twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെ രാമലീല മാത്രമല്ല മമ്മൂട്ടിയുടെയും നിവിന്റെയും ഈ സിനിമകളും വിവാദങ്ങളുണ്ടാക്കിയവയാണ്..

    |

    ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സിനിമകളെ ബാധിക്കാറുണ്ട്. രാഷ്ട്രീയം മാത്രമല്ല താരങ്ങളുടെ പ്രസ്തവാനകള്‍, സിനിമയുടെ കഥ എന്നിങ്ങനെ റിലീസിന് ഒരുങ്ങുന്നതിനിടെ പ്രതിസന്ധികള്‍ നേരിടുന്ന ഒരുപാട് സിനിമകളുണ്ട്. പ്രശ്‌നങ്ങളെല്ലാം മറികടന്ന് തിയറ്ററുകളിലേക്ക് എത്തിയാല്‍ സൂപ്പര്‍ ഹിറ്റായി മാറുന്ന സ്ഥിതിയും കാണാന്‍ കഴിയും.

    ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ ബോളിവുഡ് സിനിമ പത്മാവത് അതിന് വലിയൊരു ഉദാഹരണമായിരുന്നു. സിനിമയുടെ പേരില്‍ വധഭീഷണി വരെ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ പേരില്‍ ആരോപിച്ച കാര്യങ്ങളിലൊന്നും ഒരു കഴമ്പുമില്ലെന്ന് ചിത്രം പുറത്തെത്തിയപ്പോള്‍ മനസിലാവുകയായിരുന്നു. അത്തരത്തില്‍ മലയാളത്തിലും ചില സിനിമകളുണ്ട്.

    കസബ

    കസബ

    മമ്മൂട്ടിയെ നായകനാക്കി രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത സിനിമയാണ് കസബ. മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ച സിനിമയില്‍ വരലക്ഷ്മി, നേഹ സാക്‌സന, ജഗദീഷ്, സമ്പത്ത് രാജ്്, തുടങ്ങിയ താരങ്ങളായിരുന്നു അഭിനയിച്ചിരുന്നത്. സിനിമയുടെ പേരില്‍ ഉയര്‍ന്ന വിവാദം അതിലെ മമ്മൂട്ടിയുടെ കഥാപാത്രമായ രാജന്‍ സക്കറിയ നടത്തുന്ന ഒരു ഡയലോഗ് ആയിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലൊരു സംഭാഷണമായിരുന്നു അതെന്നായിരുന്നു ചൂണ്ടി കാണിക്കപ്പെട്ടത്. നടി പാര്‍വ്വതിയായിരുന്നു ഈ ആരോപണം ഉന്നയിച്ചത്. ഇതിന്റെ പേരില്‍ മമ്മൂട്ടി ആരാധകരുടെ സൈബര്‍ ആക്രമണം പാര്‍വ്വതിയ്്ക്ക് നേരെയും ഉണ്ടായിരുന്നു.

     ആക്ഷന്‍ ഹീറോ ബിജു

    ആക്ഷന്‍ ഹീറോ ബിജു

    1983 ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ബിജു എന്ന പോലീസുകാരനായി എത്തിയ നിവിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയായിരുന്നു സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നത്. പോലീസ് സ്‌റ്റേഷന്റെ ഉള്ളില്‍ നടക്കുന്ന ചെറിയ സംഭവങ്ങളൊക്കെയായിരുന്നു സിനിമയുടെ ഇതിവൃത്തം. എന്നാല്‍ സിനിമയിലെ ഒരു രംഗം കടുത്ത വംശീയത നിറഞ്ഞതായിരുന്നു എന്നായിരുന്നു ആരോപണം. സ്റ്റേഷനില്‍ പരാതിയുമായെത്തിയവരില്‍ ഒരു ഓട്ടോറിഷ ഡ്രൈവറോട് കറുത്ത് തടിച്ചൊരു സ്ത്രീയെ ചൂണ്ടി കാണിച്ച് ഇതേ പോലൊരു സാധനത്തെ നീ എങ്ങനെ പ്രേമിച്ചു എന്ന് ചോദിച്ചിരുന്നു. ഈ രംഗത്തിന് നിറയെ കൈയടി ലഭിച്ചിരുന്നെങ്കിലും വിവാദത്തില്‍ പെടുകയായിരുന്നു.

     രാമലീല

    രാമലീല

    ദിലീപിനെ നായകനാക്കി പുതുമുഖ സംവിധായകനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമയായിരുന്നു രാമലീല. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ റിലീസിന് മുന്‍പ് വലിയ പ്രതിസന്ധിയിലായിരുന്നു സിനിമ. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ പോയതോടെയായിരുന്നു സിനിമയ്ക്ക് നേരെയും പ്രതിഷേധവുമായി ഒരു കൂട്ടം ആളുകള്‍ എത്തിയത്. രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ വരെ കത്തിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ അതൊന്നും സിനിമയെ ഒട്ടും തന്നെ ബാധിച്ചിരുന്നില്ല. പുറത്തെത്തിയ സിനിമ തിയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയ ഹിറ്റ് സിനിമയായി മാറുകയായിരുന്നു.

    English summary
    Controversial Malayalam movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X