For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലും പ്രണവും ഒന്നിച്ച ആ സിനിമ ജീവിതം മാറ്റിമറിച്ചു, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ഛായാഗ്രാഹകന്‍

  |

  മലയാളത്തില്‍ ഒരുകാലത്ത് തരംഗമുണ്ടാക്കിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- തമ്പി കണ്ണന്താനം ടീം. മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്‌റെ മകന്‍ സംവിധാനം ചെയ്തത് തമ്പി കണ്ണന്താനമാണ്. കൂടാതെ വഴിയോര കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, ഒന്നാമന്‍ ഉള്‍പ്പെടെയുളള സിനിമകളും ഈ കൂട്ടുകെട്ടില്‍ മോളിവുഡില്‍ പുറത്തിറങ്ങി. മാസ് ആക്ഷന്‍ ചിത്രങ്ങളാണ് മോഹന്‍ലാല്‍- തമ്പി കണ്ണന്താനം കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2001ലാണ് ഈ ടീമിന്റെ ഒന്നാമന്‍ എന്ന ചിത്രം പുറത്തിറങ്ങിയത്.

  റായി ലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  മോഹന്‍ലാലിന് പുറമെ ബിജു മേനോന്‍, എന്‍ എഫ് വര്‍ഗീസ്, രമ്യ കൃഷ്ണന്‍, ലാലു അലക്‌സ്, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിജയകുമാര്‍, കാവ്യ മാധവന്‍, നരേന്ദ്ര പ്രസാദ് ഉള്‍പ്പെടെയുളള മറ്റ് ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. അതേസമയം ഒന്നാമന്‍ സിനിമയില്‍ പ്രവര്‍ത്തിച്ച അനുഭവം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ഛായാഗ്രാഹകന്‍ അനില്‍ ഗോപിനാഥ്.

  താന്‍ ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രമാണ് മോഹന്‍ലാലിന്‌റെ ഒന്നാമന്‍ എന്ന് അനില്‍ ഗോപിനാഥ് പറയുന്നു. അന്ന് മോഹന്‍ലാലില്‍ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ചും ഛായാഗ്രാഹകന്‍ മനസുതുറന്നു. ആദ്യമായിട്ടാണ് മോഹന്‍ലാലിന്‌റെ ഒരു സിനിമ ഇന്‍ഡിപെന്‍ഡന്റായിട്ടുളള ഛായാഗ്രാഹകന്‍ അന്ന് ചെയ്യുന്നത്. തമ്പി സാറ് എന്നോട് പറഞ്ഞു; ലാലേട്ടന്‌റെ അനുമതി വാങ്ങണമെന്ന്.

  ഗ്ലാമറസ് റോളുകളില്‍ ഞാന്‍ അഭിനയിക്കുന്നത് അമ്മായി അമ്മയ്ക്ക് ഇഷ്ടമാണ്‌, മനസുതുറന്ന് കരീന കപൂര്‍

  അങ്ങനെ ലാലേട്ടനെ കണ്ട് ഞാനാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. അന്ന് വളരെ സന്തോഷത്തോടെ ലാലേട്ടന്‍ പറഞ്ഞു; മോനെ നീ തുടര്‍ന്നോളൂ എന്ന്. അങ്ങനെ ഞാന്‍ ആ സിനിമയുടെ ഛായാഗ്രാഹകനായി മാറി, അനില്‍ ഗോപിനാഥ് പറയുന്നു. അന്ന് തനിക്ക് ഭാഗ്യം കിട്ടിയ ഒരു അനുഭവവും ഛായാഗ്രാഹകന്‍ പങ്കുവെച്ചു. ലാലേട്ടന്‌റെ ആദ്യ ഷോട്ട് എടുക്കുന്നത്; വില്ലനെ അടിച്ചുനിലത്ത് ഇട്ടിട്ട് ആ ഫ്രെയിമിലേക്ക് ലാലേട്ടന്‌റെ കാല് വരികയും ആ കാലില്‍ നിന്നും തുടങ്ങി അദ്ദേഹത്തിന്‌റെ ഫേസിലേക്ക് ക്യാമറ വരുകയും ചെയ്യുന്നതാണ്.

  ഐശ്വര്യയെ കഴിവില്ലാത്ത സുന്ദരമായ മുഖം എന്ന് വിശേഷിപ്പിച്ച ഹൃത്വിക്ക് റോഷന്‍, പിന്നീട് സംഭവിച്ചത്‌

  ശരിക്ക് പറഞ്ഞാല്‍ അദ്ദേഹത്തിന്‌റെ കാലില്‍ തൊട്ട് തൊഴുത് ഞാന്‍ തുടങ്ങുന്നതായി തോന്നി.
  ലാലേട്ടന്‌റെ മകന്‍ പ്രണവും ഉളള സിനിമയാണ് ഒന്നാമന്‍. അന്ന് തന്നെ എനിക്ക് ഉറപ്പുണ്ടായിരുന്നു പ്രണവ് ഭാവിയില്‍ മലയാളത്തിലെ വലിയ ഒരു താരമാവുമെന്ന്. അതിന് വേണ്ട കഴിവുകളുളള കുട്ടിയാണ് അവന്‍. ഒന്നാമനില്‍ മിക്ക സീനുകളിലും വലിയ ആള്‍ക്കൂട്ടത്തെ വെച്ചാണ് ചിത്രീകരിച്ചതെന്നും ഛായാഗ്രാഹകന്‍ ഓര്‍ത്തെടുത്തു. വലിയ ക്യാന്‍വാസിലുളള സിനിമ, മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച ചിത്രമാണ്.

  തരംഗമായ സിനിമയിലെ ആ കഥാപാത്രം എന്നെ വേട്ടയാടി, ചെയ്തു കഴിഞ്ഞിട്ടും കൂടെ ഉളളത് പോലെ തോന്നി: സുധീര്‍ കരമന

  List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

  എല്ലാ താരങ്ങളും നന്നായി സഹകരിച്ച സിനിമയാണ് അത്. ഫോര്‍ട്ട് കൊച്ചി, കണ്ണൂര്‍, റാമോജി റാവു ഫിലിം സിറ്റി, ചെന്നെെ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് നടന്നു. മോഹന്‍ലാല്‍-തമ്പി കണ്ണന്താനം കൂടൂകെട്ടിലുളള സിനിമകള്‍ക്ക് അന്നത്തെ കാലത്ത് വലിയ ഇനീഷ്യല്‍ പുഷ് ലഭിക്കാറുണ്ട്. സിനിമ റിലീസ് ചെയ്ത ശേഷം നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഒപ്പം എന്റെ ക്യാമറ വര്‍ക്കിനും അഭിനന്ദനം ലഭിച്ചു, അഭിമുഖത്തില്‍ ഛായാഗ്രാഹകന്‍ പറഞ്ഞു.

  Read more about: mohanlal thampi kannanthanam
  English summary
  cinematographer anil gopinath opens up mohanlal's support during his first film onnaman making
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X