For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിനെ എങ്ങാനും അനാവശ്യമായി വലിച്ചിഴച്ചാല്‍, കേട്ടാലറയ്ക്കുന്ന തെറികളും അസഭ്യ വര്‍ഷവും! കാണൂ!

  |

  നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹ മനസാക്ഷി ഒന്നടങ്കം നടുങ്ങിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് സിനിമയ്ക്ക് പിന്നിലെ പല അണിയറ രഹസ്യങ്ങളും പരസ്യമായത്. നടിക്ക് നീതി കിട്ടുന്നത് വരെ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയ നിലപാടില്‍ നിന്നും താരസംഘടന വ്യതിചലിച്ചതോടെയാണ് വനിതാ സംഘടന അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. താരസംഘടനയായ എഎംഎംഎയുടെ തലപ്പത്തേക്ക് മോഹന്‍ലാല്‍ പ്രസിഡന്റായി എത്തിയതിന് പിന്നാലെയായാണ് ദിലീപിനെ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപ് തിരികെ എത്തണമെന്നായിരുന്നു കൂടുതല്‍ പേരും ആഗ്രഹിച്ചത്. എന്നാല്‍ ആക്രമണത്തിന് ഇരയായ നടിയോടും കുറ്റാരോപിതനായ താരത്തോടും ഒരേ സമീപനം സ്വീകരിക്കുന്നതില്‍ വനിതാ താരങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

  മമ്മൂട്ടിയുടെ പ്രയത്‌നം കണ്ടല്ലേ വളര്‍ന്നത്! ദുല്‍ഖറിന്റെ പെടാപ്പാടിന് കൈയ്യടി! ചിത്രങ്ങള്‍ വൈറല്‍!

  ദിലീപിനെ തിരികെ പ്രവേശിപ്പിക്കുകയാണെന്നറിഞ്ഞതിന് പിന്നാലെയായാണ് നടിയും സുഹൃത്തുക്കളും അമ്മയില്‍ നിന്നും രാജി വെച്ചത്. ദിലീപുമായി ബന്ധപ്പെട്ട തീരുമാനം പുന:പരിശോധിക്കണമെന്നും അഭിനേത്രികളുടെ രാജിയെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അന്ന് രേവതിയും പത്മപ്രിയയും പാര്‍വതിയും കത്ത് നല്‍കിയത്. മൂന്ന് തവണ കത്ത് നല്‍കിയിട്ടും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് വനിതാ സംഘടനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനം നടത്തിയത്. അന്നത്തെ യോഗത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും മോഹന്‍ലാലിന്റെ സമീപനത്തിലുള്ള അതൃപ്തിയെക്കുറിച്ചും ഇവര്‍ തുറന്നടിച്ചിരുന്നു. വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് ഫേസ്ബുക്ക് പേജില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അമ്മയേയും മോഹന്‍ലാലിനെയും വിമര്‍ശിച്ച വനിതാ താരങ്ങള്‍ക്ക സോഷ്യല്‍ മീഡിയയിലൂടെ കടുത്ത പൊങ്കാലയാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

  മമ്മൂട്ടിക്കും രക്ഷയില്ല! ആ സംഭവത്തിലെ മൗനം തിരിച്ചടി! ദിലീപിന്റെ രാജി മോഹന്‍ലാല്‍ സ്വീകരിക്കുമോ?

  ഡബ്ലുസിസിയുടെ വാര്‍ത്താ സമ്മേളനം

  ഡബ്ലുസിസിയുടെ വാര്‍ത്താ സമ്മേളനം

  മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു വനിതാ താരങ്ങള്‍ ഉന്നയിച്ചത്. പാര്‍വതി, ബീന പോള്‍, ദീദി ദാമോദരന്‍, പത്മപ്രിയ, അഞ്ജലി മേനോന്‍, രമ്യ നമ്പീശന്‍, രേവതി, രമ്യ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങളായിരുന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. ഇരയുടെ പരാതിക്കെതിരെ കണ്ണടക്കുകയും കുറ്റാരോപിതനെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് താരസംഘടന സ്വീകരിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വ്യക്തിപരമായി അവള്‍ക്കൊപ്പമാണെന്നും എന്നാല്‍ ജനറല്‍ ബോഡിക്ക് ശേഷമേ ദിലീപ് വിഷയത്തില്‍ തീരുമാനമെടുക്കാനാവൂയെന്നും പറഞ്ഞിരുന്നു. വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു താരങ്ങള്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

  ഫേസ്ബുക്ക് പേജില്‍ പൊങ്കാല

  ഫേസ്ബുക്ക് പേജില്‍ പൊങ്കാല

  ഡബ്ലുസിസിയുടെ ഫേസ്ബുക്ക് പേജില്‍ വാര്‍ത്താസമ്മേളനത്തിന്റെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായാണ് കമന്റുകളെത്തിയത്. കേട്ടാലറയ്ക്കുന്ന തരത്തിലുള്ള തെറികളുള്‍പ്പടെ കടുത്ത അധിക്ഷേപമാണ് ഫേസ്ബുക്ക് പേജില്‍. വാര്‍ത്താ സമ്മേളനത്തിനിടയില്‍ അസ്ഥാനത്തെ ചോദ്യങ്ങള്‍ ഉന്നയിച്ചവരെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. ഡബ്ലുസിസിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പ്രളയമാണ്.

