For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭിത്തിയില്‍ തൂക്കാനാണേല്‍ പഴയ നടിമാരുടെ ഫോട്ടോ പോരേ? കളിയാക്കലിന് ആല്‍ഫിയുടെ മാസ് മറുപടി

  |

  പൃഥ്വിരാജും അതിഥി ബാലനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു കോള്‍ഡ് കേസ്. തനു ബലാക് സംവിധാനം ചെയ്ത ചിത്രം ഒരു കുറ്റാന്വേണ കഥയായിരുന്നു പറഞ്ഞിരുന്നത്. ഒരേസമയം ഹൊററും കുറ്റാന്വേഷണവും അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്.

  ഒറ്റനോട്ടത്തിലൊരു പാവയെ പോലെ; അതിസുന്ദരിയായി ഉര്‍വശി റൗട്ടാല

  ചിത്രത്തിലൂടെ അതിഥി ബാലന്‍ മലയാളത്തിലേക്ക് എത്തുകയും ചെയ്തു. ചിത്രത്തിലെ ഹൊറര്‍ ട്രാക്കിനെയായിരുന്നു അതിഥി നയിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകയായ മേധയുടെ വേഷമാണ് ചിത്രത്തില്‍ അതിഥി കൈകാര്യം ചെയ്തിരുന്നത്. മേധയുടെ സഹോദരിയുടെ കഥാപാത്രം നേരിട്ടല്ലാതെ തന്നെ ചിത്രത്തില്‍ വലിയ സ്വാധീനം സൃഷ്ടിച്ചിരുന്നു. ഒരു ചിത്രമായാണ് അതിഥിയുടെ സഹോദരിയുടെ സാന്നിധ്യമുള്ളത്. ആല്‍ഫി പഞ്ഞിക്കാരനാണ് ചിത്രത്തിലെ നടി.

  മോഡലിംഗിലൂടെയാണ് ആല്‍ഫി സിനിമയിലെത്തുന്നത്. ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. 2017 മുതല്‍ സിനിമയില്‍ സജീവമായ ആല്‍ഫി വള്ളിക്കുടിലിലെ വെള്ളക്കാരന്‍, ഇളയരാജ, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോള്‍ഡ് കേസില്‍ ചുമരില്‍ തൂക്കിയൊരു ചിത്രമായിട്ടാണ് ആല്‍ഫി എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ആല്‍ഫി പങ്കുവച്ചൊരു പോസ്റ്റും അതിന് ലഭിക്കുന്ന കമന്റുകളുമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

  കോള്‍ഡ് കേസിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം. ഈ ഒരു പ്രത്യേക സാന്നിധ്യം ചിത്രത്തില്‍ നല്‍കിയതിന് തനു ബലാക് ചേട്ടനോട് നന്ദി എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ആല്‍ഫി കുറിച്ചിരിക്കുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയ കമന്റുകളുമായി എത്തുകയായിരുന്നു. ഭിത്തിയില്‍ ആവാനും ഭാഗ്യം വേണമെന്നായിരുന്നു ഒരു കമന്റ്. ഒരൊറ്റ ഫോട്ടോ കൊണ്ട് മാത്രം പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രം, കോള്‍ഡ് കേസ് 2 നിങ്ങളുടെ കഥയായിരിക്കുമോ? കുഞ്ഞൂട്ടി എന്തിനാണ് ആല്‍മഹത്യ ചെയ്തത്? ഗ്ലാസ് പൊട്ടിച്ചത് പുറത്ത് ചാടാനാണോ? ഇനി ആ വാഷിംഗ് മെഷീനിലെങ്ങാനും നിങ്ങളുടെ ആത്മാവുണ്ടോ? എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയ്ക്ക് അറിയേണ്ടത്.

  കമന്റുകള്‍ക്ക് ആല്‍ഫി മറുപടിയും ന്ല്‍കുന്നുണ്ട്. ഭിത്തിയില്‍ വെക്കാനായിരുന്നെങ്കില്‍ ഏതേലും പഴയ നടികളുടെ ചിത്രം വെക്കായിരുന്നില്ലേ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതിന്് അതെന്താ ഞാന്‍ ഭിത്തിയില്‍ ഇരുന്നാല്‍ എന്നായിരുന്നു ആല്‍ഫി ഇതിന് മറുപടി നല്‍കിയത്. താനെന്തിനാ ആത്മഹത്യ ചെയ്‌തേയെന്ന ചോദ്യത്തിന് പ്രണയ നൈരാശ്യമെന്നും ആല്‍ഫി മറുപടിയായി നല്‍കിയിട്ടുണ്ട്. താരത്തിന്റെ മറുപടികള്‍ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുന്നുണ്ട്.

  താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam

  അതേസമയം കോള്‍ഡ് കേസിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. പൃഥ്വിരാജ്, അതിഥി ബാലന്‍ എന്നിവര്‍ക്ക് പുറമെ അലന്‍സിയര്‍, അനില്‍ നെടുമങ്ങാട്, സുചിത്ര പിള്ള, ആത്മിയ രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രീനാഥ് വി നാഥ് ആണ് രചന. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ് ഛായാഗ്രഹണം.

  Read more about: prithviraj
  English summary
  Cold Case Actress Alphy Panjikaran Gives Reply To Comments About Her Photo In The Movie,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X