For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവളാരാ? നിന്നെ മുറിയിലേക്ക് വിളിക്കാന്‍! ശോഭനയുമായി പിണങ്ങിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചിത്ര!

|

ചിത്രയെന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് വാനമ്പാടിയുടെ മുഖവും ഗാനങ്ങളുമാണ്. എന്നാല്‍ നടി ചിത്രയെന്ന് പറയുമ്പോളാണ് ഈ താരത്തെ പ്രേക്ഷകര്‍ക്ക് മനസ്സിലാവുക. പറഞ്ഞുവന്നത് ഒരുകാലത്ത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നടി ചിത്രയെക്കുറിച്ചാണ്. ആട്ടക്കലാശത്തിലൂടെയാണ് ചിത്ര മലയാളത്തിലേക്കെത്തിയത്. നാണമാവുന്നു മേനി നോവുന്നു എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ആടിപ്പാടിയത് ചിത്രയായിരുന്നു. അമരം, ദേവാസുരം, പാഥേയം, ആറാം തമ്പുരാന്‍, ഏകലവ്യന്‍, പൊന്നുച്ചാമി, സൂത്രധാരന്‍ തുടങ്ങി നിരവധി സിനിമകളിലാണ് ഈ താരം വേഷമിട്ടത്. മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കെല്ലാം സുപരിചിതയായ അഭിനേത്രികളിലൊരാള്‍ കൂടിയാണ് ചിത്ര.

പൂര്‍ണ്ണിമയെ ഞെട്ടിച്ച് നക്ഷത്ര! താരപുത്രിയുടെ ക്രിയേറ്റിവിറ്റി ഗംഭീരം! കൈയ്യടിച്ച് ആരാധകര്‍! കാണൂ!

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരമല്ല ചിത്ര. അച്ഛന്‌റെ അസുഖത്തെത്തുടര്‍ന്നായിരുന്നു താരം സിനിമയില്‍ നിന്നും ബ്രേക്കെടുത്തത്. അവസാനകാലത്ത് അമ്മയ്‌ക്കൊപ്പം നില്‍ക്കാനായില്ലെന്ന വിഷമം താരത്തെ അലട്ടിയിരുന്നു. അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോള്‍ അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ആ സമയത്തായിരുന്നു അച്ഛന്‍ ചിത്രയുടെ വിവാഹം നടത്തിയത്. അപരിചിതനായ ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവന്നതിന്റെ പ്രശ്‌നം കൂടി ആ സമയത്ത് താന്‍ അനുഭവിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം 6 മാസം അപരിചിതരെപ്പോലെയാണ് തങ്ങള്‍ കഴിഞ്ഞതെന്നും താരം വ്യക്തമാക്കിയിരുന്നു. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള പ്രയാണത്തില്‍ പലരുമായും തനിക്ക് വേണ്ടത്ര സൗഹൃദം പോലുമുണ്ടായിരുന്നില്ലെന്നും കാര്‍ക്കശ്യക്കാരനായ അച്ഛന്‍രെ സ്വഭാവത്തെ പേടിയായിരുന്നു തനിക്കെന്നും താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം മനസ്സുതുറന്നത്.

അടുത്ത കാവ്യ മാധവന്‍ അനു സിത്താരയോ? താരത്തിന് ആരാധകന്‍റെ മുന്നറിയിപ്പ് ഇങ്ങനെ! കാണൂ!

കര്‍ക്കശക്കാരനായ അച്ഛന്‍

കര്‍ക്കശക്കാരനായ അച്ഛന്‍

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ചിരുന്നു ചിത്ര. അച്ഛനായിരുന്നു താരത്തിനൊപ്പമുണ്ടായിരുന്നത്. ലൊക്കേഷനിലും താമസസ്ഥലത്തുമൊക്കെ കൂട്ടായി അച്ഛനുണ്ടാവുമായിരുന്നുവെന്ന് താരം പറയുന്നു. അമ്മയുടെ വിയോഗത്തിന് ശേഷമാണ് അച്ഛന്‍ ഒന്നൂകൂടെ കര്‍ക്കശക്കാരനായി മാറിയത്. ലൊക്കേഷനില്‍ വെച്ച് ആരുമായും സംസാരിക്കരുതെന്നും ചിത്രീകരണം കഴിഞ്ഞാല്‍ നേര മുറിയിലേക്ക് പോന്നോളണം, ഇതായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന. സഹതാരങ്ങളുമായുള്ള സൗഹൃദമൊന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.

