസിസ്റ്റന്റ് ഡയറക്ടറായിട്ട് ഇന്‍വൈറ്റ് ചെയ്തു. ആക്ടേഴ്‌സിനെ ഒകെ ഞാന്‍ ഗ്രൂം ചെയ്യുമെന്ന് ശങ്കര്‍ സാര്‍ മനസിലാക്കി. അതിന് ശേഷം സിനിമയിലെ പിളേളര്‍ക്ക് വേണ്ടി ഞാന്‍ ഒരു ക്യാമ്പ് നടത്തിയിരുന്നു.

  കൊച്ചിന്‍ ഹനീഫയുടെ കഴിവ് കൊണ്ട് മാത്രം വിജയിച്ച പടമല്ല അത്, മമ്മൂട്ടി ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

  ആ ക്യാമ്പിനിടെയാണ് ചന്തുനാഥ് ആണ് ഈ റോള്‍ ചെയ്യുന്നത് എന്ന് ശങ്കര്‍ സാര്‍ അറിയിച്ചത്. അന്നും മമ്മൂക്കയുടെ കഥാപാത്രമുണ്ടെന്ന് അറിയില്ല. സിനിമയുടെ വര്‍ക്കുകളിലെല്ലാം ഞാനുണ്ടെങ്കിലും ഇങ്ങനെ ഒരു റോളിനെ കുറിച്ച് കേട്ടില്ല. ചിലപ്പോ മമ്മൂക്ക ഉണ്ടെന്ന് അവര്‍ക്ക് കണ്‍ഫേം ചെയ്യാന്‍ സാധിച്ചിട്ടുണ്ടാവില്ല. അതായിരിക്കും ആദ്യം മമ്മൂക്കയുളള കാര്യം പറയാതിരുന്നത്. പക്ഷേ മമ്മൂക്കയുണ്ടെന്ന് അറിഞ്ഞപ്പോള്‍, അത് ഞാന്‍ ആഗ്രഹിക്കുകയും സ്വപ്‌നം കണ്ടതുകൊണ്ടുമാണ് അങ്ങനെ സംഭവിച്ചതെന്നാണ് വിശ്വസിക്കുന്നത്. മമ്മൂക്കയെ സെറ്റില്‍ വെച്ചാണ് കാണുന്നത് എന്നും ചന്തുനാഥ് പറഞ്ഞു.

  സായിയുമായി അകന്നതിന് കാരണം, സൈബര്‍ അറ്റാക്ക് കാര്യമാക്കിയില്ല, അനുഭവം പറഞ്ഞ് റംസാന്‍

  സെറ്റില്‍ വെച്ചാണ് എന്നെ കുറിച്ച് മമ്മൂക്ക അറിയുന്നത്. എന്‌റെ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. പതിനെട്ടാം പടി ഇറങ്ങിയ ശേഷം മമ്മൂക്ക എന്നെകുറിച്ച് പലരോടും ചോദിച്ചെന്ന് അറിഞ്ഞു. മമ്മൂക്കയെ പിന്നെ കാണാന്‍ പറ്റിയില്ല. മമ്മൂക്ക മമ്മൂക്കയാണ്. അദ്ദേഹത്തിനെ പോലുളള താരങ്ങളുടെ ക്യാരക്ടറിനെ ജഡ്ജ് ചെയ്യാന്‍ നമ്മള് പോവരുത്. അവര്‍ക്ക് അവരുടെതായ സ്വഭാവവും രീതികളുമുണ്ട്. ഇന്‍ഡസ്ട്രിയിലെ വല്യേട്ടന്‍ എന്നാണ് മമ്മൂക്കയെ കുറിച്ച് എല്ലാവരും പറയുന്നത്.

  അപ്പോ ആ ഒരു ഭാവമുണ്ട് മമ്മൂക്കയ്ക്ക്. പക്ഷേ ഞാന്‍ അന്തംവിട്ടുപോയത് അദ്ദേഹം മറ്റുളള ആക്ടേഴ്‌സിനെ കോംപ്ലിമെന്‌റ് ചെയ്യുന്നത് കണ്ടാണ്. എനിക്ക് മമ്മൂക്കയുടെ കോമ്പിനേഷന്‍ സീനില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. ലേറ്റായി അദ്ദേഹത്തിന് പോവേണ്ടി വന്നു. പിന്നെ മമ്മൂക്കയുടെ ഡേറ്റില്ലായിരുന്നു. ഞാന്‍ അന്ന് കരഞ്ഞിട്ടാണ് പോവുന്നത്. മമ്മൂക്കയെ പോലെ ലാലേട്ടനും കോംപ്ലിമെന്‌റ് ചെയ്യാറുണ്ട്. മമ്മൂക്ക ദേശ്യപ്പെടുന്നതും പൊട്ടിച്ചിരിക്കുന്നതുമെല്ലാം കണ്ടിട്ടുണ്ട്, ചന്തുനാഥ് അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. അതേസമയം മോഹന്‍ലാലിന്‌റെ റാം, 12ത് മാന്‍ തുടങ്ങിയവയാണ് ചന്തുനാഥിന്‌റെ പുതിയ സിനിമകള്‍. മാലിക്ക് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് നടന്‍.

  മമ്മൂട്ടിയുടെ രസകരമായ വീഡിയോ വൈറലാകുന്നു | FilmiBeat Malayalam

  താര സുതാര്യയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍, വൈറല്‍ ഫോട്ടോസ് കാണാം

  Read more about: mammootty
  English summary
  chandunath reveals he was emotional after no combination scenes with mammootty in pathinettam padi movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X