  വെര്‍ബല്‍ റേപ്പിനെക്കുറിച്ച് തുറന്നടിച്ചു

  വെര്‍ബല്‍ റേപ്പിനെക്കുറിച്ച് തുറന്നടിച്ചു

  ദിവസവും നിരവധി തവണ താന്‍ വെര്‍ബല്‍ റേപ്പിന് ഇരയാവുന്നുണ്ടെന്നും പുറത്ത് പറയാന്‍ പറ്റാത്ത തരത്തിലുള്ള കമന്റുകളാണ് പലരും പോസ്റ്റ് ചെയ്യുന്നതെന്ന് ഡബ്ലുസിസി ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്ന വ്യക്തി പറഞ്ഞിരുന്നു. വാര്‍ത്താ സമ്മേലനം തീരുന്നതിന് മുന്‍പേ തന്നെ പൊങ്കാലയും തുടങ്ങിയിരുന്നു. ലൈവ് വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തത്. മോഹന്‍ലാലിനെ പരസ്യമായി വിമര്‍ശിച്ചതാണ് പലരെയും പ്രകോപിപ്പിച്ചത്.

  അനുകൂലിച്ചും വിമര്‍ശിച്ചും

  അനുകൂലിച്ചും വിമര്‍ശിച്ചും

  ഡബ്ലുസിസിയുടെ നിലപാടിനെ പിന്തുണച്ചും വിമര്‍ശിച്ചുമുള്ള കമന്റുകളുമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ അര്‍ച്ചന പദ്മിനി മാക്ടയ്ക്ക് പരാതി നല്‍കിയപ്പോള്‍ നടപടി എടുക്കാതിരുന്നതിനെക്കുറിച്ച് തുറന്നടിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ ഊളകളുടെ പിന്നാലെ പോവാന്‍ തനിക്ക് സമയമില്ലെന്നും മറ്റ് കാര്യങ്ങള്‍ ചെയ്യാനുമുണ്ടെന്നായിരുന്നു താരം പറഞ്ഞത്. താരത്തിന്റെ കമന്റിന് മികച്ച കൈയ്യടിയാണ് ലഭിച്ചത്.

  രേവതിയുടെ പരാമര്‍ശം

  രേവതിയുടെ പരാമര്‍ശം

  അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ പത്രസമ്മേളനത്തിനിടയില്‍ നടിമാരെന്നാണ് തങ്ങളെ സംബോധന ചെയ്തതെന്നും പേര് പറഞ്ഞില്ലെന്നും രേവതി പറഞ്ഞിരുന്നു. ഇതേക്കുറിച്ചാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിട്ടുള്ളത്. ഫീല്‍ഡൗട്ടായ നടിമാരെ വേറെന്ത് വിളിക്കണമെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

  മോഹന്‍ലാലിനെ അപമാനിക്കാനുള്ള ശ്രമം

  മോഹന്‍ലാലിനെ അപമാനിക്കാനുള്ള ശ്രമം

  താരസംഘടനയുടെ പ്രസിഡന്റും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ ഏട്ടനെ അപമാനിക്കാനുള്ള ശ്രമത്തെ അംഗീകരിക്കില്ലെന്നും മോഹന്‍ലാലിനെ അയാള്‍ എന്ന് വിളിക്കാന്‍ അദ്ദേഹം നിങ്ങളുടെ ഭര്‍ത്താവാണോയെന്നാണ് ഒരാള്‍ ചോദിച്ചിട്ടുള്ളത്. നടികര്‍ സംഘത്തില്‍ അംഗമാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. പല കമന്റുകളിലെയും ഭാഷ അത്ര സഭ്യമല്ല.

  മോഹന്‍ലാലിനെ അധിക്ഷേപിച്ചു

  മോഹന്‍ലാലിനെ അധിക്ഷേപിച്ചു

  വാര്‍ത്താസമ്മേളനത്തിനിടയില്‍ മോഹന്‍ലാല്‍ എന്ന് പേര് പറയാതെ അമ്മയുടെ പ്രസിഡന്റെന്ന് പറഞ്ഞ് നിങ്ങള്‍ അദ്ദേഹത്തെ അപമാനിച്ചുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

  പ്രേക്ഷകരെ മറക്കരുത്

  പ്രേക്ഷകരെ മറക്കരുത്

  ഏഴുപേരുള്ള ഒരു സംഘടനയുമുണ്ടാക്കി വാര്‍ത്താസമ്മേളനം വിളിച്ച് നേഴ്‌സറി കുട്ടികള്‍ പറയും പോലെ ചില പരാതികള്‍ പടച്ചുവിട്ടാല്‍ മലയാള സിനിമ തകരില്ലെന്നും ഒരു സംഘടനയിലും ഇല്ലാത്ത പ്രേക്ഷക ലക്ഷങ്ങള്‍ ഇവിടെയുണ്ടെന്നുമായിരുന്നു മറ്റുചിലരുടെ കമന്റ്.

  English summary
  WCC's facebook page got criticised
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X