അദ്ദേഹത്തിന്റെ ചിന്തകള്‍

അദ്ദേഹത്തിന്റെ ചിന്തകള്‍

അച്ഛന്റെ നിയന്ത്രണങ്ങള്‍ പലപ്പോഴും തന്നെ ശ്വാസം മുട്ടിച്ചിരുന്നുവെന്നും താരം പറയുന്നു. തടവറയിലടച്ച രാജകുമാരിയുടെ അവസ്ഥയിലൂടെയായിരുന്നു താന്‍ കടന്നുപോയത്. അമ്മയില്ലാതെ 3 പെണ്‍കുട്ടികളെ വളര്‍ത്തുന്നതിന്റെ ആധിയായിരിക്കാം അന്ന് അച്ഛനെ അലട്ടിയത്. സിനിമയില്‍ പ്രവേശിച്ചതിനോട് അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതിനിടയില്‍ വല്ല പേരുദോഷം കൂടി കേട്ടാല്‍ തീര്‍ന്നു. പേരും പ്രശസ്തിയുമുള്ള തന്റെ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാല്‍ അത് വാര്‍ത്തയാവുമെന്നും അതോടെ തങ്ങളുടെ ജീവിതം അവതാളത്തിലുമാവും.

സീമ ചേച്ചിക്ക് മനസ്സിലായിരുന്നു

സീമ ചേച്ചിക്ക് മനസ്സിലായിരുന്നു

അന്ന് താനനുഭവിച്ചിരുന്ന വീര്‍പ്പുമുട്ടലുകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയവരിലൊരാളായിരുന്നു സീമ ചേച്ചി. ഉര്‍വശി, ശോഭന, ഉണ്ണിമേരി ഇവരെല്ലാം ഒരുമിച്ച് പുറത്തുപോവുന്നതും കറങ്ങിയടിക്കുന്നതുമൊക്കെ കാണുമ്പോള്‍ തനിക്ക് സങ്കടമായിരുന്നു. ചീട്ടുകളിയും ഷോപ്പിംഗുമൊക്കെയായി അവര്‍ പരമാവധി ആസ്വദിക്കുകയായിരുന്നു. എന്നാല്‍ തന്റെ മനസ്സിലുള്ള സങ്കടത്തെക്കുറിച്ച് സീമ ചേച്ചി മനസ്സിലാക്കിയിരുന്നു. സ്‌നേഹം കൊണ്ടാണ് അച്ഛന്‍ നിന്നെ പൊതിഞ്ഞുവെച്ചിരിക്കുന്നതെന്ന് പറഞ്ഞ് ചേച്ചി ആശ്വസിപ്പിക്കാറുണ്ടായിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു.

ശരണ്യയുമായുള്ള സൗഹൃദം

ശരണ്യയുമായുള്ള സൗഹൃദം

അനിയത്തിയുടെ വിവാഹം തീരുമാനിച്ച സമയത്തായിരുന്നു ഡോളര്‍ എന്ന സിനിമയിലേക്ക് അവസരം ലഭിച്ചത്. അച്ഛന് വീട്ടില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയാത്ത സമയം കൂടിയായിരുന്നു അത്. അമേരിക്കയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. 20 ദിവസത്തെ ഡേറ്റായിരുന്നു അന്ന് താന്‍ നല്‍കിയിരുന്നത്. തന്നെ തനിച്ച് വിടുകയല്ലാതെ മറ്റൊരു മാര്‍ഗവും അച്ഛന് മുന്നിലുണ്ടായിരുന്നില്ല. ആ സിനിമയില്‍ ശരണ്യയും അഭിനയിച്ചിരുന്നു. അടിച്ചുപൊളിച്ചാണ് ആ സിനിമയില്‍ അഭിനയിച്ചത്. ശരണ്യയുമായി അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും അതേ പോലെയുണ്ടെന്നും താരം പറയുന്നു.

ശോഭനയുമായുള്ള പിണക്കം

ശോഭനയുമായുള്ള പിണക്കം

ശോഭനയുമായുള്ള പിണക്കത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും ചിത്ര വ്യക്തമാക്കിയിരുന്നു. അതിന് പിന്നിലെ കാരണവും അച്ഛന്റെ നിര്‍ബന്ധബുദ്ധിയായിരുന്നു. ഏതോ ഒരു സിനിമയുടെ സെറ്റില്‍ വെച്ച് ശോഭന തന്നെ അവരുടെ മുറിയിലേക്ക് വിളിച്ചിരുന്നു. ഇതേക്കുറിച്ചറിഞ്ഞ അച്ഛന്‍ ദേഷ്യപ്പെടുകയായിരുന്നു. അവളാരാ, നീയെന്തിനാണ് അവരുടെ മുറിയില്‍ പോവുന്നത്, വേണമെങ്കില്‍ അവര്‍ നിന്റെ മുറിയില്‍ വരട്ടെയെന്ന നിലപാടിലായിരുന്നു അച്ഛന്‍. അന്ന് താന്‍ മുറിയില്‍ക്കിടന്ന് കരയുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചറിഞ്ഞ ശോഭനയ്ക്കാവട്ടെ പിന്നീട് തന്നോട് മിണ്ടാന്‍ പ്രയാസവുമായിരുന്നു.

 ആട്ടക്കലാശത്തിലെ അഭിനയത്തിന് ലഭിച്ചത്

ആട്ടക്കലാശത്തിലെ അഭിനയത്തിന് ലഭിച്ചത്

തന്നെ നിയന്ത്രിക്കുന്ന തരത്തിലുള്ള അതേ നിലപാട് പ്രതിപളം വാങ്ങിക്കുന്ന കാര്യത്തില്‍ അച്ഛനുണ്ടായിരുന്നില്ല. പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ അച്ഛന്‍ പരാജയമായിരുന്നുവെന്നും താരം പറയുന്നു. ജോലിയുള്ളതിനാല്‍ മകളെ വെച്ച് കാശ് സ്മ്പാദിക്കുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. നല്ല കഥാപാത്രങ്ങളിലൂടെ തന്റെ കാലജീവിതത്തിന് പിന്തുണയേകാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ആട്ടക്കലാശത്തില്‍ അഭിനയിച്ചതിന് 5001 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്. അമരത്തില്‍ അഭിനയിച്ചതിന് ശേഷം ലഭിച്ച ഒരു ലക്ഷം രൂപയാണ് തന്റെ ജീവിതത്തിലെ ഉയര്‍ന്ന പ്രതിഫലമെന്നും താരം പറയുന്നു. കിട്ടിയ കാശ് ധൂര്‍ത്തടിക്കാതെ കുടുംബത്തിലെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു അച്ഛന്‍.

 പ്രതിഫലം ഉപയോഗിച്ചത്

പ്രതിഫലം ഉപയോഗിച്ചത്

ആട്ടക്കലാശത്തിന്റെ പ്രതിഫലം ലഭിച്ചതിന് ശേഷം ഭീമ ജ്വല്ലറിയില്‍ പോയി വളരെ മനോഹരമായ ഒരു ജോഡി കമ്മലായിരുന്നു അച്ഛന്‍ വാങ്ങിച്ചുതന്നത്. സഹോദരിമാര്‍ക്കെല്ലാം പട്ടുപാവാടയ്ക്കുള്ള തുണിയും വാങ്ങിച്ചിരുന്നു. തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു തുടക്കം മുതേല അച്ഛനെ അലട്ടിയതെന്നും താരം പറയുന്നു.

ബാധ്യതയായിത്തീര്‍ന്ന കഥാപാത്രം

ബാധ്യതയായിത്തീര്‍ന്ന കഥാപാത്രം

സിനിമാജീവിതത്തില്‍ തനിക്ക് വലിയ ബാധ്യതയായിത്തീര്‍ന്ന കഥാപാത്രങ്ങളിലൊന്നായിരുന്നു ദേവാസുരത്തിലേത്. മംഗലശ്ശേരി നീലകണ്ഠനെന്ന ഫ്യൂഡല്‍ തെമ്മാടിയായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ സുഭദ്രാമ്മ എന്ന അഭിസാരികയുടെ വേഷത്തിലായിരുന്നു ചിത്ര എത്തിയത്. പലരും നിരസിച്ച ഈ വേഷം ഏറ്റെടുത്തതോടെയാണ് പിന്നീട് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെത്തേടിയെത്തിയതെന്നും താരം പറയുന്നു. താന്‍ ആ സിനിമ സ്വീകരിക്കുന്നതിനോട് തുടക്കത്തില്‍ അച്ഛനും താല്‍പര്യമുണ്ടായിരുന്നില്ല.

തുടക്കത്തില്‍ നിരസിച്ചു

തുടക്കത്തില്‍ നിരസിച്ചു

നായികല്ലെങ്കില്‍ക്കൂടിയും ആ കഥാപാത്രത്തെ ചിത്ര തന്നെ അവതരിപ്പികക്കണമെന്നായിരുന്നു ഐവി ശശി പറഞ്ഞത്. അദ്ദേഹത്തിന്റെ ഭാര്യയായ സീമ ചേച്ചിയും അതേക്കുറിച്ച് സംസാരിച്ചിരുന്നു. മോഹന്‍ലാലും നെഗറ്റീവ് കഥാപാത്രത്തെയല്ലേ അവതരിപ്പിക്കുന്നത് പിന്നെന്തിനാണ് മടിക്കുന്നതെന്നും ആ സിനിമ മിസ്സാക്കരുതെന്നുമായിരുന്നു ചേച്ചി പറഞ്ഞത്. ഉള്ളില്‍തട്ടിയ ചോദ്യമായിരുന്നു അത്. അതിന് ശേഷമാണ് താന്‍ ആ സിനിമ സ്വീകരിച്ചതെന്നും ചിത്ര വ്യക്തമാക്കിയിരുന്നു.

English summary
chithra talking about her relationship with Shobana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more